"സ്വാമി വിവേകാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
ഇന്നത്തെ ഈ സമ്മേളനംതന്നെ ലോകത്തിന് നൽകുന്ന സന്ദേശമിതാണ് ഗീത നൽകുന്ന സന്ദേശം.
'എന്റെയടുത്ത് വരുന്നവരാരായാലും ഏതു രൂപത്തിലായാലും ഞാനവരിലെത്തുന്നു; ഏതു വഴികളിൽ ഉഴറിയെത്തുന്ന മനുഷ്യനും ഒടുക്കം എന്നിലെത്തുന്നു.
 
* 1893 സപ്തംബർ 15
ഞാനൊരു കൊച്ചു കഥ പറയാം:
പണ്ട്, ഒരു കിണറ്റിൽ ഒരു തവളയുണ്ടായിരുന്നു. ഒരുപാട് കാലമായി ആ കിണറ്റിലാണ് തവള താമസിച്ചിരുന്നത്. അവിടെ ജനിച്ചുവളർന്ന തവള. ഒരു കൊച്ചുതവള.
ഒരു ദിവസം കടലിൽ ജനിച്ചുവളർന്ന മറ്റൊരു തവള യാദൃച്ഛികമായി ഈ കിണറ്റിൽ വന്നുപെട്ടു.
നമ്മുടെ തവള ചോദിച്ചു: 'നീയെവിടുന്നാ?'
'കടലിൽനിന്ന്'.
'കടലോ? അതെത്രത്തോളം കാണും? എന്റെയീ കിണറോളം വലുതാണോ?' കിണറിന്റെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി, നമ്മുടെ തവള ചോദിച്ചു.
വന്ന തവള ചിരിച്ചു. 'എന്റെ ചങ്ങാതീ, കടലിനെയും ഈ ചെറു കിണറിനെയും എങ്ങനെയാ താരതമ്യം ചെയ്യുക?'
നമ്മുടെ തവള ഒരു ചാട്ടം കൂടി ചാടി ചോദിച്ചു: 'അത്രയും വലുതാണോ കടൽ?'
'നീയെന്ത് വിഡ്ഢിത്തമാ പറയുന്നത്. കടലും കിണറും തമ്മിൽ എന്തു താരതമ്യം?'
'ശരി ശരി. ഈ കിണറിനെക്കാൾ വലുതായി ഒന്നുമുണ്ടാവില്ല. എനിക്കറിയാം. നീ നുണ പറയുകയാ.'
എല്ലാ കാലത്തേയും പ്രധാന കുഴപ്പമാണിത്.
ഞാനൊരു ഹിന്ദുവാണ്. ഞാനെന്റെ കൊച്ചുകിണറ്റിലിരുന്ന് ഇതാണ് ലോകമെന്ന് കരുതുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു. ഒരു മുഹമ്മദീയൻ സ്വന്തം കിണറാണ് ലോകമെന്ന് കരുതുന്നു. ഈ കൊച്ചുലോകങ്ങളുടെ അതിരുകൾ തകർക്കാൻ കാട്ടിയ മഹത്തായ ശ്രമത്തിന് ഞാൻ അമേരിക്കക്കാരായ നിങ്ങൾക്ക് നന്ദി പറയുന്നു. ഈ ലക്ഷ്യം നേടാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikiquote.org/wiki/സ്വാമി_വിവേകാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്