- പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താൽ മതി
- പകരാതെ നിറഞ്ഞാൽ കോരാതെ ഒഴിയും
- പകലന്തിയോളം അന്തിവെളുക്കുവോളം
- പകലെല്ലാം തപസ്സു ചെയ്തു രാത്രി പശുവിൻ കണ്ണു തുരന്നു തിന്നുക
- പകൽ അരിയും കൊണ്ട് ചെന്നിട്ട് വെച്ചുകൊടുക്കാത്തിടത്ത് രാത്രി നെല്ലു കൊണ്ട് ചെന്നാലോ.
- പകൽ കക്കുന്ന കള്ളനെ രാത്രി കണ്ടാൽ തൊഴണം
- പകൽ കൈകാണിച്ചാൽ വരാത്തവൾ രാത്രി കണ്ണുകാണിച്ചാൽ വരുമോ
- പകൽ ബുദ്ധിയില്ല , രാത്രി ബോധമില്ല
- പകൾ വെള്ളനും രാത്രി കള്ളനും
- പക്കത്ത് ചോറും തിന്നു കോയിക്കൽ കൂടുക.
- പക്കീർ സുൽത്താനായാലും തരമറിയിക്കും
- പക്ഷിക്കാകാശം ബലം ,മീനിനു വെള്ളം ബലം , മരത്തിനു മണ്ണു ബലം
- പക്ഷിക്കു കൂടും വേണം കാടുംവേണം
- പക്ഷിക്ക് കൂട്,മക്കൾക്കമ്മ
- പക്ഷിയെ പിടിക്കാൻ മരം മുറിയ്ക്കുക
- പങ്കി തിന്നാൽ പശിമാറും
- പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തം കൊളുത്തി പട
- പടനായകനൊരു പടയിൽ തോറ്റാൽ
ഭടജനമെല്ലാം ഓടിയൊളിക്കും
- പടുമുളയ്ക്ക് വളം വേണ്ട
- പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
- പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
- പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
- പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ
- പണം വയ്ക്കേണ്ട ദിക്കിൽ പൂവെങ്കിലും വച്ച് കാര്യം നടത്തണം
- പണമെന്നുള്ളത് കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും
- പണം കണ്ടാലേ പണം വരൂ
- പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം
- പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ
- പണം നോക്കി പണ്ടം കൊള്ളുക , ഗുണം നോക്കി പെണ്ണുകൊള്ളുക
- പണം നോക്കിനു മുഖംനോക്കില്ല
- പണം പന്തലിൽ കുലം കുപ്പയിൽ
- പണം പാഷാണം, ഗുണം നിർവാണം
- പണം പെരുത്താൽ ഭയം പെരുക്കും
- പണം മണ്ണാക്കുക മണ്ണ് പണമാക്കുക
- പഞ്ചപാണ്ഡവന്മാർ കട്ടിൽക്കാലപോലെ മൂന്ന്
- പുത്തനച്ചി പുരപ്പുറം തൂക്കും
- ഗുണമെന്നുള്ളതുദൂരത്താകും
- പതിരില്ലാത്ത കതിരില്ല
- പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
- പയ്യെത്തിന്നാൽ പനയും തിന്നാം
- പല തോടു ആറായിപ്പെരുകും
- പലതുള്ളിപ്പെരുവെള്ളം
- പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും
- പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
- പശു പല നിറം പാൽ ഒരു നിറം
- പശു കറുത്തത് എന്നുവച്ച് പാലും കറുക്കുമോ
- പശു ചത്താലും മോരിന്റെ പുളി പോവില്ല
- പശു തിന്നാൽ പുല്ല് പാല്
- പശുവിനു കാടി കൊടുത്താലും , ചുരത്തുന്നത് പാല്
- പഴഞ്ചൊല്ലിൽ പതിരില്ല
- പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കേണ്ട
- പുഴുത്തതിന്റെ മേലെ നായും തൂറി
- പറച്ചിൽ നിർത്തി പയറ്റി നോക്കണം
- പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്‌ക്കുന്നില്ല
- പാണന് ആന മൂധേവി
- പാദം പാദം വച്ചാൽ കാതം കാതം പോകാം
- പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
- പാമ്പിനു തല്ലുകൊള്ളാൻ വാല് പെണ്ണിനു തല്ലു കൊള്ളാൻ നാവ്
- പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
- പാലം കടക്കുവോളം നാരായണ, നാരായണ; പാലം കടന്നാലോ കൂരായണ, കൂരായണ
- പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്
- പിത്തള മിനുക്കിയാൽ പൊന്നാവില്ല
- പിള്ളാരല്ലേ പിണ്ണാക്കല്ലേ പയിച്ചിട്ടല്ലേ തിന്നോട്ടെ.
- പിള്ള മനസ്സിൽ കള്ളമില്ല
- പിള്ളനോവിൽ കള്ളനോവില്ല
- പിള്ളരുടെ മോഹം പറഞ്ഞാൽ തീരും മൂരിയുടെ മോഹം മൂളിയാൽ തീരും
- പുകഞ്ഞ കൊള്ളി പുറത്ത്
- പുത്തനച്ചി പുരപ്പുറം തൂക്കും
- പുര കത്തുമ്പോൾ വാഴവെട്ടുക
- പുരകത്തുമ്പോൾ ബീഡികൊളുത്തുന്നത്
- പുരകത്തുമ്പോൾ വാഴ വെട്ടുക
- [[പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
- [[പൂച്ചയ്ക്കാര് മണികെട്ടും
- [[പൂട്ടുമുറിച്ചവനു് ഈട്ടിയറുത്തവൻ സാക്ഷി
- [[പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- പെൺകാര്യം വൻകാര്യം
- പെൺചിത്തിര പൊൻചിത്തിര
- പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
- പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
- പെൺപട പടയല്ല, മൺചിറ ചിറയല്ല
- പെൺപിറന്ന വീടു പോലെ
- പെൺബുദ്ധി പിൻബുദ്ധി
- പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
- പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
- പെണ്ണിനു പെൺ തന്നെ സ്ത്രീധനം
- പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
- പെണ്ണൊരുമ്പിട്ടാൽ ബ്രഹ്മനും തടുക്കയില്ല
- പെണ്ണിനു പെൺ തന്നെ സ്ത്രീധനം
- പെറ്റവൾക്കറിയാം പിള്ളവരുത്തം
- പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
- പേടിക്കു കാട്ടിലിടം പോര
- പേടിക്കുടലനു കൊമ്പന്മീശ
- പേടിച്ചാലൊളിക്കാൻ ഭൂമി പോര
- പേടുമരത്തിലും തേനരിക്കും
- പേയിനെ നമ്പിയാലും പെണ്ണിനെ നമ്പരുത്
- പേയിനോട് പഴകിയാലും പിരിയാൻ വിഷമം
- പേര് പൊന്നമ്മ കഴുത്തിൽ വാഴനാര്
- പേരൂരിൽ മരിച്ചാൽ പുണ്യം
- പേറ്റിച്ചി കൊള്ളാഞ്ഞിട്ട് പെൺകുട്ടിയായി
- പൈക്കുട്ടിയെ പെറ്റ പയ്യ് മൂരിക്കുട്ടിയേയും പെറും
- പൈക്കുമ്പോൾ പന്നിയിറച്ചി ഹലാൽ
- പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
- പൊക്കാളിവെച്ചാൽ വക്കാണമുണ്ടാകും
- പൊടിമീൻ പെരുമീനിനിര
- പൊട്ടക്കണ്ണം മാങ്ങയെറിഞ്ഞപോലെ
- പൊട്ടക്കളിയ്ക്ക് പൊരുളില്ല
- പൊട്ടച്ചക്കിനുപുണ്ണൻ കാള
- പൊട്ടനുണ്ടോ വാക്കും പോക്കും
- പൊട്ടനു നിധികിട്ടിയ പോലെ
- പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും
- പൊട്ടനെ കളിക്കാൻ പഠിപ്പിച്ചാൽ പഠിപ്പിച്ചവനോടും പൊട്ടൻ കളിക്കും
- പൊട്ടൻ പറഞ്ഞത് പട്ടേരിയും വിധിച്ചു
- പൊട്ടൻ ജ്പറഞ്ഞാൽ പട്ടേരി കേൾക്കുമോ?
- പൊട്ടന്റെ ചെകിട്ടിൽ ശംഖൂതുക
- പൊട്ടിയ കണ്ണിൽ ചുണ്ണാമ്പ് തേക്കാം
- പൊട്ടിയ മണീക്കാശയില്ല
- പൊട്ടിയാലും വേണ്ടില്ല വളയാതിരിക്കണം
- പൊട്ടിയെ കെട്ടിയാൽ കെട്ടീയോൻ പോറ്റുക
- പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
- പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാൽ മുറിക്കണം
- പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?
- പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം
- പോത്തിനുണ്ടോ ഏത്തവാഴയെന്നു