വഴി മറക്കരുത്
വടികൊടുത്ത് അടി വാങ്ങുക
വയലു വറ്റി കക്ക വാരാനിരുന്നാലോ
വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാൽ നന്ന്
വർഷം പോലെ കൃഷി
വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
വർഷം പോലെ കൃഷി
വലിയ പള്ളിയിൽ ഈച്ച പോയത് പോലെ
വല്ലഭനു പുല്ലും വില്ല്
വല്ലാമക്കളില്ലില്ലാമക്കളി തെല്ലാവർക്കും സമ്മതമല്ലോ
വളമേറിയാൽ കൂമ്പടയ്ക്കും
വാക്കു കൊണ്ടു കോട്ട കെട്ടുക
വാക്കു കൊണ്ടു വയറു നിറയുകയില്ല
വാദി പ്രതി ആയി
വായറിയാതെ പറഞ്ഞാൽ ചെകിടറിയാതെ കൊള്ളും
വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുമോ
വിതച്ചതു കൊയ്യും
വിത്താഴം ചെന്നാൽ പത്തായം നിറയും
വിത്തുഗുണം പത്തുഗുണം
വിത്തിനൊത്ത വിള
വിത്തുള്ളടത്തു പേരു
വിത്തെടുത്തുണ്ണരുതു്
വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
വിദ്യാധനം സർവ്വധനാൽ പ്രധാനം
വിദ്യാവിഹീന: പശു ( വിദ്യ നേടിയിട്ടില്ലാത്തവൻ മൃഗതുല്യം)
വിദ്വാനേ വിദ്വാനെ അറിയൂ
വിദ്വാൻ സർവ്വത്ര പൂജ്യതേ
വിധിച്ചതേ വരൂ, കൊതിച്ചത് വരാ
വിധി താനേ വരില്ല
വിധിയുടെ വഴിയേ മതി
വിരൽ കടക്കാത്തേടത്ത് ഉരൽ കടക്കുമോ
വിരൽ കൊടുത്താൽ കൈ വിഴുങ്ങും
വിരൽ വിങ്ങിയാൽ ഉരലാകുമോ
വിരുന്നുണ്ട വീട്ടിൽ ഇരന്നുണ്ണരുത്
വിരുന്നുള്ളിടം വിഷ്ണൂലോകം, കാശുള്ളിടം കൈലാസം
വില്ലിന്റെ ബലം പോലെ അമ്പിന്റെ പാച്ചിൽ
വിശക്കത്തക്കതുണ്ണണം , മറക്കത്തക്കതുപറയണം
വിശക്കുന്നതിനു വയറിനെ പഴിച്ചിട്ടെന്താ
വിശന്നവനെ വിശ്വസിക്കരുത്
വിശന്നവനോട് വിളയാടരുത്
വിശന്നവൻ തിന്നാതതുമില്ല വൈരി പറയാത്തതുമില്ല.
വിശന്നാൽ നിറകയില്ലെന്നും , നിറഞ്ഞാൽ വിശക്കയില്ലെന്നും വിചാരിക്കരുത്
വിശപ്പടക്കാൻ വിയർക്കണം
വിശപ്പിനു കറിവേണ്ട, വിരിപ്പിനു വിരിവേണ്ട
വിശപ്പുണ്ടെന്നുവെച്ച് രണ്ടുകൈയ്യും കൊണ്ടുണ്ണാറുണ്ടോ
വിശ്വസിച്ചവനെ ചതിക്കരുത്, ചതിച്ചവനെ വിശ്വസിക്കരുത്.
വിശ്വാസം തന്നെ പ്രമാണം
വിശപ്പിനു രുചിയില്ല
വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്
വിളയുന്ന വിത്തു മുളയിലറിയാം
വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത്
വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്
വെട്ടിൽ വീഴ്ത്തിയാൽ വൻമരവും വീഴും
വെയലത്തിട്ടാൽ വാടൂല്യ, മഴയത്തിട്ടാൽ ചീയൂല്യ
വൈലുള്ളപ്പോൾ വൈക്കോലുണക്കണം
വെയിൽകൊണ്ടവനേ തണലിന്റെ സുഖമറിയൂ
വെള്ളക്കാക്ക മലർന്നു പറക്കുക
വഞ്ചി വീണ്ടും തിരുനക്കരെത്തന്നെ രാവെളുക്കുവോളവും വഞ്ചി (വള്ളം) തുഴഞ്ഞു. രാവിലെ നോക്കുമ്പോൾ വഞ്ചി തിരുനക്കരെത്തന്നെ. കെട്ടിയിട്ട കയർ അഴിക്കാതെ വഞ്ചി തുഴഞ്ഞാലത്തെപ്പോലെ ചെയ്ത പ്രയത്നമെല്ലാം വെറുതെ ആയതിനെപ്പറ്റിയാണ് ഈ ചൊല്ല്.
വെളുക്കും മുമ്പേ അരി വെക്കണം, അരി വെക്കും മുമ്പേ കറി വെക്കണം
വെളുക്കുവോളം വെള്ളം കോരീട്ട് കലം ഉടക്കുന്ന പോലെ
വേട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
വേലി തന്നെ വിളവു തിന്നുക
വേലികൾതന്നെ വിളവുമുടിച്ചാൽ കാലികളെന്തു നടന്നീടുന്നു
വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളേലിട്ടതു പോലെ