പഴഞ്ചൊല്ലുകൾ/ഗ
'ഗ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ഗജം മെലിഞ്ഞാലജമാകുമോ.
- ഗണപതികൊണ്ടു നേരംവെളുപ്പിക്കുക.
- ഗണപതിക്കുവച്ചതു കാക്ക കൊണ്ടുപോയി.
- ഗണപതിക്കുള്ളത് തീയിലിട്ടോ വായിലിട്ടോ.
- ഗണപതിക്കൈ കുറിക്കുന്നോൻ കുരുത്തമുള്ളോനാകണം
- ഗണമൊന്നെങ്കിൽ ഗുണം പത്ത്.
- ഗതികെട്ട അച്ചീടെ ആടിനെ പിടിച്ചിട്ട് ചെവികേട്ടിരുന്നു തിന്നാൻമേലെ.
- ഗതികെട്ട പ്രേതംപോലെ.
- ഗതികെട്ടാലും മതികെടുത്തരുത്.
- ഗതികെട്ടാലെന്തും ചെയ്യാം.
- ഗതികെട്ടാൽ ചാമയെങ്കിലും ചെമ്മൂര്യ.
- ഗതികെട്ടാൽ പുലി പുല്ലും തിന്നും.
- ഗന്ധർവനൊഴിഞ്ഞു.
- ഗരുഡൻ ആകാശത്തിൽ പറക്കും, കൊതുക് അങ്കണത്തിൽ പറക്കും.
- ഗരുഡപ്പിറവികണ്ട് ഈച്ച പറക്കാതിരിക്കില്ല.
- ഗർദഭസദസ്സിലോ ഗന്ധർവ്വസംഗീതം?
- ഗർഭത്തിൽ കിടക്കുന്നോരഭർകൻ ചവിട്ടിയാൽ ഉർവ്വിയിൽ ജനനിക്കങ്ങുത്ഭവിക്കുമോ കോപം.
- ഗുരുക്കളെ വിചാരിച്ചു കുന്തംവിഴുങ്ങുക.
- ഗുരുക്കൾ നിന്നുപാത്തിയാൽ ശിഷ്യൻ നടന്നുപാത്തും.
- ഗുരുക്കൾ വീണാൽ ഗംഭീരവിദ്യ.
- ഗുരുവാക്കിനെതിർവാക്കരുത്.
- ഗുരുവായൂരപ്പനെ സേവിക്കയും വേണം കുറുന്തോട്ടി പറിക്കയും വേണം.
- ഗുരുവില്ലാത്ത കളരിപോലെ.
- ഗുരുവില്ലാത്ത വിദ്യയാകാ.
- ഗുരുച്ഛിദ്രം മഹാനാശം.
- ഗോത്രമറിഞ്ഞ് പെണ്ണ്, പാത്രമറിഞ്ഞ് ഭിക്ഷ.
- ഗോഹത്യക്കാരന് ബ്രഹ്മഹത്യക്കാരൻ സാക്ഷി.
- ഗൗളി ഉത്തരം താങ്ങുന്നപോലെ.
- ഗംഗ കുളിക്കാനാകാം, തുംഗ കുടിക്കാനാകാം.
- ഗംഗയ്ക്കു ഭംഗമില്ല.
- ഗംഗയുണർന്നാൽ കുളിക്കണം.
- ഗംഗയുണർന്നാൽ നേരംപുലർന്നു.
- ഗ്രന്ഥത്തിലെ പശു പുല്ലു തിന്നുകയില്ല.
- ഗ്രന്ഥം മൂന്നു പകർത്തീടിൽ മുഹൂർത്തം മൂത്രമായിടും.
- ഗ്രഹണ സമയത്ത് പൂഴി നാഗത്തിനു കൂടി വിഷമുണ്ട്.
- ഗ്രഹണിക്കു മോരും ദുരിതത്തിനു നാമജപവും.
- ഗ്രഹണം തുടങ്ങിയാൽ ഞാഞ്ഞൂലും തലപൊക്കും.
- ഗ്രഹപ്പിഴ വരുമ്പോൾ നാലുവശത്തും കൂടി.
- ഗ്രഹപ്പിഴകൊണ്ട് ഗൃഹപ്പിഴയും വരാം.
- ഗ്രഹപ്പിഴക്കാരൻ തൊട്ടതൊക്കെ ഗ്രഹപിഴ.
- ഗ്രഹപ്പിഴയ്ക്ക് ആന പാഞ്ഞാലും ചാകും.
- ഗ്രാമങ്ങളിൽ സാളഗ്രാമം.