പഴഞ്ചൊല്ലുകൾ/ഹ
'ഹ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ഹംക്കു വാക്കു ചെവിക്കു പുറത്ത്.
- ഹംസത്തിന്റെ തൂവൽ സിംഹത്തിന്റെ നഖത്തേക്കാൾ കഠിനം.
- ഹയാ കെട്ടവൻ ഏതു കോലവും കെട്ടും.
- ഹരിശ്രീ തൊട്ട് ശ്രീരാമോദന്തം വരെ പഠിച്ച് ശാസ്ത്രിയാവുക.
- ഹലാക്കിന്റെ അവിലും കഞ്ഞി.
- ഹറാംപിറന്നോൻ എവിടെച്ചെന്നാലും പറേപ്പിക്കും.
- ഹാജ്യാരുമല്ല, മൗലവിയുമല്ല.
- ഹിമാലയവും മൂക്കുന്നിയും മല തന്നെ.
- ഹിരണ്യന്റെ നാട്ടിൽ ചെന്നാൽ ഹിരണ്യായ നമഃ.
- ഹൃദയം വിടക്കായാൽ ക്രിയ എങ്ങനെ ശോഭിക്കും.
- ഹേമത്തിനു കേടില്ല.
- ഹേമിച്ചിട്ടു ചാമച്ചോറുണ്ണണ്ട.
- ഹൈക്കോടതി തെങ്ങേക്കേറില്ല.
- ഹോമിക്കാൻ കൊടുത്തത് തീയിലിട്ടോ വായിലിട്ടോ എന്ന് നോക്കരുത്.