- സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
- സൂക്ഷ്‌മം കെട്ടവന്റെ മുതൽ നാണം കെട്ടവൻ തിന്നും
- സഞ്ചിയെടുത്തവരെല്ലാം വൈദ്യന്മാരോ
- സത്യകോടതിയല്ല, ന്യായകോടതിയല്ലേ
- സത്യത്തിനു കാലുനാല്
- സത്യം കയ്ക്കും അസത്യം മധുരിക്കും
- സത്യം പറഞ്ഞാൽ സാത്താൻ നാണിക്കും
- സമൻസില്ലാതെ ഹാജരാകരുത്
- സമുദ്രത്തിൽ നിന്നു മുക്കിയാലും പാത്രത്തിൽ കൊള്ളുന്നതേ കിട്ടൂ
- സമ്പത്തിലും നല്ലത് സൽപേര്
- സരിഗമ എന്നു കയറുമ്പോൾ സന്നിധപയെന്നിറങ്ങും
- സർക്കാരു കാര്യം മുറ പോലെ
- സർവ്വവും കവി കണ്ടിടും
- സൽക്കീർത്തി ഇഴയും ദുഷ്ക്കീർത്തി പായും
- സാക്ഷതപ്പി നേരം വെളുത്തു
- സാമ്പാറുവെച്ചു നന്നാക്കാനും കാളൻവെച്ചു ചീത്തയാക്കാനും വിഷമം
- സായ്പ്പിനെ കാണുമ്പോൾ കവാത്തു മറക്കുക
- സാരമറിയുന്നവൻ സർവ്വജ്ഞൻ