മൂലൂർ എസ്. പത്മനാഭപ്പണിക്കർ
(മൂലൂർ.എസ്.പത്മനാഭപ്പണിക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- വിധിച്ചതേ വരൂ , പിന്നെ
കൊതിച്ചതു വരാ ദൃഢം. - ശിഷ്‌ടന്റെ ശീലം പോവീല-ദുഷടസംസർഗ്ഗകാരണാൽ.
കോകിലത്തിൻ മൃദുസ്വനം-പോകുമോ കാകസംഗമാൽ? - ശിഷ്യവിത്തം ഹരിച്ചീടും-ഗുരുക്കന്മാർ പെരുത്തു താൻ.
ശിഷ്യചിത്തം ഹരിക്കുന്ന-ഗുരുക്കളതിദുർല്ലഭം. - തരുണൻ, സുന്ദരൻ, നല്ല-തറവാട്ടിൽ ജനിച്ചവൻ,
ശരി, വിദ്യപഠിക്കാഞ്ഞാൽ-മുരുക്കിൻപൂവിനൊക്കുമേ. - ജാതിയല്ല ഗുണങ്ങൾക്കു-ഹേതുവെന്നു നിനയ്ക്കുണം
നിതാരാം പൂജ്യനായീലേ-വിദുരൻ ശൂദ്രനാകിലും? - പോയതോർത്തനുശോചിക്കാ
ഭാവി ചിന്തിച്ചിരുന്നിടാ
അപ്പോൾ വരുന്ന കാര്യത്തി
ലേർപ്പെട്ടീടുന്നു ബുദ്ധിമാൻ. - ചങ്ങാതി നല്ലതെന്നാകിൽ
കണ്ണാടിയതു വേണ്ടതാൻ - പെൺപടയ്ക്കെന്തുവാനൂറ്റം
മൺചിറയ്ക്കെന്തുറപ്പുതാൻ? - മൂലമാം നിധനത്തിനു- മൂലമാം കലഹത്തിനും
മൂലമാം നരകത്തിന്നു-മൂലമാർത്തിക്കുമംഗന - ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ
ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല) - പണമില്ലാത്ത പുരുഷൻ മണമില്ലാത്ത പൂവുപോൽ(അവസരോക്തിമാല)
- പണമെന്നാഖ്യ കേൾക്കുമ്പോൾ
പിണവും വാ പിളർന്നിടും (അവസരോക്തിമാല)