പഴഞ്ചൊല്ലുകൾ/ഈ
'ഈ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ഈ അമ്പാൾക്ക് ഈ മാറ്റുമതി.
- ഈ ഇരിപ്പിന് ഓപ്പ അത്താഴമുണ്ണില്ല.
- ഈ കട്ടിൽ കണ്ട് പനിക്കേണ്ട.
- ഈ കല്ലിൽ തല്ലിയാൽ ഈ മുണ്ടു വെളുക്കില്ല.
- ഈച്ചക്കുലത്തിലൊന്നും ഈഴവക്കുലത്തിൽ രണ്ടുംതീർന്നു.
- ഈച്ചതിന്നാൽ പൂച്ചയുടെ വിശപ്പുമാറുമോ.
- ഈച്ചപറന്നാൽ ഇരുകാതം പോകുമോ?
- ഈച്ചപൂച്ചനായനസ്രാണിക്കില്ലത്തിനകത്തില്ലയിത്തം.
- ഈച്ചയിറച്ചിതിന്ന് ഭ്രഷ്ടാവരുത്.
- ഈച്ചയെത്തിന്ന് ജാതികളയണമോ?
- ഈച്ചയ്ക്കു പുണ്ണുകാട്ടരുത്.
- ഈച്ചയ്ക്കും ഉറുമ്പിനും കൊടുക്കാത്തവരുണ്ടോ?
- ഈച്ചയ്ക്കും പൂച്ചയ്ക്കും അയിത്തമില്ല.
- ഈച്ചയ്ക്കും തലമേൽ വിഷം.
- ഈട്ടം കൂടിയാൽ കൂട്ടംകൂടും.
- ഈട്ടി എത്തിയിടത്തോളം പണം പാതാളത്തോളം.
- ഈട്ടിനു പാടു ശരി.
- ഈത്തപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്.
- ഈനാംചക്കിക്ക് മരപ്പട്ടി കൂട്ട്.
- ഈ പരിപ്പ് ഈ വെള്ളത്തിൽ വേവില്ല.
- ഈ പൂച്ച പാൽ കുടിക്കുമോ?
- ഈരെടുത്തതിന് പേൻ കൂലി.
- ഈശ്വരനിൽ വിശ്വസിക്കുക, വെടിമരുന്ന് നനയാതെ സൂക്ഷിക്കുക.
- ഈശ്വരാനുഗ്രഹം ശാശ്വതമേവനും.
- ഈഴത്തിനുപോയവന്നൂഴത്തിനു വരില്ല.
- ഈഴം കണ്ടവനില്ലം കാണില്ല.
- ഈറനറ്റിടത്ത് ഈച്ച പാറുമോ?
- ഈറ്റം പെരുത്താലില്ലം പെരുക്കും.
- ഈറ്റവായൻ നേടിയത് ചക്കരവായൻ തിന്നും.
- ഈറ്റെടുക്കാൻ പോയവളിരട്ടപെറ്റു.