വടക്കുനോക്കിയന്ത്രം
1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വടക്കുനോക്കിയന്ത്രം.
- രചന, സംവിധാനം: ശ്രീനിവാസൻ.
ദിനേശൻ
തിരുത്തുക- ഒരു വൃദ്ധൻ... ഈ വൃദ്ധൻ ഹോട്ടലാണെന്നു കരുതി ഒരു ബാർബർ ഷാപ്പിൽ കയറി. അപ്പോൾ വൃദ്ധൻ ബാർബറോട്, "എന്തുണ്ട്?" അപ്പോൾ ബാർബർ, "കട്ടിങ്ങും ഷേവിങ്ങും." അപ്പോൾ വൃദ്ധൻ, "രണ്ടും ഓരോ പ്ലേറ്റ് പോരട്ടേ."
- പെണ്ണുകാണാൻ വന്ന പയ്യന്റെ അച്ഛനോട് പെണ്ണിന്റെ അച്ഛൻ, "ടിഫിൻ കഴിച്ചുകഴിഞ്ഞിട്ട് അഭിപ്രായം പറയാമെന്നാണല്ലോ പറഞ്ഞിരുന്നത്. എന്നിട്ടെന്താണു പറയാത്തത്?" അപ്പോൾ പയ്യന്റെ അച്ഛൻ, "ബജിയിൽ ഉപ്പു പോരാ."
- ഒരു ഗ്ലാസ്സ് ബ്രാൻഡി വേണമായിരുന്നു.
- അച്ഛനെപ്പോൾ വന്നു? വീട്ടിലെല്ലാവർക്കും സുഖമാണോ അച്ഛാ?
ദിനേശന്റെ കത്ത്
തിരുത്തുകപ്രിയപ്പെട്ട മനഃശാസ്ത്ര ഡോക്ടർക്ക്...
എനിക്ക് ഒരു പിടിയും കിട്ടുന്നില്ല സർ. ദയവുചെയ്തു എത്രയും പെട്ടെന്ന് സ്ത്രീകളുടെ മനഃശാസ്ത്രത്തെപ്പറ്റി വാരികയിൽ എഴുതൂ. കാരണം എന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഭാര്യ ആകാൻ പോകുന്ന പെൺകുട്ടി അതിസുന്ദരിയാണ് ഡോക്ടർ. എനിക്ക് അർഹതയില്ലാത്ത ഒരു കുട്ടിയെയാണോ ഞാൻ കെട്ടാൻ പോകുന്നതെന്ന ചിന്ത എന്നെ വല്ലാതെ അലട്ടുകയാണ് സാർ. പലപല ഘട്ടങ്ങളിൽ ഡോക്ടർ വാരികയിലൂടെ തന്നിട്ടുള്ള വിലപ്പെട്ട ഉപദേശങ്ങൾക്കനുസരിച്ചാണ് ഞാൻ ജീവിച്ചിട്ടുള്ളത്. എല്ലാത്തിനും നന്ദി.
ആദ്യമായി ഞാൻ ഡോക്ടറോട് ഒരു നഗ്നസത്യം തുറന്ന് പറയട്ടെ. ഞാനൊരു സുന്ദരനേയല്ല ഡോക്ടർ. കറുത്തിട്ടാണ്, ഉയരവും വളരെ കമ്മിയാണ്. അതുകൊണ്ട് ഭാര്യയാകാൻ പോകുന്ന ഈ സുന്ദരിയെ മനഃശാസ്ത്രപരമായ ഒരു സമീപനത്തിലൂടെ മാത്രമേ കീഴ്പ്പെടുത്താൻ പറ്റൂ, അവളുടെ ഹൃദയത്തിൽ ഒരു സ്ഥാനം നേടാൻ പറ്റൂ.
ആദ്യരാത്രിയിൽത്തന്നെ എനിക്കത് സാധിക്കണം. എല്ലാ മാർഗ്ഗങ്ങളും ഉപദേശിക്കാൻ അപേക്ഷ.
കള്ളുകുടിയും പുകവലിയും ഇല്ലാത്തവൻ, സമ്പാദ്യശീലമുള്ളവൻ. എന്റെ ഈ പ്രത്യേകതകളാണ് ആ കുട്ടിയുടെ വീട്ടുകാരെ ആകർഷിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അല്ലാതെ എന്നെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണവും ഞാൻ കാണുന്നില്ല.
എന്റെ ഒരു മൂത്തചേട്ടനോടെന്നപോലെ താങ്കളോട് ഞാൻ ചോദിക്കുകയാണ് ഡോക്ടർ ഉയരം കൂട്ടാൻ വല്ല വിദ്യകളുമുണ്ടോ? മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഉപായങ്ങൾ എന്തൊക്കെയാണ്? ഞാൻ ഇതുവരെ ക്രീമുകളൊന്നും ഉപയോഗിച്ചിട്ടില്ല. വിക്കോ ടർമറിക്കിനെപ്പറ്റി എന്താണ് അഭിപ്രായം? അതു തേച്ചാൽ വെളുക്കുമോ?
മേൽപ്പറഞ്ഞ എല്ലാ ചോദ്യങ്ങൾക്കും വാരികയിലൂടെ വിശദമായ മറുപടി തന്ന് ഈ ദുർഘടാവസ്ഥയിൽ നിന്ന് എന്നെ കരകേറ്റണമെന്ന് വിനീതമായി അപേഷിക്കുകയാണ്.
എന്ന് സ്വന്തം,
തളത്തിൽ ദിനേശൻ.
സംഭാഷണങ്ങൾ
തിരുത്തുക- റിസെപ്ഷനിസ്റ്റ്: എന്നാൽ ആ തെക്കേ അറ്റത്തെ മുറിയായിക്കോട്ടെ. അവിടെ നല്ല കാറ്റ് കിട്ടും.
- ദിനേശൻ: എനിക്കത്ര കാറ്റ് ആവശ്യം വരില്ല.
അഭിനേതാക്കൾ
തിരുത്തുക- ശ്രീനിവാസൻ – തളത്തിൽ ദിനേശൻ