അന്തോണിയോ പോർചിയ പോർച്ചിയ(1885-1968)- ഇറ്റലിയിൽ ജനിച്ച് അർജന്റീനയിൽ താമസമാക്കി സ്പാനിഷ് ഭാഷയിലെഴുതിയ വ്യത്യസ്തനായ ഒരു സാഹിത്യകാരൻ. പുസ്തകമെന്നു പറയാൻ ഒന്നേയുള്ളു, ശബ്ദങ്ങൾ; അതും അമ്പത്താറാമത്തെ വയസ്സിൽ പലരുടെയും പ്രേരണയ്ക്കു വഴങ്ങി പ്രസിദ്ധീകരിച്ചതും. ആന്ദ്രെ ബ്രെട്ടൺ, ഹെൻറി മില്ലർ, ബോർഹസ് തുടങ്ങിയവർക്കഭിമതനായിരുന്നു.