- ഒടിഞ്ഞ കൈ നേരയാക്കാം , എന്നാൽ തകർന്ന ഹൃദയത്തെ പറ്റില്ല.
- തക്ക സമയത്തെറിയുന്ന കല്ല് , അനവസരത്തിലുള്ള പൊന്നിനെകാൾ നല്ലൂ.
- പിടിക്കപ്പെടുന്നത് വരെ കള്ളൻ രാജാവായിരിക്കും
- ഒരു ചെന്നായിക്ക് മറ്റൊന്നിനെ അറിയുന്നത് പോലെ ഒരു കള്ളന് മറ്റൊരു കള്ളനെ അറിയാം
- വീട്ടിൽ ഒരു സിംഹമായിരിക്കൂ, പുറത്ത് കുറുക്കനും
- നന്മയും സ്നേഹവും കൊണ്ട് ഒരാനയെ തന്നെയും മുടിയിഴകൊണ്ട് ബന്ധിക്കാം
- ചെറിയ കാര്യങ്ങൾ ഇപ്പോൾ ചെയ്യൂ , വലിയ കാര്യങ്ങൾ നിങ്ങളാൽ ചെയ്യപ്പെടാൻ താനെ എത്തിക്കൊള്ളും
- ചെല്ലൂ, നിങ്ങളുടെ ഭാഗ്യത്തെ വിളിച്ചുണർത്തൂ
- കണെത്തുന്നിടം വരെ പോകൂ. അവിടെയെത്തുമ്പോൾ കൂടുതൽ ദൂരത്തേക്ക് കണ്ണെത്തും
- റോസാപൂ കാംക്ഷിക്കുന്നവൻ മുള്ളിനെ ബഹുമാനിക്കാൻ പഠിക്കണം
- പരിപൂർണ സമാധാനമാണ് വേണ്ടത്തെങ്കിൽ അന്ധനും മൂകനും ബധിരനുമായിരിക്കുക.
- കഷ്ടകാലമാണെങ്കിൽ പായസം കുടിച്ചാലും പല്ലൊടിഞ്ഞു പോകും
- ഒരു വിളക്കും പ്രഭാതം വരെ കത്തുന്നില്ല
- ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും ഒരു നാൾ പിരിഞ്ഞേ തീരൂ
- ഒരു ജ്ഞാനി എപ്പോഴും പായിലെ ഓട്ട മറയ്ക്കുന്ന രീതിയിലേ ഇരിക്കൂ
- പാമ്പിനെ പിടിക്കാൻ നിന്റെ ശത്രുവിന്റെ കൈ ഉപയോഗിക്കുക
- ഭാഗ്യം കൊണ്ടു വരുന്നത് ഭാഗ്യം കൊണ്ടു പോകും
- ചാണക കട്ട മിനുക്കാൻ ശ്രമിക്കരുത്