1. വിപ്ലവം ഒരു പൂമെത്തയല്ല. ഭൂത-ഭാവി കാലങ്ങൾ തമ്മിൽ നടക്കുന്ന മരണം വരയുള്ള പോരാട്ടമാണ് വിപ്ലവം.(1961ൽ ക്യൂബൻ വിപ്ലവത്തിന്റെ രണ്ടാം വാർഷികത്തിൽ ചെയ്ത പ്രസംഗം).
  2. എന്റെ ഹൃദയം ഉരുക്കുകൊണ്ടുണ്ടാക്കപ്പെട്ടതാണ്.( തനിയ്ക്ക് ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന വാർത്തകൾ പരന്നതിനോട് പ്രതികരിച്ചുകൊണ്ട് 1972. പറഞ്ഞത്).
  3. പൊതുജന ആരോഗ്യത്തിനു വേണ്ടി ഞാൻ ചെയ്യേണ്ടുന്ന അവസാനത്തെ ത്യാഗം പുകവലി ഉപേക്ഷിക്കുകയെന്നതാണ് എന്ന തീരുമാനത്തിൽ ഞാൻ എത്തിയിരിക്കുന്നു. പുകവലിയില്ലാത്തത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. (1985ൽ ചുരുട്ടുവലി നിർത്തുന്നു എന്നറയിച്ചു കൊണ്ട് പറഞ്ഞത്).
  4. പ്രസംഗംങ്ങൾ ഹ്രസ്വമായിരിക്കണം എന്ന് വൈകിയാണെങ്കിലും ഞാൻ തിരിച്ചറിയുന്നു.(അതിദീർഘമായ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധി നേടിയ കാസ്ട്രോ 2000ൽ നടത്തിയ ആത്മപരിശോധനപരമായ പരാമർശം)
  5. എനിക്ക് തൊണൂറു വയസ്സാവാറായി. ഏവരേയും പോലെ ഞാനും കടന്നു പോകും. എല്ലാവരുടേയും സമയം വന്നെത്തുക തന്നെ ചെയ്യും . സഹനത്തോടെയും അഭിമാനത്തോടെയും അധ്വാനിച്ചാൽ നമ്മുടെ ജനത ആഗ്രഹിക്കുന്ന ഭൗതികവും സാംസ്കാരികവുമായിട്ടുള്ള മൂല്യങ്ങൾ കൈവൈരിക്കാൻ നമ്മുക്ക് സാധിക്കുമെന്നുള്ളതിനു തെളിവാണ് ക്യൂബൻ കമ്മ്യൂണിസ്റ്റുകൾ.ഉ
  6. എന്നെ അപലപിച്ചോള്ളൂ, ക്രൂശിച്ചോള്ളൂ , എനിക്കത് വിഷയമല്ല. ചരിത്രം എനിക്ക് മാപ്പ് തരും . എന്നെ കുറ്റവിമുക്തനാക്കും(1954 ൽ സൈനിക വിചാരണ നേരിടവേ ).
  7. ഞാനൊരു സ്വേച്ഛാധിപതിയല്ല. ആവുകയുമില്ല. മെഷീൻ ഗൺ ഉപയോഗിച്ച് ഞാൻ അധികാരം നിലനിർത്തില്ല. (1959ൽ അമേരിക്കൻ പത്രത്തിനു നൽകിയ അഭിമുഖം)
  8. ഞാൻ ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റാണ്.ജീവിതാന്ത്യം വരെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആയിരിക്കുകയും ചെയ്യും.(2007)
  9. അമേരിക്കയ്ക്കെതിരെ ആണവ ആക്രമണം നടത്തണം എന്നാണ് എന്റെ പക്ഷം.സാമ്രാജിത്വം നശിക്കാനും, ആഗോള വിപ്ലവം ജയിക്കാനും വേണ്ടി എന്തു വിലകൊടുക്കാനും ക്യൂബൻ ജനത തയ്യാറാണ്.(1992ൽ)
  10. സോഷലിസത്തിന്റെ പരാജയത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിക്കുന്നു. എന്നാൽ ആഫ്രിക്കയിൽ, ഏഷ്യയിൽ, ലാറ്റിനമേരിക്കയിൽ എവിടെയാണ് മുതലാളിത്തം വിജയിച്ചത് ?(സോവിയറ്റ് യൂണിയന്റെ പതനത്തെ തുടർന്ന് 1991ൽ)
"https://ml.wikiquote.org/w/index.php?title=ഫിദൽ_കാസ്ട്രോ&oldid=20237" എന്ന താളിൽനിന്ന് ശേഖരിച്ചത്