1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.

രചന, സംവിധാനം: പ്രിയദർശൻ.

മാണിക്യൻ

തിരുത്തുക
  • ചുമ്മാ വഴീ കുത്തി ഇരിക്കാതെ എണീച്ചു പോ അമ്മച്ചീ
  • ലേലു അല്ലു ലില് അല്ല് ലേലു അല്ല് അഴിച്ചു വിട്
  • ഈ ശ്രീഹള്ളീലോട്ടുള്ള വഴിയേതാ?
  • മൂന്നേ മുദ്ദുഗവു

ചാക്കുട്ടി

തിരുത്തുക
  • പോയി ടാസ്കി വിളിയെടാ.
  • താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോടു ചോദിക്ക്. അപ്പോ തനിക്കു ഞാൻ പറഞ്ഞുതരാം താനാരാണെന്നും ഞാനാരാണെന്നും.

സംഭാഷണങ്ങൾ

തിരുത്തുക
അപ്പക്കാള : തമ്പ്രാൻ കള്ള് പൊരേൽ കേറി പോന്നത് ഞാള് കണ്ടിട്ടില്ല.
യശോദാമ്മ: പിന്നെ നീ എന്തോ കണ്ടു?
അപ്പ കാള: കള്ള് പൊരേന്നു ഇറങ്ങി ബെരുന്നത് കണ്ടു.
യശോദാമ്മ: അപ്പൊ മുണ്ടും തുണിയും ഒന്നും ഇല്ലാണ്ടായിരിക്കും വരവ്.
അപ്പ കാള: മുണ്ടൊക്കെ ഉണ്ട്. അത് ആരെന്നു ആയിഞ്ഞു പോവാണ്ട് നിക്കാൻ തലേൽ കെട്ടി ഇരിക്കുകയാണെന്ന് മാത്രം.

ശ്രീകൃഷ്ണൻ: എന്താ കിണിക്കുന്നത്. നീ വല്ലതും കണ്ടോ?
അപ്പക്കാള: ഞാക്ക് കാണാൻ പറ്റിയില്ല. തമ്പ്രാൻ കണ്ടാ?
ശ്രീകൃഷ്ണൻ: എന്ത്?
അപ്പക്കാള: ഓള് തുണി അഴിക്കുന്നത് .
ശ്രീകൃഷ്ണൻ: പ്ഫ്ഭ!

മാണിക്യൻ: ആരാ? മനസ്സിലായില്ല.
കാർത്തുമ്പി: കാർത്തുമ്പി...
മാണിക്യൻ: ആര് കാറിത്തുപ്പി?
കാർത്തുമ്പി: ആരെയും കാറിത്തുപ്പിയൊന്നുമില്ല. എന്റെ പേരാ ഞാൻ പറഞ്ഞത്, കാർത്തുമ്പീന്ന്...

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=തേന്മാവിൻ_കൊമ്പത്ത്&oldid=20703" എന്ന താളിൽനിന്ന് ശേഖരിച്ചത്