പഴഞ്ചൊല്ലുകൾ/യ
കട്ടികൂട്ടിയ എഴുത്ത്'യ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- യജ്ഞസ്ഥാനം ലക്ഷ്യം.
- യജമാനൻ നെല്ലിൽ പിടിച്ചു അമ്മ കഞ്ഞിയിൽ പിടിച്ചു ഞാൻ പല്ലിൽ പിടിച്ചു.
- യജമാനപ്രീതി ശാസ്ത്രം.
- യത് ഭവതി തത് ഭവതു.
- യത്നം വിതച്ചാൽ രത്നം വിളയും.
- യത്നത്തോളം നല്ല രത്നമില്ല.
- യത്നമേ രത്നമോർക്കുവിൻ.
- യത്നിക്കുന്നവനും യജമാനനാകാ.
- യഥാ നാട്ടാർ, തഥാ സർക്കാർ.
- യഥാ നാഥാ തഥാ ഭൃത്യ.
- യഥാ ബീജം തഥാങ്കുരം.
- യഥാ രാജാ, തഥാ പ്രജ.
- യഥാർത്ഥവാദി ബഹുജനവിരോധി.
- യഥാശക്തി മഹാബലം.
- യന്ത്രമെത്ര കെട്ടിയാലും പിടിക്കാനുള്ള ബാധ പിടിക്കും.
- യമനറിയാതെ മരണമില്ല.
- യമനറിയാത്ത വീടും കൊക്കറിയാത്ത കുളവുമില്ല.
- യമനുമുണ്ട് മരണഭയം.
- യമനു വഴികാട്ടാനാരുണ്ട് വൈദ്യൻ?
- യമനൊരു കുഞ്ഞിനെ കൊടുത്താലും ചാർച്ചക്കാരനൊരു കുഞ്ഞു കൊടുക്കില്ല.
- യമന്റെ കുഞ്ഞിനെ പിശാചുപിടിക്കുമോ?
- യമിക്ക് നിയമം വേണ്ട.
- യൽഭാവി തൽഭവതു.
- യക്ഷി പിടിവിട്ടാലും പൂജാരി പിടി വിടുകയില്ല.
- യാഗം ചെയ്യുമ്പോൾ കൈയുപൊള്ളും.
- യുക്തിയിൽ ശക്തനും ചേരണം.
- യുദ്ധം നാസ്തി, ജയം നാസ്തി.
- യോഗമുള്ളവൻ പല്ലക്കേറും.
- യോഗം വരുമ്പോൾ യോജിപ്പ്.
- യൗവനം കഴിഞ്ഞാൽ വനം നല്ലൂ.
- യൗവനം മഹാവനം.