- ഭക്തൻ തന്നാൽ ഭക്തിരസം
- ഭഗവാൻ വിചാരിച്ചാൽ ഭാഗ്യത്തിന് പഞ്ഞമുൻടോ
- ഭജനം മൂത്ത് ഊരായ്മ ആകുക
- ഭണ്ഡാരത്തിലിട്ട പണം പോലെ
- ഭണ്ഡാരത്തിലിട്ട പണം മടക്കിചോദിക്കുമോ
- ഭദ്രകാളിയെ ഇണക്കത്തിലും വിളിക്കരുത് , പിണക്കത്തിലും വിളിക്കരുത്
- ഭദ്രകാളിയെ പിശാച് പിടിക്കുമോ
- ഭയം കൊണ്ടുള്ള ഭക്തിക്ക് വിലയില്ല
- ഭയത്താലെ ഭക്തി.നയത്താലെ യുക്തി
- ഭയപ്പെട്ട കാട്ടിൽ ഇളകിയതെല്ലാം പുലി
- ഭരണിപിറന്നാൽ ധരണിയാളൂം
- ഭർത്താവ് സംഭരിക്കണം ഭാര്യ ഭരിക്കണം
- ഭർത്താക്കഞ്ഞി പാക്കഞ്ഞി, മക്കൾ കഞ്ഞി ദുഖ കഞ്ഞി, ആങ്ങളക്കഞ്ഞി കൊലകഞ്ഞി
- ഭള്ളിൽ പെരുപ്പം പല്ലിനു നാശം
- ഭാഗ്യം ചെറ്റയും പൊളിച്ച് കടന്നു വരും
- ഭാഗ്യം വരുമ്പോൾ ബുദ്ധി വരും
- ഭാഗ്യമില്ലാത്തവന് പത്തുപറ നെല്ലു കിട്ടിയാൽ ഭാഗ്യമുള്ള പത്തുവിരുന്നു വരും
- ഭാഗ്യമുള്ളവന് നേടി വെയ്കേണ്ട.
- ഭാജനം നന്നല്ലെങ്കിലും ഭോജനം നന്ന്
- ഭാരമേറിയ കപ്പലിനു ആഴമേറിയ കടൽ
- ഭാര്യ കാലുകെട്ടും കുഞ്ഞു വായകെട്ടും
- ഭാര്യാവീട്ടിൽ ചെലവ് ചെയ്തതുംകോണകത്തിൽനനീലം മുക്കിയതും വെറുതെ
- ഭാര്യാ രൂപവതി ശത്രു
- ഭാര്യാദുഖം പുനർഭാര്യ
- ഭാവനപോലെ ഭാവി
- ഭാവനയെങ്ങനെ ഭാവിയിലങ്ങനെ.
- ഭിക്ഷയ്ക്ക് പഞ്ഞമില്ല
- ഭിക്ഷയ്ക്ക വന്നവനില്ലെന്നു പറഞ്ഞാൽ പോകുമോ
- ഭികഷയ്ക്ക് വന്നവൻ പെണ്ണിനെ ചോദിക്കുകയോ
- ഭിക്ഷ മൂത്തത് കച്ചവടം
- ഭിക്ഷാടനം കൊണ്ട് മോക്ഷം ലഭിക്കുമോ
- ഭാവിച്ച പോലെ ഭവിച്ചെന്നു വരില്ല.
- ഭൂമിക്കു ഭാരവും ചോറിനു ചെലവും
- ഭൂമിയോളം താഴാം, ഭൂമി കുഴിച്ചു താഴാനാകുമോ
- ഭൂസ്ഥിതി ധനസ്ഥിതി. ജനസ്ഥിതി മനസ്ഥിതി
- ഭേകൻ മുഴങ്ങിയാലിടിയാകുമോ
- ഭോജനം നന്നലെങ്കിലും ഭാജനം നന്നാകണം
- ഭോജനമില്ലെങ്കി ഭാജനമെന്തിനു
- ഭോഷന്റെ ലക്ഷണം പൊണ്ണത്തം.