- ബദ്ധപ്പെട്ടാൽ മീശവരുമോ
- ബദ്ധപ്പെട്ടാൽ മുല വരുമോ
- ബന്ധുബലമില്ലെങ്കിൽ ചന്തിബലം വേണം.
- ബന്ധുവിന്റെ മോര് വിലയ്ക്കുമില്ല വെറുതേയുമില്ല
- ബഹുജനം പലവിധം
- ബാലന്മാർ പോരിനാകാ
- ബാലശാപം കാലുപിടിച്ചാലും പോകില്ല
- ബാല്യം ഭയമറിയില്ല.
- ബിംബം പോയാൽ പ്രതിബിംബം നിൽക്കുമോ
- ബുദ്ധികെട്ട രാജാവിന് മതികെട്ട മന്ത്രി
- ബുദ്ധി ഉണ്ടായാൽ പോര, ശുദ്ധി വേണം
- ബുദ്ധിയുള്ളവനോട് പറയേണ്ട, ബുദ്ധിയില്ലാത്തവനോട് പറയരുത്.
- ബ്രഹ്മദേവന് പൂജയില്ല
- ബ്രഹ്മഹത്യക്കാരന് ഗോഹത്യക്കാർൻ സാക്ഷി
- ബ്രഹ്മാവ് വിചാരിച്ചാൽ ആയുസ്സിന് പഞ്ഞമോ
- ബ്രഹ്മാവിന്റെ എഴുത്തിന് പൊളിച്ചെഴുത്തില്ല
- ബ്രഹ്മാസ്ത്രത്തിന് ബ്രഹ്മാസ്ത്രം
- ബ്രാഹമണരിൽ കറുത്തവനേയും പറയരിൽ വെളുത്തവനേയും വിശ്വസിച്ചുകൂടാ.
- ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ