'ഒ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

  1. ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ഊരിലെല്ലാംതിരയുക
  2. ഒക്കാത്ത വേലയ്ക്ക് ഒതുങ്ങാത്ത കൂലി
  3. ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു]
  4. ഒടേലിടിഞ്ഞ കാളേം പേറ്റിലിടിഞ്ഞ പെണ്ണും
  5. ഒട്ടകത്തിനിടം കൊടുത്തപോലെ
  6. ഒട്ടും പറയാഞ്ഞാൽ പൊട്ടനാകും
  7. ഒത്തവരോടെ ഉത്തരമോതാവൂ]
  8. ഒത്തിരുന്നാൽ പത്ത് ബലം
  9. ഒത്തുപിടിച്ചാൽ മലയും മറിയും
  10. ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം മൂന്നാമോണം മുക്കീം മൂളീം നാലാമോണം നക്കീം തുടച്ചും]]
  11. ഒന്നായാൽ പോര , രണ്ടായാൽ പോരും
  12. ഒന്നായിരുന്നാലും നന്നായിരിക്കണ്ണം
  13. ഒന്നിനും കൊള്ളാത്തത് ഒന്നുമില്ല
  14. ഒന്നിൽ പിഴച്ചാൽ മൂന്ന്
  15. ഒന്നുകൾ ചേർന്നിട്ടൊരുന്നൂറ്
  16. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്
  17. ഒന്നുകിൽ ചേട്ടൻ വേലികെട്ടിക്കോള്ളൂ ഞാൻ ചാത്തമുണ്ണാൻ പോകാം, അല്ലെങ്കിൽ ഞാൻ ചാത്തമുണ്ണാൻ പോകാം ചേട്ടൻ വേലികെട്ടിക്കോള്ളൂ]]
  18. ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ കുരിക്കളൂടെ നെഞ്ചത്ത്
  19. ഒന്നുകിൽ നക്കികൊല്ലും അല്ലെങ്കിൽ ഞെക്കികൊല്ലും
  20. ഒന്നുചീഞ്ഞാൽ ഒന്നിന്‌ വളം
  21. ഒന്ന് ച്രർദ്ദി ഒന്നതിസാരം
  22. ഒന്ന് പരന്നാൽ കുന്ന് പറമ്പ്
  23. ഒന്ന് പറഞ്ഞാൽ പോര , രണ്ടുപറഞ്ഞാലേറി
  24. ഒന്നുമറിയാത്തവന്‌ഒരു സംശയവുമില്ല
  25. ഒന്നുമില്ലാത്തവൻ എന്തും ചെയ്യും
  26. ഒന്നേ ഉള്ളങ്കിലും ഒലക്ക കൊണ്ട് തല്ലണം
  27. ഒരങ്ങാടിയിൽ രണ്ടു വാണിഭം പാടില്ല
  28. ഒരപ്പം തിന്നുകിൽ നെയ്യപ്പം തിന്നണം, ഒരടികൊള്ളുകിൽ ചകിട്ടത്തു കൊള്ളണം
  29. ഒരമ്മയ്ക്കൊരു മകൻ ഓമനക്കുട്ടൻ
  30. ഒരരശത്തിനു കിണറ്റിൽ ചാടാം, ഒമ്പതരിശത്തിനു കേറാൻ മേല
  31. ഒരാളെകൊണ്ട് തറവാടാകുമോ
  32. ഒരിക്കലുണ്ണുന്നവൻ യോഗി, രണ്ടുനേരമുണ്ണുന്നവൻ ഭോഗി, മൂന്നുനേരമുണ്ണുന്നവൻ രോഗി
  33. ഒരിക്കൽ കുളിച്ച കുളവും ഒരിക്കലുണ്ട വീടും മറക്കരുത്
  34. ഒരിക്കൽ ചത്താലേ ചുടുകാടാറിയൂ
  35. ഒരില വെട്ടിയാൽ ഒരു പടലപോയി
  36. ഒരിലയുള്ളതു മൂറിക്കരുത്
  37. ഒരു കമ്പേൽ രണ്ടു കിളികൂടു വാഴില്ല
  38. ഒരു കലത്തിൽ രണ്ടു കറി വേവില്ല
  39. ഒരു കലം ചോറിനും ഒരു വറ്റു പതം
  40. ഒരു കവടിക്കേ പിഴച്ചുള്ളൂ , മുഴുവനും പിഴച്ചു
  41. ഒരു കവിത നാലു പാദം എട്ടു ശ്ലോകം
  42. ഒരു കളരിക്ക് രണ്ടാശാനോ
  43. ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുത്
  44. ഒരു കൈകൊട്ടിയാലൊച്ച ഉണ്ടാവില്ല
  45. ഒരു കൈയ്യില്ലാത്തവൻ ഒരു വിരലില്ലാതതനെ കുറ്റം പറയുന്നു
  46. ഒരുവിദ്യ പഠിക്കുകിൽ വിഷവിദ്യ പഠിക്കണം ,വിഷവിദ്യ പഠിക്കുകിൽ വിഷമിച്ചു പഠിക്കണം
  47. ഒരു വെടിക്ക് രണ്ടു പക്ഷി
  48. ഒരു വെടിക്കുള്ള മരുന്ന് എപ്പൊഴും കരുതണം
  49. ഒരപ്പം തിന്നാലും നെയ്യപ്പം തിന്നണം
  50. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
  51. ഒരേറ്റത്തിന്‌ ഒരിറക്കം]]

'ഓ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

  1. ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപെ
  2. ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
  3. ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
  4. ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
  5. ഓണത്തേക്കാൾ വലിയ വാവില്ല
  6. ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
  7. ഓണം കേറാമൂല
  8. ഓണം പോലെയാണോ തിരുവാതിര?
  9. ഓണം മുഴക്കോലുപോലെ
  10. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
  11. ഓണം വരാനൊരു മൂലം വേണം
  12. ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി
  13. ഓതാൻ പോയിട്ട് ഉള്ള ബുദ്ധിയും പോയി
  14. ഓതി ഓതി മൊല്ലയായി. അതു പിന്നെ ഒരു സൊല്ലയായി
  15. ഓടുന്ന കാളയെ ആടുന്ന കമ്പേൽ

ഔചിത്യമില്ലാത്ത നായരേ, അത്താഴമുണ്ണാൻ വരികെടോ

"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/ഒ-ഓ-ഔ&oldid=14478" എന്ന താളിൽനിന്ന് ശേഖരിച്ചത്