1. മൃഗങ്ങൾ ഏറ്റവും നല്ല സുഹൃത്തുകളാകുന്നു. അവ നമ്മെ ചോദ്യം ചെയാറില്ല, വിമർശിക്കാറില്ല, കുറ്റം കണ്ടെത്താറില്ല. ജോർജ് ഏലിയട്ട്
  2. കണ്ണുകൾകൊണ്ട് നമ്മോട് സംവാദിക്കാനുള്ള മൃഗങ്ങളുടെ കഴിവ് അപാരമാണ്. മാർട്ടിൻ ബ്യ്യൂബർ
  3. മൃഗങ്ങളോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന കുറെ ആളുകളുണ്ട്. എന്നാൽ അവർ ശ്രവിക്കപ്പെടാറില്ല എന്നതാണ് സങ്കടകരം ബെഞ്ചമിൻ ഹോഫ്
  4. ആഹരിക്കാനായി ഒരുങ്ങുന്നതിനു മുമ്പ് തന്റെ മ്രഗങ്ങൾക്കു ഭക്ഷണം കൊടുക്കുന്നവനിലാണ് യാഥാർതഥ നന്മയുള്ളത്. ഹീബ്രു പഴമൊഴി
  5. മനുഷ്യരോട് കാണിക്കാത്ത മനുഷ്യത്തം ചിലപ്പോൾ മനുഷ്യൻ മൃഗങ്ങളോട് കാട്ടാറുണ്ട് .ഹെൻട്രി ഡേവിഡ് തോറൊ.
  6. മൃഗാവകാശങ്ങളിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. മനുഷ്യകരങ്ങൾകൊണ്ടുള്ള സ്നേഹതലോടലാണ് മൃഗങ്ങൾക്ക് ലഭിക്കേണ്ട പ്രഥമ അവകാശം റോബർട്ട് ബ്രോൾട്ട്.
  7. മൃഗങ്ങളെ തലോലിക്കാറുള്ള ആർക്കെങ്കിലും ഹാർട്ട് അറ്റാക്കോ സ്ടോക്കോ വന്നതായി ഇന്നേവരെ കേട്ടിട്ടുണ്ടൊ? റോബർട്ട് ബ്രോൾട്ട്.
  8. മനപ്പൂർവ്വം സന്താനോല്പാദനം നടത്തുന്ന ഒരേഒരു ജന്തു മനുഷ്യനാണ്. പി.ജെ ഒറൗർക്കെ
  9. എല്ലാ മൃഗങ്ങളും തുല്യരാണ്.എന്നാൽ ചിലത് മറ്റു ചിലതിനേക്കാൾ കൂടുതൽ തുല്യരാണ് ഓർവെൽ
  10. ഒരോ ജന്തുവിനും മനുഷ്യരേക്കാൾ കൂടുതൽ അറിവുണ്ട്. റെഡ് ഇന്ത്യൻ പഴമൊഴി
  11. മൃഗങ്ങളുടെ കണ്ണുകൾക്ക് അപാരമായ ഭാഷണശേഷിയുണ്ട് (മാർട്ടിൻ ബ്യൂബർ)
  12. മൃഗങ്ങൾ മനുഷ്യർക്ക് ഏറ്റവും അനുയോജ്യമായ സുഹൃത്തുക്കളാണ്. അവ ചോദ്യങ്ങൾ ചോദിക്കില്ല. കുറ്റങ്ങൾ പറയില്ല (ജോർജ്ജ് ഏലിയട്ട്)
  13. മൃഗങ്ങൾ ഇല്ലാതായാൽ ഏകാന്തതമൂലം മനസ്സുകൾ തകർന്ന മനുഷ്യവംശവും ഇല്ലാതാവും റെഡ് ഇന്ത്യൻ ഗോത്രനേതാവരും
  14. 🦃🐔🐓🐣🐤🐥🐦🐧🕊

മറ്റു ഭാഷാചൊല്ലുകൾ [1]

തിരുത്തുക
  1. വലിയ പക്ഷികളെ ധാന്യം വിതറി പിടിക്കാനാവില്ല (ആഫ്രിക്കൻ)
  2. പിടിക്കപ്പെട്ട പക്ഷി പിടിക്കപ്പെടാനിരിക്കുന്ന മൃഗത്തേക്കാൾ നല്ലത് (ഫിലിപ്പിൻസ്)
  3. പിടിക്കപ്പെടുന്ന ഏതു പക്ഷിയും രക്ഷപ്പെടാൻ മാർഗ്ഗം കണ്ടെത്തും (ആഫ്രൈക്കൻ)
  4. അമ്പ് കണ്ട് ഭയപ്പെട്ട പക്ഷി ചുള്ളികണ്ടാലും പേടിക്കും (കൊറിയൻ)
  5. പറക്കുന്ന പക്ഷിക്ക് ലക്ഷ്യമുണ്ട് (ഫിലിപ്പിസ്)
  6. പറക്കുന്ന പക്ഷികളും ചിലപ്പോൾ വീഴും (ജപ്പാനീസ്)
  7. യഥാ പക്ഷി തഥാ പക്ഷികൂട് (ഇംഗ്ലീഷ്)
  8. പക്ഷികൾ കുരുങ്ങുന്നത് കാലുകളാലാണ് .മനുഷ്യനാകട്ടെ നാക്കിനാലും (ഇംഗ്ലീഷ്)
  9. ഒരു നിറത്തിലുള്ള പക്ഷികൾ ഒരിടത്തേക്ക് പറക്കുന്നു (വെൽഷ്)
  10. ഒരേതുവൽ പക്ഷികൾ ഒരുമിച്ച്കൂടുന്നു (ഇംഗ്ലീഷ്)
  11. ഇരപിടിക്കുന്ന കിളികൾ ഒന്നിക്കാറില്ല (പോറ്ച്ചുഗ്ഗീസ്)
  12. ഇരപിടിക്കുന്ന കിളികൾ ശ്രുതിമീട്ടുന്നില്ല (ജർമൻ)
  13. മെല്ലെ മെല്ലയാണ് പക്ഷികൾ കൂടുണ്ടാക്കുന്നത് (ഇംഗ്ലീഷ്)
  14. ഭംഗിയുള്ള പക്ഷികൾ വേട്ടയാടപ്പെടുന്നു (ഫ്രഞ്ച്)
  15. കൂടു വാങ്ങുന്നവൻ ഉടൻ പക്ഷിയെ തേടും (പോളിഷ്)
  16. ഉയരത്തിൽ പറക്കുന്ന പക്ഷികളും ഭൂമിയിലാണ് ഇരതേടുന്നത്(ഡാനിഷ്)
  17. പാടുന്ന പക്ഷിക്കേ അമ്പേൽക്കൂ (ജപ്പാനീസ്)
  18. ഒരു വെടിക് രണ്ടു പക്ഷി (മലയാളം)
  1. The Prentice Hall Encyclopedia of World Proverbs
"https://ml.wikiquote.org/w/index.php?title=പക്ഷിമൃഗാദികൾ&oldid=21371" എന്ന താളിൽനിന്ന് ശേഖരിച്ചത്