ദി കിംഗ്
1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദി കിംഗ്.
- സംവിധാനം: ഷാജി കൈലാസ്. രചന: രഞ്ജി പണിക്കർ.
ജോസഫ് അലക്സ്
തിരുത്തുക- അയ്യോ, തന്ത വലിയ അലക്സാണ്ടർ ആണെന്ന അഹങ്കാരമൊന്നും എനിക്കില്ല സർ. പിന്നെ തന്തയാരാണെന്നു ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ഒരു അലക്സാണ്ടർ ഉണ്ട്. ഒരു അലക്സാണ്ടറെ ഉള്ളുതാനും. അല്ലാതെ തന്തയാരാണെന്നു ചോദിച്ചാൽ ചുറ്റുമുള്ള വർക്കിച്ചന്മാരിൽ ആരെ ചൂണ്ടികാണിക്കണമെന്ന കൺഫ്യൂഷനൊന്നും ജോസഫ് അലക്സിന് വരാറില്ല.
സംഭാഷണങ്ങൾ
തിരുത്തുക- ജോസഫ് അലക്സ്: സർ. മിസ്റ്റർ ജോൺ വർഗ്ഗീസ്. സ്വീകരിക്കാൻ വൈകിയെത്തിയതിനു കളക്ടറെ മന്ത്രി ശാസിച്ചു എന്നു നാളത്തെ പത്രത്തിൽ ഒരു നാലു കോളം വാർത്തയാണു അങ്ങയുടെ ലക്ഷ്യമെങ്കിൽ പറഞ്ഞാൽ മതി സർ, ഞാൻ നിന്നു തരാം. ദാ, ഇവരുടെയൊക്കെ മുമ്പിൽ ഞാനൊരു വിനീത വിധേയന്റെ വിഡ്ഢിവേഷം അഭിനയിച്ചു തരാം. Just for the sake of the scene.
- മന്ത്രി: Nonsense. കളി ആരോടാണെന്നു അറിയില്ല തനിക്ക്.
- ജോസഫ് അലക്സ്: അറിയാം സർ. സംസ്ഥാന വിഭവശേഷി വകുപ്പ് മന്ത്രി ജോൺ വർഗ്ഗീസിനോടു. ഈ സ്റ്റേറ്റിൽ ഏതു നിയോജകമണ്ഡലത്തിലായാലും ഒറ്റയ്ക്കു മത്സരിച്ചാൽ ഒരിടത്തുപോലും കെട്ടിവെച്ച കാശ് തിരിച്ചുപിടിക്കാൻ ശേഷിയില്ലാത്ത _____ ബ്രാക്കറ്റ് പാർട്ടിയെ, പിളർപ്പിൽ നിന്നും പിളർപ്പിലേക്കു നയിക്കുന്ന അനിഷേധ്യ നേതാവിനോടു. അല്ലെങ്കിൽ ഒരേ സമയം ക്ലിഫ് ഹൗസിന്റെയും കന്റോണ്മെന്റ് ഹൗസിന്റെയും അടുക്കളപ്പുറങ്ങളിൽ ചെന്ന്, മുത്തും പവിഴവും പണ്ടങ്ങളും കാഴ്ചവെച്ചു വണങ്ങാനുളുപ്പില്ലാത്ത പൊളിറ്റിക്കൽ പിമ്പിനോടു. ആണും പെണ്ണും കെട്ട രാഷ്ട്രീയ ഹിജഡയോടു.
- മന്ത്രി: ച്ഛേ... ഒന്ന് നിർത്തടോ അവിടന്ന്.
- ജോസഫ് അലക്സ്: നിർത്താം സർ. ഒരു മന്ത്രിയെന്നുള്ള അധികാരം വെച്ച് ആരേയും ഏതു സദസ്സിലും ബുള്ളീസ് ചെയ്യാമെന്നും ബിലിറ്റിൽ ചെയ്യാമെന്നുള്ള നിങ്ങളുടെ ഈ ധാർഷ്ട്യമുണ്ടല്ലോ. അർഹിക്കാത്തതു വീണുകിട്ടിയ അല്പന്റെ ധാർഷ്ട്യം. Please... Please don't take it out on the wrong person.
- മന്ത്രി: You...
- ജോസഫ് അലക്സ്: കളി എന്നോടും വേണ്ട സർ. You know why? Because, I have an extra bone. As you said, ഒരെല്ലു കൂടുതലാണെനിക്കു. And don't you ever learn to forget that.
- അനുരാ മുഖർജി: So, what do you think I am? A stenographer?
- ജോസഫ് അലക്സ്: Yes, you are one. വെറും stenographer അല്ല, glorified stenographer. നീ മാത്രമല്ല. മന്ത്രിമാർക്കു ചരമപ്രസംഗം എഴുതിക്കൊടുത്തും സെക്രട്ടേറിയറ്റിലെ ഗുഹകളിൽ ഇരുന്ന് ജനങ്ങളോടു നിഴൽ യുദ്ധം നടത്തിയും സമാധിയടയുന്ന ഓരോ ഐ.എ.എസ്. വിഴുപ്പിന്റെയും റോൾ അതു തന്നെയാണ്. That of a glorified stenographer.
- അനുരാ മുഖർജി: Sir, I didn't mean to...
- ജോസഫ് അലക്സ്: പിന്നെ, പറയണം. ഇന്നലെ കൃഷ്ണേട്ടനെന്ന സാധുമനുഷ്യൻ അവിടെ വന്നു കയറിയപ്പോ, അയാളെ അധിക്ഷേപിച്ചു ഇറക്കിവിടാൻ മാത്രം, എന്തായിരുന്നു നിനക്കു തിടുക്കം? Come on, what was your preoccupation?
- അനുരാ മുഖർജി: Sir, കോഴിക്കോട് ബേസ് ചെയ്തിട്ടു നോർത്തേൺ സെക്ടറിലെ ഐ.എ.എസ്. വൈവ്സിന്റെ ഒരു ക്ലബ് ഫോം ചെയ്യുന്നുണ്ട്. അതിന്റെ ഡിസ്കഷൻസിനു അവരെന്നെ ഗസ്റ്റായിട്ടു വിളിച്ചു.
- ജോസഫ് അലക്സ്: Oh yes. കുലങ്കഷമായ ചർച്ച. എന്തായിരുന്നു ടോപിക്ക്?
- അനുരാ മുഖർജി: അത്...
- ജോസഫ് അലക്സ്: അല്ലെങ്കിൽ തന്നെ അതിനു പ്രത്യേകിച്ചു വിഷയമൊന്നും വേണ്ടല്ലോ, അല്ലേ? നഗരത്തിലെ posh residential ഏരിയയിൽ ഭാര്യയുടെ പേർക്ക് മൂന്നാമത്തെ ബംഗ്ലാവും പണിയിച്ചു തീർത്ത കമ്മീഷണർ സെക്രട്ടറിയുടെ വൈഭവത്തെ കുറിച്ച്. അതോ? സിറ്റിയിലെ സാരി കമ്പോളത്തിലറങ്ങിയ പട്ടിൻ്റെ പുതിയ വരവരങ്ങളെക്കുറിച്ചോ?
- അനുരാ മുഖർജി: No sir. ക്ലബിനു ഫണ്ട് റെയ്സ് ചെയ്യാൻ വേണ്ടി നടത്താൻ ഉദ്ദേശിക്കുന്ന ബ്യൂട്ടി കോണ്ടസ്റ്റിനെ കുറിച്ച്.
- ജോസഫ് അലക്സ്: Yes. There you are. ഐശ്വര്യ റായ്, സുഷ്മിത സെൻ ശ്രേണിയിലേക്ക് മക്കളെ കൈപിടിച്ചുയർത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ അമ്മമാരുടെ വട്ടമേശ സമ്മേളനം. അതല്ലെങ്കിൽ, ഒറ്റപീസ് സ്വിംസ്യൂട്ടിനകത്തൊളിക്കാനാവത്തതെല്ലാം ടിവി ക്യാമറയ്ക്കു മുന്നിൽ തുറന്നു കാണിക്കാനും, 'Take a step, hit the apple, hit the bee' എന്ന താളത്തിൽ മൂടും മുലയും ഇളക്കി നടക്കാനും അതുവഴി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനും, മക്കളെ പ്രാപ്തരാക്കാൻ മമ്മിമാരുടെ മേൽനോട്ടത്തിൽ നടത്തുന്ന special coaching class. അല്ലേ?
- അനുരാ മുഖർജി: Sir, please stop it.
- ജോസഫ് അലക്സ്: Why?
- അനുരാ മുഖർജി: Because, I hate your prejudice.
- ജോസഫ് അലക്സ്: അതേടി, I am prejudiced. എനിക്ക് മുൻവിധികളുണ്ട്, ഈ നാടിനെ കുറിച്ച്. പക്ഷേ, മെറ്റ്കാഫോർസിൽ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ ഗോൾഫും ബ്രിഡ്ജും ബില്ല്യാർഡ്സും തീൻമേശ മര്യാദകളും പഠിച്ചിറങ്ങിയാൽ എല്ലാം തികഞ്ഞു എന്നു തെറ്റിദ്ധരിക്കുന്ന നിന്നെ പോലുള്ള സ്മഗുകൾക്കത് പറഞ്ഞാൽ മനസ്സിലായി കൊള്ളണമെന്നില്ല.
- അനുരാ മുഖർജി: ഹും...
- ജോസഫ് അലക്സ്: Shove that sarcasm, you.
- അനുരാ മുഖർജി: Sir, hold your tongue. ഞാൻ നിങ്ങളുടെ ജൂനിയർ ആണ്, ട്രെയിനീ ആണ്, സമ്മതിച്ചു. But don't try to doormat me. നിങ്ങൾക്കുള്ള അതേ പദവി തന്നെയാണെനിക്കും, ഐ.എ.എസ്.
- ജോസഫ് അലക്സ്: Yes. ഐ.എ.എസ്. ഇന്ത്യൻ ഭരണ സർവ്വീസ്. ആ പദവിയുടെ അർത്ഥമെന്താന്നറിയോ നിനക്ക്. അതറിയണമെങ്കിൽ ആദ്യം ഇന്ത്യ എന്താണെന്നു നീ അറിയണം. അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യ അല്ല, അനുഭവങ്ങളുടെ ഇന്ത്യ. കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ. വളർത്തുനായയ്ക്കു കൊടുക്കുന്ന ബേബിഫുഡിൽ കൊഴുപ്പിന്റെ അളവ് കൂടിപ്പോയതിനു ഭർത്താവിനെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല. മക്കൾക്കു ഒരു നേരം വയറുനിറച്ച് വാരിയുണ്ണാൻ വക തേടി സ്വന്തം ഗർഭപ്പാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ. ഇന്നലെ നീ അപമാനിച്ച് ആട്ടിയിറക്കി വിട്ടില്ലേ, ആ കൃഷ്ണേട്ടനെ പോലെയുള്ള പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യ. ഇന്ത്യ എന്ന മഹാരാജ്യത്തന്റെ soul, ആത്മാവ്, I.A.S. academy വർഷാവർഷം അടവെച്ച് വിരിയിച്ചെടുക്കുന്ന നിന്നെ പോലെയുള്ള സ്നോബുകൾക്കു ഈ ആത്മാവ് തൊട്ടറിയാനുള്ള sense ഉണ്ടാവണം, sensibility ഉണ്ടാവണം, sensitivity ഉണ്ടാവണം.
- അനുരാ മുഖർജി: Stop. Stop your bloody rhetoric.
- ജോസഫ് അലക്സ്: പ്ഭ. Shut up you _____.
- അനുരാ മുഖർജി: You...
- ജോസഫ് അലക്സ്: മേലിൽ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കൈയ്. അതെനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ, നീയൊരു പെണ്ണായി പോയി. വെറും പെണ്ണ്. Now you get lost.
- ജോസഫ് അലക്സ്: I should thank you. എന്തിനാണെന്നല്ലേ? പറയാം. മരണത്തിലേക്ക് കാറോടിച്ചുകയറിയ ഡോക്ടർ വിജയന്റെ സിരകളിൽ ഓടിയിരുന്നത് പെത്തഡിനും ബ്രൗൺ ഷുഗറുമാണെന്ന് പ്രവചിച്ച ത്രികാലജ്ഞാനിയെ പറ്റി ഇയാള് പറയാതെ തന്നെ ബോധ്യപ്പെടുത്തി തന്നതിന്. And it's you. You have answered the question with your presence. എനിക്കറിയാം. ഒളിച്ചുപിടിക്കപ്പെടാനുള്ള ഒരുപാട് സത്യങ്ങൾ ഇവന്റെ നാവിൻത്തുമ്പിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഈ ലൗസി ഗോസിപ്പ് മംഗറെ രക്ഷിച്ചെടുക്കാൻ നീ ഇത്ര ബദ്ധപ്പെട്ട് ഇവിടെ വരില്ലായിരുന്നു, right?
- ശങ്കർ: Crap!
- ജോസഫ് അലക്സ്: Okay. Now you leave him.
- ശങ്കർ: What the hell?
- ജോസഫ് അലക്സ്: Please don't create any fuss. Don't shout and don't panic. I'm arresting him.
- ശങ്കർ: What?
- ജോസഫ് അലക്സ്: Section 44, CRPC. Criminal Procedure Code-ന്റെ നാല്പത്തിനാലാം വകുപ്പുപയോഗിച്ച് executive magistrate കൂടിയായ ജില്ലാ കളക്ടർ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ഇയാളെ അറസ്റ്റ് ചെയ്യുന്നു എന്ന്. Does that make any sense, Mr. Commissioner? വെറുതെയല്ലെടോ. On multifarious charges. That is, for driving under the influence of alcohol. Section 185, Motor Vehicles Act. Punishable as per section 279 of the Indian Penal Code. കള്ളുകുടിച്ച് വണ്ടിയോടിച്ചതിന്. Then for resisting lawful apprehension. Section 41 (1e) CRPC and 224 IPC. പിന്നെ, പൊതുസ്ഥലത്ത് ഉടുമുണ്ടുരിഞ്ഞെറിഞ്ഞതിന്. Offense to public tranquility. 292 IPC and section 353 IPC for assaulting a police, a police officer. നിങ്ങളിലൊരുത്തന്റെ ചെകിടത്തടിച്ചതിന്. പിന്നെ, ആ പത്രറിപ്പോർട്ടിലെ സൂചനകളുടെ പേരിൽ, വേണ്ടിവന്നാൽ Indian Evidence Act-ലെ relevant വകുപ്പുകളും. എന്താ, എന്റെ നിയമപരമായ ഔദ്യോഗിക അധികാരങ്ങൾ ലംഘിച്ച്, ഇവനെ ഇവിടെ നിന്ന് രക്ഷിച്ചുകൊണ്ടുപോകാൻ ചങ്കൂറ്റമുണ്ടോ തനിക്ക്? Then come on, do it.
- ശങ്കർ: നിന്റെ ഈ ധിക്കാരമുണ്ടല്ലോ. നിയമപരമായ അധികാരം വച്ചുള്ള ഈ തിളപ്പ്. ഇതിന് ശങ്കർ മറുപടി പറയുന്നത് ഈ യൂണിഫോമിന്റെ ബലം വച്ചായിരിക്കില്ലെടാ. പകരം നിന്നെയൊക്കെ ചവിട്ടിയരക്കാൻ കെല്പുള്ള political strength വച്ചായിരിക്കും. നോക്കിക്കോ.
- ജോസഫ് അലക്സ്: പ്ഭാ... political strength. എടാ, നിന്നെപ്പോലെയുള്ളവന്റെയൊക്കെ പിടിപാടിന്റെ പേര് strength എന്നല്ല. It's slavery. It's castration. വരിയുടക്കപ്പെട്ടവന്റെ അടിമത്തം. അമ്മയെ ചൂണ്ടിക്കാണിച്ച് കൂട്ടിക്കൊടുക്കാൻ പറഞ്ഞാൽ അതിനും അറപ്പില്ലാത്തവന്റെ ഷണ്ഡത്വം. Now take your ugly hands off, you nasty man. ടാ പുല്ലേ, ദാ ഈ അഴിച്ചിട്ടിരിക്കുന്ന മുണ്ടുണ്ടല്ലോ. ഇതെടുത്ത് ആണുങ്ങളെപ്പോലെ അന്തസ്സായിട്ട് മടക്കിക്കുത്താനും അറിയാം ഈ ജോസപ്പിന്. നിനക്കതറിയില്ല. Now you just wait and see.
കഥാപാത്രങ്ങൾ
തിരുത്തുക- മമ്മൂട്ടി – ജോസഫ് അലക്സ്
- വാണി വിശ്വനാഥ് – അനുര മുഖർജി
- കൊല്ലം തുളസി – മന്ത്രി ജോൺ വർഗ്ഗീസ്
- ദേവൻ – ശങ്കർ