മാരിമഴകൾ നനഞ്ചേ
മാരിമഴകൾ നനഞ്ചേ-ചെറു
വയലുകളൊക്കെനനഞ്ചേ
പൂട്ടിയൊരുക്കിപ്പറഞ്ചേ-ചെറു
ഞാറുകൾകെട്ടിയെറിഞ്ചേ
ഓമല, ചെന്തില, മാല-ചെറു
കണ്ണമ്മ, കാളി, കറുമ്പി,
ചാത്ത, ചടയമാരായ-ചെറു -
മച്ചികളെല്ലാരുംവന്തേ
വന്തുനിരന്തവർനിന്റേ-കെട്ടി
ഞാറെല്ലാം കെട്ടിപ്പകുത്തേ,
ഒപ്പത്തിൽ നട്ടുകരേറാ-നവർ
കുത്തിയെടുത്തു കുനിഞ്ചേ
കണ്ണച്ചെറുമിയൊന്നപ്പോൾ-അവൾ
ഓമലേയൊന്നുവിളിച്ചേ
'പാട്ടൊന്നു പാടീട്ടുവേണം-നിങ്ങൾ
നട്ടുകരയ്ക്കങ്ങുകേറാൻ'
അപ്പോളൊരുതത്തപ്പെണ്ണ്-അവൾ
മേമരമേറിക്കരഞ്ചേ
മേല്പോട്ടുനോക്കിപ്പറഞ്ചേ-കൊച്ചു
ഓമലക്കുട്ടിച്ചെറുമി
തത്തമ്മപ്പെണ്ണേ, നീയിപ്പോൾ-ഇങ്കെ
വന്തൊരുകാരിയംചൊല്ലൂ.