1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നാടോടിക്കാറ്റ്.

സംവിധാനം: സത്യൻ അന്തിക്കാട്. രചന: ശ്രീനിവാസൻ.

അനന്തൻ നമ്പ്യാർ

തിരുത്തുക
  • അങ്ങനെ പവനായി ശവമായി! എന്തൊക്കെ ബഹളമായിരുന്നു. മലപ്പുറം കത്തി, മെഷീൺ ഗണ്ണ്, ബോംബ്, ഒലക്കേടെ മൂട്...
  • ഓ മൈ ഗോഡ്! സീഐഡീസ്! എസ്കേപ്പ്!

സംഭാഷണങ്ങൾ

തിരുത്തുക
ദാസൻ: എടാ വിജയാ, എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നത്?
വിജയൻ: എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.

പരിചയക്കാരൻ: എങ്ങോട്ടാ നാലാളും കൂടി? [ദാസനും വിജയനും രണ്ടൂ പശുക്കളെയും കൊണ്ടു പോകുമ്പോൾ]
ദാസൻ‍: ഞങ്ങൾ... ഞങ്ങൾ നാലാളും കൂടീ കാശിക്കു പോകുവാ. വരുന്നോ? അഞ്ചാളാകാം.

വിജയൻ: എന്റെ കഷ്ടകാലത്തിനാ ഞാനാ വീലിന്റെ കാറ്റഴിച്ചു വിട്ടത്.
ദാസൻ: നീയപ്പോ അങ്ങനെ ചെയ്തത് നന്നായി. അല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റപ്പെട്ടുപോയേനെ.

സൂപ്രണ്ട്: ഇതു എന്താടോ മുഖത്ത്?
വിജയൻ‍: അതു ഞാൻ ഇന്ന് ഷേവ് ചെയ്തില്ല സാർ.
സൂപ്രണ്ട്: ഒരു ദിവസം ഷേവ് ചെയ്യാണ്ടിരുന്നാൽ ഇത്രേം താടി വരുമോ?
വിജയൻ: വരും സാർ.

വിജയൻ: കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്നൊരു ശാസ്ത്രമുണ്ടേ.
ദാസൻ: അങ്ങനെയല്ല. കാര്യം കാണാൻ കഴുത കാലും പിടിക്കണമെന്ന്.

ദാസൻ: ആഹഹഹാ... അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം. എന്തൊരു സംഗീതാത്മകം. ആഹഹഹാ...
വിജയൻ: ഐശ്വര്യത്തിന്റെ സൈറൻ മുഴങ്ങുന്നതുപോലെയുണ്ടല്ലേ.

വിജയൻ:എടാ ദാസാ... ഏതാ ഈ അലവലാതി?
പവനായി: Look man. I'm not an അലവതാതി. I'm പവനായി. A real professional killer.

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=നാടോടിക്കാറ്റ്&oldid=16250" എന്ന താളിൽനിന്ന് ശേഖരിച്ചത്