റ്റൊമാസ് ട്രാൻസ്ട്രൊമർ - സ്വീഡിഷ്‌ കവി; 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനർഹനായി.


Transtroemer


1 മരണമെന്റെ മേൽ കുനിഞ്ഞുനിന്നു-

ചതുരംഗത്തിലെ വിഷമപ്രശ്നം ഞാൻ,

അവന്റെ കൈയിലുണ്ടതിനുത്തരം.


2 കൊഴിയുന്ന പഴുക്കിലകൾ-

വിലയേറിയവയാണവ,

ചാവുകടൽച്ചുരുണകൾ പോലെ.


3 സൂര്യൻ പതിഞ്ഞുകിടക്കുന്നു-

നമ്മുടെ നിഴലുകൾ, ഗോലിയാത്തുകൾ,

പിന്നെ ശേഷിക്കുന്നതു നിഴലുകൾ.


4 ഒരു കലമാൻ വെയിലു കായുന്നു.

ഈച്ചകൾ പാറിനടക്കുന്നു,

നിലത്തൊരു നിഴൽ തുന്നിച്ചേർക്കുന്നു.


5 എന്റെയിരുപ്പു നോക്കൂ, ഒരു കുലുക്കവുമില്ലാതെ,

കയറ്റിവച്ച തോണി പോലെ-

സന്തുഷ്ടനാണു ഞാനിവിടെ.


6 രാത്രി.

കൂറ്റൻലോറിയുരുണ്ടുപോകുമ്പോൾ

തടവുപുള്ളികളുടെ സ്വപ്നങ്ങൾ കുലുങ്ങുന്നു.


7 ബലിഷ്ഠവും അലസവുമായൊരു കാറ്റ്,

കടലോരത്തെ വായനശാലയിൽ നിന്ന്-

ഞാനിവിടെ വിശ്രമിച്ചോളാം.

"https://ml.wikiquote.org/w/index.php?title=റ്റൊമാസ്_ട്രാൻസ്ട്രൊമർ&oldid=15100" എന്ന താളിൽനിന്ന് ശേഖരിച്ചത്