മുഹമ്മദ് അലി(കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയർ ജനനം:ജനുവരി 17 1942) പ്രശസ്തനായ ഒരു അമേരിക്കൻ ബോക്സർ താരമായിരുന്നു. ഇദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയിൽ 1942 ജനുവരി 17- നാണ് മുഹമ്മദ്‌ അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത്‌ .മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964-ലാണ് പേര് മുഹമ്മദ്‌ അലി എന്ന് ആക്കിയത്. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് 2016 ജൂൺ 3ന് അരിസോണയിൽവച്ച് ഇദ്ദേഹം അന്തരിച്ചു.


  1. എനിക്ക് വിയറ്റ്നാംകാരോട് യാതൊരു വിദ്വേഷവുമില്ല അവരാരും എന്നെ എടാ കറുമ്പാ എന്ന് വിളിച്ചിട്ടില്ല (സൈനിക സേവനം വിസ്സമതിച്ചുകൊണ്ട് പറഞ്ഞത്.)
  2. മാനവസേവ എന്നത് ഈ ഭൂമിയിൽ താമസിക്കുന്നതിനു നാം കൊടുക്കുന്ന വാടകയാണ്
  3. ഞാൻ ചെറുപ്പമാണ് സുമുഖനാണ്‌ ശീഘ്രനാണ്. അതുകൊണ്ടുതന്നെ ഞാൻ തോല്ക്കുന്ന പ്രശ്നമേയില്ല.
  4. എന്നെപോലെയുള്ള ഉന്നതർക്ക് പറഞ്ഞിട്ടുള്ളതല്ല വിനയത്ത്വം .
  5. എന്നെ തോല്പിക്കുന്നത് സ്വപനം കാണുന്നെങ്കിൽ ഉണരുന്ന ഉടനെ എന്നോട് മാപ്പുപറഞ്ഞിരിക്കണം.
  6. റിസ്ക്കെടുക്കാൻ തയ്യാറല്ലാത്തവർ ജീവിതത്തിൽ ഒന്നും നേടില്ല.
  7. വിനയാനത്വർ ഒന്നും നേടില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
  8. ലോകചാമ്പ്യൻ ആവാനുള്ള സൗന്ദര്യം അയാൾക്കില്ല (എതിരാളി സണ്ണി ലിസ്റ്റ്ൻ). ചാമ്പ്യൻ എന്നെ പോലെ സുന്ദരനായിരിക്കണം .
  9. വർണ്ണം നോക്കി ആളുകള്ലെ വെറുക്കുന്നത് തെറ്റാണ്. അത് ഏതു നിറക്കാരൻ ചെയ്താലും തെറ്റ്തെന്നയാണ്‌.
  10. ലോകചരിത്രത്തിൽ ഏറ്റവും പരിചിതവും പ്രിയപ്പെട്ടതുമായ വ്യക്തി ഞാനാണ് . യേശുവും മോശയും ഒന്നും ടെലിവിഷന്റെ കാലത്ത് ജീവിക്കാത്തതുകൊണ്ട് വിദൂരങ്ങളിൽ ഉള്ളവർക്ക് അവരെ അറിയുമായിരുന്നില്ല.
  11. ഇന്ന് നിങ്ങളുടെ അവസാന ദിവസമായിരിക്കും എന്നോർത്ത് ജീവിക്കുക. ഒരു നാൾ അത് ശരിയായി ഭവിക്കും .
  12. കുട്ടികളെ കാണുമ്പോൾ ജീവിതം ആദ്യം മുതൽക്കേ തുടങ്ങണമെന്ന ആശയുണ്ടാവുന്നു.
"https://ml.wikiquote.org/w/index.php?title=മുഹമ്മദ്‌_അലി&oldid=21659" എന്ന താളിൽനിന്ന് ശേഖരിച്ചത്