പഴഞ്ചൊല്ലുകൾ/ധ
'ധ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ.
- ധനം പെരുത്താൽ ഭയം പെരുക്കും.
- ധനത്തിനു വേലി ധർമ്മം, ധർമ്മത്തിനു വേലി ധനം.
- ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും ശരി.
- ധനമേറിയാൽ മദമേറും.
- ധനവാനു ധാതാവും ദാസൻ.
- ധനുപ്പത്തു കഴിഞ്ഞാൽ കൊയ്ത്തു തുടങ്ങാം.
- ധർമ്മം തലകാക്കും, തല രോമംകാക്കും.
- ധർമ്മം വെടിഞ്ഞാൽ കർമ്മം കെടും.
- ധർമ്മഗതി ഗഹനഗതി.
- ധർമ്മബന്ധു മഹാബന്ധു.
- ധർമ്മടം പിടിച്ചതു കോയ്മയറിഞ്ഞില്ല.
- ധർമ്മദൈവവും തലമുടിയും തനിക്കു നാശം.
- ധർമ്മമെവിടെ നന്മയവിടെ.
- ധരണി ഒടുക്കാൻ സമുദ്രം കാണും.
- ധാരാളിത്തം ധനനാശം.
- ധീരതതന്നെ പോരാ, ധീയും വേണം.
- ധീരനൊരിക്കൽ, ഭീരു പലപ്പോൾ.
- ധൂപം കാട്ടിയതുകൊണ്ടു പാപം കെടുമോ?
- ധ്യാനമില്ലെങ്കിലും മൗനം വേണം.