മർക്കടസുരാപാനന്യായം
മർക്കടം എന്നാൽ കുരങ്ങ്. സുര എന്നാൽ മദ്യം(കള്ള്). സ്വതേ വികൃതിയായ കുരങ്ങൻ കള്ളു കുടിച്ചാലത്തെ അവസ്ഥയെപ്പറ്റിയാണു് കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത ഈ ന്യായത്തിൽ സൂചിപ്പിക്കുന്നത്.
മർക്കടസ്യ സുരാപാനം- മാർഗ്ഗേ വൃശ്ചിക ദംശനം എന്നൊരു ചൊല്ലുമുണ്ട്.വൃശ്ചികം എന്നാൽ തേളു് . സ്വതേ വികൃതിയായ കുരങ്ങൻ കള്ളു കുടിച്ചാലത്തെ അവസ്ഥയിൽ അതിനെ തേളു് കുത്തുക കൂടി ചെയ്താൽ പിന്നീടുള്ള രംഗം ആലോചിച്ചു നോക്കാവുന്നതേ ഉള്ളു.