ഫലകം:പഴഞ്ചൊല്ലുകൾ/ച-ഞ
'ച','ഛ','ജ','ഝ','ഞ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:
- ചകിരിയില്ലെങ്കിൽ കയറുണ്ടാകുമോ
- ചക്ക അധികം തിന്നാൽ ചുക്കുതിന്നേണ്ടി വരും
- ചക്കകൂഞ്ഞും ചന്ദനമുട്ടിയും സമമോ?
- ചക്കതിന്നതിന്റെ ചൊരുക്ക് തീരാൻ ചക്കകുരു
- ചക്കനു മുറിഞ്ഞതിനു കോരനു ധാര
- ചക്കമുറിച്ചേടത്ത് ഈച്ച പൊതിഞ്ഞപോലെ
- ചക്കയല്ലലോ ചുഴുന്നുനോക്കാൻ
- ചക്കയിട്ട കള്ളൻ മേക്കട്ട് കയറുകയോ
- ചക്കിക്കൊത്ത ചങ്കരൻ
- ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു
- ചങ്കെടുത്ത് കാണിചാലും ചെമ്പരത്തി പൂവെന്ന് പറയുക
- ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ?
- ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട
- ചട്ടിയും കലവും ആകുമ്പോൾ മുട്ടിയും തട്ടിയും ഇരിക്കും
- ചട്ടുവമറിയുമോ കറിയുടെ രസം
- ചതിപെട്ടാൽ പുനരെന്തരുതാത്തൂ
ഗതികെട്ടാൽ പുലിപുല്ലൂം തിന്നും - ചത്ത കുഞ്ഞിന്റെ ജാതകം നൊക്കണോ
- ചത്ത കുതിരയ്ക്കെന്തിനാ ലാടം തറയ്ക്കുന്നത്
- ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും
- ചത്ത പശു ചണ്ഡാളന്
- ചത്തവന്റെ വായിൽ മണ്ണ്, ഇരിക്കുന്നവന്റെ വായിൽ അന്നം
- ചത്ത ശവത്തിൽ കുത്തരുത്
- ചത്ത സിംഹത്തേക്കാൾ ജീവിച്ചിരിക്കുന്ന നായ നല്ലൂ
- ചട്ടിയിലുണ്ടെങ്കിലേ അപ്പത്തിൽ കാണൂ
- ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ
- ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും
- ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
- ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
- ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
- ചുമരുണ്ടെങ്കിലേ ചിത്രമുള്ളൂ
- ചൊട്ടയിലെ ശീലം ചുടല വരെ
- ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
- ചൊല്ലും പല്ലും പതുക്കെ മതി
- ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ
- ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
- ചട്ടുവമറിയുമോ കറിയുടെ രസം
- ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും
- ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
- ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
- ചൊട്ടയിലെ ശീലം ചുടല വരെ
- ചൊല്ലും പല്ലും പതുക്കെ മതി
- ചോറു തന്ന കൈയ്ക്കു കടിക്കരുത്
- ചോറിട്ട പാണിയിൽ കേറി കിടക്കുന്ന
കൂററ്റ പട്ടിയെപ്പോലെ തുടങ്ങുന്നു
- ചോറിട്ട പാണിയിൽ കേറി കിടക്കുന്ന
- ജഡമുള്ളടത്തോളം ജാഡ്യം
- ജനിക്കാതിരുന്നാൽ മരിക്കാതിരിക്കാം
- ജനിക്കുന്നതിനുമുമ്പേ ജാതകം ഗണിക്കരുത്.
- ജനിച്ചാൽ മരിക്കുവോളം വെള്ളത്തിലൊതളങ്ങപോലെ
- ജനിച്ചുവന്നു. മരിച്ചുപോയി.
- ജളനെ ആശ്രയിക്ക. ജന്മിയെ ആദരിക്ക
- ജാതക കർമ്മം കഴിച്ച കൈകൊണ്ടുതന്നെ ഉദകക്രിയയും
- ജാതിക്കില്ല ഇമ്പവും തുമ്പവും
- ജാതിക്കു ജാതി വഴിമാറില്ല
- ജാത്യാലുള്ളതു ചെരിപ്പുകൊണ്ടടിച്ചാലും മാറില്ല
- ജാത്യാലുള്ളതു ജാതിമാറിയാൽ പോവില്ല.
- ജാത്യാലുള്ളതു തൂത്താൽ പോകുമോ
- ജാരനേയും ചാരനേയും പാമ്പുകടിക്കില്ല.
- ജീവനില്ലാത്തോൻ ചാകുന്നതാ നല്ലത്
- ജീവനുണ്ടായിട്ടു വേണ്ടേ ചാവാൻ.
- ജീവിക്കു നാക്കുതാൻ കാലൻ
- ജ്ഞാനിക്കും ജ്ഞാനിക്കും മൂന്നുവഴി
- ജ്ഞാനിക്കു കണ്ണു തലയിൽ
- ഞണ്ടിനുണ്ടോ രണ്ടാംപേറ്
- ഞണ്ടുകൊഴുത്താൽ കുണ്ടിൽ കിടക്കുമോ
- ഞണ്ടുണ്ടോ തേനുണ്ടിട്ട്
- ഞവര നന്നട്ടാൽ തുവര മുളയ്ക്കുമോ
- ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ
- ഞാണിനു ബലമുണ്ടെങ്കിലേ അമ്പു ദൂരെ പോകൂ
- ഞാനിരിക്കേണ്ടിടത്ത് ഞാനിരുന്നിലെങ്കിൽ അവിടെയിരിക്കാൻ നായ.
- ഞാനും മുതലയച്ചനുംകൂടി പോത്തിനെ പിടിച്ചു
- ഞാനുമെന്റെ പെണും കുറച്ച് പൊന്നും
- ഞാനുമെന്റേട്ടനും ഒറ്റയ്ക്ക് അങ്ങേല നായ്ന്മാർ രണ്ടാള്.
- ഞാനെന്ന ഭാവം ജ്ഞാനിക്കഭാവം
- ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ
- ഞാനോ യമനെപ്പെരട്ടി, നീയെന്നെ പെരട്ടുന്നോ
- ഞാൻ ഞാനല്ലാതായാൽ നായ
- ഞാൻ പിടിച മുയലിന് കൊമ്പ് മൂന്ന്
- ഞാൻ പെട്ട പാട് നായ്ക്കറിയില്ല
- ഞാറുറച്ചാൽ ചോറുറച്ചു
- ഞാറ്റിൽ പിഴച്ചാൽ ചേറ്റിൽ പിഴച്ചു
- ഞാറ്റുവേല തെറ്റിയാൽ നാടാകെ നഷ്ടം
- ഞെക്കികൊല്ലുന്നുവനെ നക്കിക്കൊല്ലുക
- ഞെക്കി പഴുപ്പിച്ച പഴത്തിന് സ്വാദില്ല
- ഞെട്ടറ്റാൽ താഴത്ത്
- ഞെളിഞ്ഞു കയറിയാൽ കുനിഞ്ഞിറങ്ങണം