കണ്ണൂർ ഭാഷ

ഓൻ - അവൻ ഓൾ - അവൾ ഓർ - അവർ ചാട് – എറിഞ്ഞു കളയ്‌ ഏട്യാ പോയ്ന് – എവിടെ പോയതാ തങ്കര്യം ബക്വ – സൂക്ഷിച്ചു വയ്ക്കുക . ബെളിചിങ്ങ – മൊട്ടുതേങ്ങ ബീത്ത്വ – ഒഴിക്കുക പൈ- പശു ബേം – വേഗത്തിൽ കടച്ചി – പശുക്കിടാവ് ബായ – വാഴ മയ – മഴ ബറ്റുംബെള്ളം – കഞ്ഞി കുള്ത്ത് – പഴംകഞ്ഞി അന്നോട് – എന്നോട് കേര്വ – കയറുക കീയാ – ഇറങ്ങുക ബില്ല – വല്യത് കത്യാൾ - വെട്ടുകത്തി കുങ്കോത്തി – വാക്കത്തി പിരാന്ത് – ഭ്രാന്ത്‌ ഓടുത്തു – എവിടെ കുഞ്ഞി – കുട്ടി കൊള്ളികേങ്ങ് – മരച്ചീനി തിരിഞ്ഞാ – മനസ്സിലായോ നൊടിച്ചൽ - അനാവശ്യസംസാരം അയിലെക്കൂട – അതിലൂടെ ബെരുത്തം – രോഗം ആട – അവിടെ ഈട – ഇവിടെ ഏട – എവിടെ മംഗലം – വിവാഹം കോട്ടി – ഗോലി കായി – വാഴപ്പഴം ബത്താസ് – മധുരക്കിഴങ്ങ് ബത്തക്ക – തണ്ണിമത്തൻ കൊരട്ട – മാങ്ങയണ്ടി ബയക്കൽ - കാട് വെട്ടിതെളിക്കൽ ബ്ലാച്ചൽ - തെന്നുന്നത് ചേരി – ചകിരി വറ്റി – പിശുക്കൻ കൊയക്കുക – കുഴയ്ക്കുക താപ്പ – തരുമോ ഉയ്യന്ടപ്പ – ഹെന്റമ്മോ പുശു – പുഴു ബണ്ണാൻ - ചിലന്തി ഉരൂളി – വിഷചിലന്തി മാച്ചി – ചൂൽ മുതിര് – നീറുരുമ്പ് പറങ്കി – മുളക് പൈപ്പ്‌ - വിശപ്പ് ചെന്നി – കൃതാവ് കയിൽ - തവി ബക്ട് – വിഡ്ഢിത്തം ഒലുംബുവ – അലക്കുക ഉമ്പം – വെള്ളം പൂയി – മണൽ ഉപ്പിച്ചി – ഭീകരജീവി വായ്ക്കോൾ തുപ്പുക - വായ് കഴുകുക [തിരുത്തുക]തൃശൂർ ഭാഷ

ഇസ്റ്റാ , ഗഡി , മച്ചൂ = സുഹ്രൂത്ത്

ശവി = മോശമായവൻ

ചുള്ളൻ = ചെറുപ്പക്കാരൻ

ചുളളത്തി = ചെറുപ്പക്കാരി

ബൂന്ത്യായി /പടായി / ക്ലോസായി = മരിച്ചു

കന്നാലി , മൂരി = ബുദ്ധീല്ലാത്തവൻ / വികാരമില്ലാത്തവൻ

വെടക്ക്/അലമ്പ് / അൽ‌ക്കുൽത്ത് = മോശ്ശം

ഡാവ് = ചെറുപ്പക്കാരൻ / പൊങ്ങച്ചം

ക്‌ടാവ് = കുട്ടി

അകറുക = കരയുക

പൊതിയഴിക്കുക = പോങ്ങച്ചം പറയുക

ഒരു ജ്യാതി = വളരേയധികം

ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാൽ

സ്കൂട്ടായേ ഗെഡ്യേ = സ്ഥലം കാലിയാക്കൂ സുഹൃത്തേ

ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്

ഇമ്മറെ ആന്റപ്പേട്ടൻ = നമ്മുടെ ആന്റപ്പേട്ടൻ

പ്രാഞ്ചി= ഫ്രാൻസിസ്

ജോസ്പ്പ് = ജോസഫ്

അയിൽക് = അതിലേക്ക്

ഇയിൽക്ക് = ഇതിലേക്ക്

ഈച്ച റോളിൽ നാവാടുക = അശ്ലീലം പറയുക

ചപ്പട റോള് = തൊന്ന്യവാസം

അപ്പിടി = മുഴുവൻ

ഏടേൽക്കോടെ=ഇടയിലൂടെ

ഒരൂസം = ഒരു ദിവസം

സ്പോട്ട് വിട്രാ / തെറിക്കാൻ നോക്കെടാ / സ്കൂട്ടാവെടാ = കടന്ന് പോടാ

കലിപ്പ് = ദ്വേഷ്യം

ന്തൂട്രാവെനേ = എന്താണെടാ മോനേ

ഓട്ടർഷ/ ഗുച്ചാൻ = ഓട്ടോറിക്ഷ

ചോയ്‌ക്ക്‌ = ചൊദിക്ക്

ബൂസ്റ്റിട്ടു / മെടഞ്ഞു / കിഴിയിട്ടു /കീറാകീറി = മർദ്ദിച്ചു

മോന്ത / മോറ് = മുഖം

വാൾപോസ്റ്റായി = നിലംപരിശായി

ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കിൽ

ചിന്തവേണ്ടാ =അധികം ആലൊചിക്കണ്ട

മത്താപ്പ് = മന്ദബുദ്ധി

കിർക്കന്മാർ = പോലീസ്

ബുഡ = വയസൻ

തോട്ടി ഇടുക = കളിയാക്കുക

പാങ്ങില്ല = കഴിവില്ല

ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്

തലയടിക്കുക / ഓസുക = സൌജന്യം തേടുക

കിണ്ണന് കാച്ചി = ബെസ്റ്റ്

ചെമ്പ് = പണം

നെറ്റീമ്മെ കുരിശ് പോറാന് ഒരണയില്ല = കയ്യില് ചില്ലിക്കാശില്ല

നടാടെ = ആദ്യമായി

ഊര = ചന്തി

എന്തൂട്രാണ്ടെക്ക = എന്തൊക്കെ ഉണ്ടെടാ

ചീള് കേസ് = നിസ്സാരകാര്യം

ഗുമ്മില്ല = രസമില്ല

അലക്ക് = അടി

ഒട്ടിയഡാക്കൾ = മെലിഞ്ഞവർ

ചടച്ചു = കോലംകെട്ട

ഓളീട്വാ = കൂവുക

ചെമ്പെട്‌ത്തേ ഗെഡ്യേ= കാശെടുക്ക് സുഹൃത്തേ

ചെമ്പ് റോള്= നല്ല സ്റ്റൈൽ വല്യെ എയിമില്യ്സ്റ്റോ = അത്ര നന്നയിട്ടില്ല. പൊയ്യേരാ വടന്ന് = പോടാ കോട്ട്രവറെ = കോട്ട്യുടെ അവിടെ = കിഴക്കെ / പടിഞാറെ കോട്ടയുടെ പരിസരത്ത് പുഷ്പന് | പുഷ്പിക്കുക = ശ്രിങ്കരിക്കുന്നവന് | ശ്രിങ്കാരം കുറുങ്ങുക = പഞ്ചാരയടിക്കുക അയ്പുട്ട്യേട്ടന് = അയ്യപ്പന് കുട്ടി ചേട്ടന്. രാവുണ്ണ്യാര്‌ = രാമനുണ്ണി നായര് ഗോയിന്നുട്ടി = ഗോവിന്ദന് കുട്ടി മാപളാര്‌ = ക്രിസ്ത്യാനികള് (ത്രിശ്ശൂര് മാപ്പിള = ക്രിസ്ത്യാനി & ജോനോന് = മുസ്ലിം) ആ സ്സൂര്‌.. സ്സൂര്‌.. = ഈ ബസ് ത്രിശൂര് പോകുന്നതായിരിക്കും (ബസ്സിലെ കിളി വിളിക്കുന്ന വിധം) കുന്നോളം.. ന്നോളം.. ന്നോളം.. = ഈ ബസ് കുന്നംകുളം പോകുന്നതായിരിക്കും (ബസ്സിലെ കിളി വിളിക്കുന്ന വിധം) ആള്‌ = അയാള്‌ | അദ്ദേഹം (ആള് വ്ടെ ല്യാട്ടാ = അദ്ദേഹം ഇവിടെ ഇല്ല) പാട്രാക്കല്‌ = പാട്ടുരായ്ക്കല്‌ മന്ന = മന്ദബുദ്ദി മ്മള് കൂട്ട്യാ കൂടില്ല്യഡോ = impossible for me തറവാട്‌ = ഗിരിജ തീയറ്ററ്‌ സൊപ്ന = സപ്ന തീയറ്ററ്‌ കുബി = മരത്തിന്റെ അളവ് (measure unit) (cubic meter ആണെന്നു തോന്നുന്നു) e.g. ഈ പ്‌ളാവ്‌ രു പെട്ടി=നിതംബം ബോട്ട്=പഴയ ബസ്സ് ചപ്പട്ട വണ്ടി=പഴയ വണ്ടി ബെലാംട്ടി-പെനാൽറ്റി കിക്ക് ഉമ്പ=മൃഗം പടത്തിന് പുവ്വാം,സിൽമയ്ക് പുവ്വാം=സിനിമയ്ക്ക് പോകാം പീസ് പടം=അശ്ലീല സിനിമ മേട്ട=സ്കൂളിലെ പ്രശ്നക്കാരൻ(കുട്ടിറൌഡി) ഐസാരൻ=ഐസ് ഫ്രൂട്ട് വിൽക്കുന്ന ആൾ വാൾപ്ലേറ്റ്=വാൾ പയറ്റ് ഓമ്പ്ലൈറ്റ്=ഓം‌ലെറ്റ് കൊള്ളിഷ്‌ടു=കപ്പ(+നാളികേരം )ഉപയോഗിച്ചുണ്ടാക്കുന്ന ഒരു വിഭവം ചെപ്ലാംകുറ്റിക്ക്(ചെകളേമ്മെ) അടിക്കുക(വിശാലൻ പറഞ്ഞ ചെപ്പക്കുറ്റിയുടെ വകഭേദം)=ചെവിക്കുറ്റിയ്ക്കടിക്കുക അമ്പസ്ഥാനി=ഒരാൾ 50 വരെ എണ്ണുമ്പോൾ കൂട്ടുകാർ ഒളിക്കുന്നകളി. കിളിമാസ്=കളംവരച്ചുള്ള ഒരു കളി ഞൊണ്ടിപ്രാന്തി=ഒരുകാൽ മടക്കിവെച്ച് കൂട്ടുകാരെ ഓടിച്ചെന്ന് പിടിക്കുന്ന ഒരു കളി. ഒര്‌ജ്യായ്സാനം=ഒരു ജാതി സാധനം=ചീത്ത ആൾ പുഷ്പിക്കുക=പെൺകുട്ടികളോട് സല്ലപിക്കുക ചൂണ്ടാൻ പുവ്വാ=പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോകുക. മഴ കൊടുത്തു=ഇടിച്ചു,മർദ്ദിച്ചു മാമു=ചോറ് വെറുക്കെട്ക്കുക=കള്ളക്കളിയെ വാദത്തിലൂടെ ന്യായീകരിക്കുക ചിർക്ക്യ=ചിരിക്കുക ജോറായി=നന്നായി [തിരുത്തുക]കോഴിക്കോട് ഭാഗം

നീ -- ഇഞ്ഞി നിനക്ക് -- എണക്ക് നിൻറെ -- ഇൻറെ എനിക്ക് -- ഇങ്കി അവൻ -- ഓൻ അവർ -- ഓർ ഞങ്ങൾ -- ഇമ്മൾ, ഞാള് ഞാൻ -- ഞമ്മൾ അവിടെ -- ആടെ ഇവിടെ -- ഈടെ ആയിരുന്നു -- അയിനു വീട് -- പൊര, അങ്ങ് വീട് താമസം -- കുട്ടൂസ്സ വരമ്പ് -- കണ്ടി പറമ്പ് -- കണ്ടം പ്ലേറ്റ് -- വസി കിണർ -- കെനറ്റ് വെള്ളം -- തണ്ണീ ഇരിക്കുക -- കുത്തിയിരിക്കുക ഉരുണ്ട പാത്രം -- കുടുവൻ ചെമ്പ് റേഷൻ കാർഡ് -- കവുപ്പൻ മൈദ -- മർക്കിനി പൊടി പഴുതാര -- കരിങ്കണ്ണി ചിലന്തി -- മണ്ണാചൻ പപ്പായ -- കറമൂസ്സ തോട്ടി -- കൊക്ക ഇറങ്ങുക -- കീയുക ആൺകുട്ടി -- ചെക്കൻ, കുണ്ടൻ കട -- പീട്യ വായ -- തൊള്ള മുഖം -- മീട് വയർ -- പള്ള ഈഴവർ -- തീയ്യന്മ്മാർ പശു -- പയ്യ് ചേട്ടൻ -- ഏട്ടൻ , കുട്ട്യേട്ടൻ ചേച്ചി -- ഏച്ചി ചന്ദ്രക്കാരൻ മാങ്ങാ -- പടുമാങ്ങ വീമ്പു പറയുക -- പായ്യാരം പറയുക ഇടവഴി -- എടോയി ചെറിയ കട -- കുമിട്ടി പീട്യ ഭ്രാന്ത് -- പ്രാന്ത് കാശ് -- കായി വാഴക്കുല -- കായി മല്ലി -- കൊത്തമ്പാല മടൽ -- മട്ടൽ തെങ്ങോല -- ഓലക്കണ്ണി വാഴ കുടപ്പൻ -- മാമ്പ് വാഴപിണ്ടി -- ഉണ്ണി കാമ്പ് ബുദ്ധിമുട്ടിക്കുക -- സുയിപ്പാക്കുക , ബേജാറാക്കുക കവിൾ -- ചെള്ള ചെമ്പോത്ത് -- ഉപ്പൻ കാക്ക പുളി -- പുളിങ്ങ മച്ചിങ്ങ -- വെളിച്ചില് വരാന്ത -- കോലായി ഗോലി -- കോട്ടി [തിരുത്തുക]മലപ്പുറം ഭാഗം

എത്താ - എന്താ ജ്ജ് - നീ ഇങ്ങൾ - നിങ്ങൾ ഓൻ - അവൻ ഓൾ - അവൾ ഓൽ - അവർ ഇച്ച് - എനിക്ക് അനക്ക് - നിനക്ക് മൂപ്പര് - അങ്ങേര് ഇമ്മ - ഉമ്മ ഇപ്പ- ഉപ്പ ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ പുത്യേണ്ണ് - പുതുനാരി, നവവധു പുത്യാപ്ല - പുതുമാരൻ, നവവരൻ എങ്ങട്ടാ - എങ്ങോട്ട് എവ്ട്ക്കാ - എവിടേക്ക് ചെത്തുക - പറ്റിക്കുക നമ്പുക - വിശ്വാസത്തിലെടുക്കുക പത്രാസ് -പ്രൗഢി കുടി - വീട് പെര - പുര പെർത്യേരം - വിപരീതം എറേമ്പറം - പിന്നാമ്പുറം വാരുക - പരിഹസിക്കുക കൊയപ്പം - കുഴപ്പം കായി - പണം എമ്മാന്തരം - വലിയ കാര്യമായിപ്പോയി

"https://ml.wikiquote.org/w/index.php?title=ഭാഷ&oldid=15067" എന്ന താളിൽനിന്ന് ശേഖരിച്ചത്