കുട്ടിക്കാലത്തെ നാടൻകളികളുമായി ബന്ധപ്പെട്ട ചില നാടൻ കളിപ്പാട്ടുകളാണിവിടെ ചേർത്തിരിക്കുന്നത്. ഇത് ഓരോ ദേശത്തും നേരിയ വ്യത്യസങ്ങളെല്ലാമുണ്ടായിരുന്നാലും ഗൃഹാതുരമായ ഓർമ്മകൾ സമ്മാനിക്കുന്ന വരികളാണിവയെന്നതിൽ സംശയമില്ല.

അത്തള പിത്തള തവളാച്ചി

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:

അത്തള പിത്തള തവളാച്ചി

ചുക്കുമേലിരിക്കണ ചൂലാപ്പ്

മറിയം വന്ന് വിളക്കൂതി

ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.

ഗോട്ട് അടിച്ച് കൈ മലർത്തി വച്ച് കളി തുടരുന്നു

അക്കുത്തിക്കുത്താന

തിരുത്തുക

അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്

ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്

അക്കര നിക്കണ ചക്കരപ്രാവിന്റെ
കയ്യോ കാലോ ഒന്നോ രണ്ടോ വെട്ടിക്കുത്തി മടക്കിട്ട്.

ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു

തിരുത്തുക

ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു

അ-യാ-ളു-ടെ നി-റം എ-ന്ത്?

(പച്ച) പ-ച്ച. (ച്ച തൊട്ട വിരല് ഔട്ട്)


എട്ടും മുട്ടും താമരമൊട്ടും

തിരുത്തുക

ഒന്ന്, രണ്ട്, മൂന്ന്, നാല്

അഞ്ച്, ആര്, ഏഴ്, എട്ട്

എട്ടും മുട്ടും താമരമൊട്ടും

വടക്കോട്ടുള്ള അച്ഛനുമമ്മയും

പൊ-ക്കോ-ട്ടെ.

ഇലകൾ പച്ച

തിരുത്തുക

നാരങ്ങാ പാല്

ചൂട്ടയ്ക്ക് രണ്ട്

ഇലകൾ പച്ച

പൂക്കൾ മഞ്ഞ

ഓടി വരുന്ന

(വരുന്ന ആളുടെ പേര്)

പിടിച്ചേ

എന്ത് പേ പെപ്പരപേ!!

തിരുത്തുക

ഡും ഡും ഡും

ആരാത്?
ഞാനാണ്

എന്തിനു വന്നു? പന്തിനു വന്നു.
എന്ത് പന്ത്? മഞ്ഞപ്പന്ത്
എന്ത് മഞ്ഞ?
മുക്കുറ്റി മഞ്ഞ

എന്ത് മൂക്കുറ്റി?
പീലി മൂക്കുറ്റി

എന്ത് പീലി?
കൺപീലി

എന്ത് കണ്ണ്?
ആനക്കണ്ണ്

എന്ത് ആന?
കാട്ടാന

എന്ത് കാട്?
പട്ടിക്കാട്.

എന്ത് പട്ടി?
പേപ്പട്ടി.

എന്ത് പേ?
പെപ്പരപേ!!

എന്തോന്ന് ചാന്തോന്നു

തിരുത്തുക

എന്തോന്ന് ചാന്തോന്നു
ചാന്തെങ്കിൽ മണക്കൂല്ലേ ?
മണക്കുന്ന പൂവല്ലേ ?
പൂവെങ്കിൽ കെട്ടൂല്ലേ ?
കെട്ടുന്ന കയറല്ലേ?
കയറെങ്കിൽ ചുറ്റൂല്ലേ ?
ചുറ്റുന്ന പാമ്പല്ലേ?
പാമ്പെങ്കിൽ കൊത്തൂല്ലേ?
കൊത്തുന്ന കോഴിയല്ലേ ?
കോ കോ കൊക്കരക്കോ !!!


വിനോദസംവാദം

തിരുത്തുക

മണക്കിണതെന്തോര്?
മണക്കിണതു പുഴുവല്യോ?
പുഴുവെങ്കിൽ ചൂടൂല്യോ?
ചൂടിണതു കുടയല്യോ?
കുടയെങ്കിൽ കെട്ടൂല്യോ?
കെട്ടിണതു വീടല്യോ?
വീടെങ്കിൽ മേയൂല്യോ?
മേയിണതു പയ്യല്യോ?
പയ്യെങ്കിൽ ചുറ്റൂല്യോ?
ചുറ്റിണതു ചെക്കല്യോ?
ചെക്കെങ്കിലാടൂല്യോ?
ആടിണതു പാമ്പല്യോ?
പാമ്പെങ്കിലെരയ്ക്കൂല്യോ?
എരക്കിണതു കടലല്യോ?
കടലെങ്കിൽ മിന്നൂല്യോ?
മിന്നിണതു വാളല്യോ?
വാളെങ്കിൽ വെട്ടൂല്യോ?
വെട്ടിണതു പോത്തല്യോ?
പോത്തെങ്കിൽ കെട്ടൂല്യോ?
കെട്ടിണതു പെണ്ണല്യോ?

പുഴു=വെരുകിൻപുഴു(ക്ക്) എന്ന സുഗന്ധലേപനം
കുട കെട്ടുക=കുട മടക്കുക
പയ്യ്=പശു, വിശപ്പ്‌
ചെക്ക്=ചക്ക്

ആറെനിക്കു വെള്ളം തന്നു

തിരുത്തുക

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്
ആറെനിക്കു വെള്ളം തന്നു
വെള്ളം ഞാൻ ചെടിക്കൊഴിച്ചു
ചെടി എനിക്കു പൂവു തന്നു
പൂവു ഞാൻ അമ്മയ്ക്കു കൊടുത്തു
അമ്മ എനിക്കു ചോറു തന്നു
ചോറു ഞാൻ പട്ടിക്കു കൊടുത്തു
പട്ടിയെന്നെ കടിച്ചു
ഭൗ ഭൗ ഭൗ...

"https://ml.wikiquote.org/w/index.php?title=നാടൻ_കളിപ്പാട്ട്&oldid=21893" എന്ന താളിൽനിന്ന് ശേഖരിച്ചത്