ബ്ലാക്ക് (മലയാളചലച്ചിത്രം)

2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബ്ലാക്ക്.

രചന, സംവിധാനം: രഞ്ജിത്ത്.

ഷണ്മുഖൻ

തിരുത്തുക
  • വീടുവിട്ടെറങ്ങി തെരുവിലലഞ്ഞ് നടക്കുന്ന കുട്ടിയെ ശാസിക്കും പോലെ പൊറകെ നടന്നു ഞാൻ പറഞ്ഞു. കേട്ടില്ല. പേപ്പട്ടികൾ വാഴുന്ന ഇടവഴികളിൽ നിന്നെ കാത്തിരിപ്പുണ്ട്‌ മരണം എന്ന് കൂടെ ഞാൻ പറഞ്ഞു. പക്ഷേ നിനക്ക് ധൃതിയായിരുന്നു ഒരു കത്തിമുനയിലൊടുങ്ങാൻ. എനിക്കെന്ത് ചേതം, ആർക്കെന്ത് ചേതം. കൂടപിറപ്പിന്റെ ശവം കാണുമ്പോ ഒരുത്തൻ നെഞ്ച് കീറി കരയുവായിരിക്കും, കരയട്ടെ... ഷണ്മുഖനിത് കന്നിക്കാഴ്ചയൊന്നുമല്ല. പക്ഷേ, എവിടെയോ ഉള്ളിലൊരു നീറ്റല്, നെഞ്ചിലൊരു കലക്കം. അതേടാ പന്നി, നിന്നെ എനിക്കിഷ്ടമായിരുന്നു, അതുകൊണ്ടാ. പെഴച്ചു പോയ ലോകത്തിലെ തന്തയില്ലാ കഴുവേറികൾക്ക് കൊണവതികാരം ചൊല്ലി കൊടുക്കാൻ ഇറങ്ങിയ മണ്ടൻകൊണാപ്പൻ. ത്ഫൂ...

ഡെവിൻ കാർലോസ് പടവീടൻ

തിരുത്തുക
  • [അശോകിനെ കുത്തുന്നു] എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടിനടന്നത് സൗഖ്യമോ, മൃത്യുവോ.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: