നമ്പർ 20 മദ്രാസ് മെയിൽ
1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ.
- സംവിധാനം: ജോഷി. രചന: ഡെന്നിസ് ജോസഫ്.
ടോണി
തിരുത്തുക- മമ്മൂക്ക പറഞ്ഞ കൊണ്ട് ഇയാളെ ഞാൻ വെറുതെ വിടുന്നു
- ഞാനൊന്ന് ടച്ച് ചെയ്തോട്ടാ, ഒരു സ്മാൾ ടച്ച്. കണ്ടാ ആളുങ്ങൾ തമ്മിൽ ഡീൽ ചെയ്യുന്നത് കണ്ടാ.
നാടാർ
തിരുത്തുകഅഴകാന നീലി വരും പരു പോലെ ഓടിവരും
കെന്നഡി പോലെ വരും ടോണിക്കുട്ടാ
നീ കാണാതെ ഇന്നു വരും ടോണിക്കുട്ടാ
ഇന്നെങ്കിൽ നാളെ വരും
നാളെയെങ്കിൽ മറ്റന്നാൾ വരൂ
എന്നെങ്കിലും എപ്പളും വരൂ ടോണിക്കുട്ടാ
എന്നാലും ഇന്നു വരും ടോണിക്കുട്ടാ
സംഭാഷണങ്ങൾ
തിരുത്തുക- സിദ്ദിഖ് :മഹാ മാന്യന്മാരെ കോട്ടയം നഗരത്തിലെ സാമൂഹ്യ പരിഷ്കര്താക്കളെ പൌര പ്രമുഖന്മാരെ ..ഞാൻ പറയാതെ തന്നെ ഇതൊരു യാത്രയയപ്പ് യോഗം ആണെന്ന് നിങ്ങൾക്കറിയാമല്ലോ .യാത്ര പോകുന്നവരെ ഞാൻ പ്രത്യേകം പറഞ്ഞു പരിചയപെട്ത്തേണ്ട കാര്യവുമില്ല..എങ്കിലും ഇമ്മാതിരി ചടങ്ങുകളിൽ അനിവാര്യമായ ഒന്നാണല്ലോ പരിചയപെടുത്തൽ .യാത്ര പോകേണ്ടവർക്ക് ട്രെയിനിനു സമയമായി .വളരെ തിടുക്കത്തിൽ ആ കർമ്മം ഞാൻ നിർവഹിക്കാം .ആദ്യമായി ടോണി കുരിശിങ്കൽ ..(മാല കൊണ്ട് പോയി ഇടെടാ) ..ടോണിയെ കുറിച്ച് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ .ടോണി കുരിശിങ്കൽ ..അതായത് കുരിശിങ്കൽ കറിയാച്ചന്റെ ,അതായത് ടോണി ഈ ബാറിൽ വന്നു ചേക്കേറുന്നതിനു മുന്പ് ഇവിടെ അല്ലറ ചില്ലറ തരികിടകൾ ഒക്കെ കാണിച്ചിട്ടുള്ള സാക്ഷാൽ കാഞ്ഞിരപള്ളി കുരിശിങ്കൽ കറിയാച്ചന്റെ ഏക മകൻ .സ്ഥലത്തെ പ്രധാന മാന്യനും അതായത് പ്രധാന ആഭാസനും സാമൂഹ്യ വിരുദ്ധനും രബ്ബര് ശീറ്റ് ,ഏലം ,കുരുമുളക് എന്തിനു ഒട്ടു പാൽ വരെ മോഷ്ടിച്ച് ഈ ബാറിലെപറ്റു തീർക്കുകയും കറിയാച്ചനു നിത്യവും തലവേദന ഉണ്ടാക്കുന്ന ശ്രീ മാൻ ടോണിയെ ഞാൻ പ്രത്യേകം പരിചയ പെടുത്തേണ്ട കാര്യമില്ല...അടുത്തതായി ശ്രീ മാൻ ഹിച് കൊക്ക് കഞ്ഞി കുഴി ..ഹിച് കൊക്കിനെ അറിയാമല്ലോ ..അല്ലെങ്കിൽ തന്നെ ഇവിടെ ഇരിക്കുന്ന മദ്യപാനികളും ആഭാസന്മാരുമായ സുഹൃത്തുകളുടെ വീട്ടിലെ പെണ്ണുങ്ങൾക്ക് ഒരു പക്ഷെ ഹിച് കൊക്കിനെ നമ്മളെക്കാൾ നന്നായി അറിയാം
- ബാറിൽ ഇരിക്കുന്ന ഒരാൾ :അതൊരുമാതിരി മറ്റെടതെ വർത്തമാനമാണല്ലോടാ
- സിദ്ദിഖ് :അയ്യേ ഞാൻ മറ്റേ അർത്ഥത്തിൽ അല്ല പറഞ്ഞത് .മലയാള പൈങ്കിളി മേഖല ശാഖയെ ഒറ്റയ്ക്ക് താങ്ങി നിർത്താൻ കഴിവുള്ള തൂണാണ് ശ്രീമാൻ ഹിച്ച്കോക്ക് കഞ്ഞി കുഴി.ഇദ്ദേഹത്തിന്റെ ലെടസ്റ്റ് നോവൽ വാരികുഴിയിലെ കൊലപാതകം ഉണ്ടാക്കുന്ന തരംഗം നമ്മൾ എല്ലാവര്ക്കും അറിയാം.ഇദ്ദേഹത്തിനും ഞാനീ യാത്രയയപ്പ് യോഗത്തിൽ സ്വീകരണം നൽകുന്നു .അടുത്തത് ഹരി വെറും ഹരിയല്ല ശ്രീമാൻ കുമ്പളം ഹരി .ഈ ചെറിയ പ്രായത്തിനുള്ളിൽ വിദ്യാർഥി ജീവിതത്തിന്റെ ചുരുങ്ങിയ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് ഒൻപതോളം രാഷ്ട്രീയ പാർടികളിൽ പ്രവർത്തിച്ചു ഇപ്പൊ ദാ പത്താമത്തെ പാർടിയിൽ കയറിയ അടുത്ത് തന്നെ മന്ത്രിയാവാൻ വരെ സാധ്യതയുള്ള ,ഒരു പക്ഷെ ഭാഗ്യം സിധിചില്ലെങ്കിൽ ഒരു കോർപറേഷൻ മേയർ എങ്കിലും ആകാൻ സാധ്യതയുള്ള, ശ്രീമാൻ കുമ്പളം ഹരിയെ ഞാനീ അവസരത്തിൽ നിങ്ങൾക്ക് പരിചയപെടുത്തുകയാണ് നമ്മുടെ മാന്യ സുഹൃത്തുക്കൾക്ക് ട്രെയിനിനു സമയമായി .അതിനു മുൻപ് ഒരു വാക്ക് കൂടെ .ഇവരെന്തിനാണ് മദ്രാസിൽ പോകുന്നത് നിങ്ങൾക്ക് എല്ലാവര്ക്കും അറിയാമല്ലോ ..ഞാൻ വിശദമായി പറഞ്ഞു തരാം ..മൂന്നുദ്ദേശങ്ങളാണ് ,കോട്ടയം നഗരത്തിനു അഭിമാനം പകരുന്ന മൂന്നാവശ്യങ്ങൽക്കാണ് ഇവർ പോകുന്നത് ഒന്ന് കോട്ടയം പട്ടണത്തിൽ ടീ വീ യിൽ ക്രിക്കെറ്റ് കളി കണ്ടിട്ടുള്ളവരെ ഉള്ളൂ .അല്ലെങ്കിൽ റേഡിയോ ചെവിയിൽ വെച്ച് മനസിലാക്കാത്ത കമന്ററി കേട്ട് കയ്യടിക്കുന്നവർ .എന്നാൽ മദ്രാസിൽ നടക്കുന്ന ടെസ്റ്റ് ക്രിക്കെറ്റ് നേരിടു കാണുക .ഹിക്ക് വാരികുഴിയിലെ കൊലപാതകം എന്നാ നോവൽ ഏതെങ്കിലും പ്രശസ്ത സംവിധായകരെ കൊണ്ട് സിനിമയാക്കുക സർവോപരി സിനിമാ പ്രേക്ഷകരുടെ എല്ലാം മനം കവരുന്ന ശ്രീമതി ശ്രീമതിയല്ല അങ്ങനെ പല ശ്രീമതിമാരുമായും കാണുക അവരുമായി അല്ലറ ചില്ലറ ...അങ്ങനെ ഈ മൂന്നവശ്യങ്ങൾക്കായാണ് ഇവർ മദ്രാസിൽ പോകുന്നത്
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – ടോണി
- ഇന്നസെന്റ് – ടോണി