"ബോയിംഗ് ബോയിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 3:
: ''സംവിധാനം: [[w:പ്രിയദർശൻ|പ്രിയദർശൻ]]. രചന: [[w:പ്രിയദർശൻ|പ്രിയദർശൻ]], [[w:ശ്രീനിവാസൻ|ശ്രീനിവാസൻ]].''
 
== ഒ.പി. ഒളശ്ശ (ജഗതി ശ്രീകുമാർ)==
* അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു, "ഇനിയും നീ ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?"
 
* '''ജഗതി''': ഇതാ ഒരു നീണ്ട കഥ, നീണ്ട നീണ്ട നീണ്ട കഥ. ഇതാ പിടിച്ചോ.. ഇതാ പിടിച്ചോ.. ഇതാ പിടിച്ചോ..
 
'''ശങ്കരാടി''': എന്തുവാ ഇത്
 
'''ജഗതി''': ഒരു നീണ്ട കഥ, മണ്ണിൽ വിരിഞ്ഞ പൂക്കൾ വാടിയപ്പോൾ, ബൈ ഒ.പി ഒളശ ഒളശ പി ഒ തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒളശ ഇതു വായിച്ചാൽ പെണ്ണുങ്ങൾ കരയും ആണുങ്ങൾക്ക് കലി വരും കുട്ടികൾ ചിരിക്കും സിനിമാക്കാർ വായിക്കും കാശു തന്നു വാങ്ങിക്കും.
 
'''ശങ്കരാടി''': എന്താ ഇതിന്റെ കഥ
 
'''ജഗതി''': ഒരച്ഛൻ, ഒരമ്മ, രണ്ടു കൊച്ചു കുഞ്ഞുങ്ങൾ. ഒരു കൊച്ചു കുടുംബം, സംതൃപ്തമായ കുടുംബം, രാത്രി പന്ത്രണ്ടു മണി, നിശ്ചലമായ നിശ, എങ്ങും കനത്ത നിശബ്ദത, അതാ.. ഇരുട്ടിൽ നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷപ്പെട്ട്.. ഒരു ബോംബ്.. രണ്ടു ബോംബ്.. മൂന്നു ബോംബ്.. ഠേ.. ഠേ.. ഠേ.. ഠേ.. ചറപറാ ബോംബ്.. ഇഹഹഹഹ.. ഹഹഹ.. ഇഹഹ..
 
'''ശങ്കരാടി:''' ഛേ.. നിർത്തെടാ എമ്പോക്കീ.. തോന്നിവാസം കാണിക്കാൻ ഇതെന്താ പറവൂർ ചന്തയാണെന്ന് വിചാരിച്ചോ?
 
'''ജഗതി''': അയ്യോ സാറിനെ ഒന്ന് ഇമ്പ്രസ്സ് ചെയ്യാമെന്ന് വിചാരിച്ചു. ങ്ഹാ.. കുട്ടികൾ രണ്ടും ഓടി. അച്ഛനും അമ്മയും മരിച്ചു. ഓട്ടത്തിനിടയിൽ അവർ വേർപിരിയുന്നു (സെന്റിമെന്റ്സ്), ഓട്ടത്തിനിടയിൽ അവർ പാട്ടിൽ വലുതാവുന്നു. വില്ലനെ കണ്ടുമുട്ടുന്നു.. പ്രതികാരം തീർക്കുന്നു. ചേട്ടനും അനിയനും ഒന്നിക്കുന്നു. ഒരാളുടെ കാമുകിക്ക് വേണമെങ്കിൽ ക്യാൻസറോ സ്വല്പം കിഡ്നി ട്രബിളോ ആവാം.. അതിനൊരു സൈഡ് ട്രാക്ക് ഞാൻ വേറെ ചേർത്തിട്ടുണ്ട്. ദ എൻഡ്
 
'''ശങ്കരാടി''': തീർന്നോ..?
 
'''ജഗതി''': വേണമെങ്കിൽ കൊറച്ച് എലാബൊറേറ്റ് ആയി പറയാം
 
'''ശങ്കരാടി''': ഇനി ഒരക്ഷരം മിണ്ടിയാൽ നിന്റെ കിഡ്നി ഞാൻ തകർക്കും.. എടുത്തോണ്ട് പോടാ..
 
== കഥാപാത്രങ്ങൾ ==
"https://ml.wikiquote.org/wiki/ബോയിംഗ്_ബോയിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്