ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ സംസാരിക്കുന്ന ഭാഷയാണ് തെലുഗു (తెలుగు - Telugu). മലയാളികൾ‌‍ ഈ ഭാഷാനാമം പൊതുവേ തെലുങ്ക് എന്നാണ്‌ ഉച്ചരിക്കുന്നത്.

തെലുഗ് ഭാഷയിലെ പഴഞ്ചൊല്ലുകൾ

തിരുത്തുക
  • അന്നം പെട്ടിന വാരില്ലു കന്നമു പെട്ട വച്ചുനാ?
തർജ്ജിമ: അന്നമിട്ടിടത്തു കന്നം വയ്ക്കരുത്.
  • ആപാതു പാപമുലേദു
തർജ്ജിമ: ആപത്തിനു പാപമില്ല.
  • അയ്ദു വേള്ളു സമാനമുഗ ഉണ്ണായ?
തർജ്ജിമ: അഞ്ചു വിരലും ഒരുപോലയോ?
  • ആവുലു നാലുപു അയ്തേ പാലു നലുപാ?
തർജ്ജിമ: പശു കറുത്താലും പാലു കറുക്കുമോ?
  • ഉംഗരാല ചേതിതൊ മൊട്ടിതൊ തൊപ്പി ഉണ്ഡദു
തർജ്ജിമ: അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം.
  • ഊരെന്താ ചുട്ടാളു; ഉട്ടി കണ്ടതാ വലേദു
തർജ്ജിമ: ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല.
  • ഒക്ക ദബ്ബ; രണ്ടു മുക്കലു
തർജ്ജിമ: വെട്ടോന്ന്, രണ്ട് തുണ്ട്.
  • ചിപ്പലോ നീരു ചീമകു സമുദ്രമു
തർജ്ജിമ: ചിരട്ടയിലെ വെള്ളം, എറുമ്പിനു സമുദ്രം
  • ചേയ്തിലോ കാസൗ, നോടിലോ ദോസെ
തർജ്ജിമ: കൈയ്യിലെ കാശ്, വായിലെ ദോശ.
  • മനോവ്യാധികി മന്ദുലേദു
തർജ്ജിമ: മനോവ്യാധിക്കു മരുന്നില്ല.
  • സൊണ്ടിലേനി കഷായ മലേദു
തർജ്ജിമ: ചുക്കില്ലാത്ത കഷായമില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=തെലുഗു_പഴഞ്ചൊല്ലുകൾ&oldid=14654" എന്ന താളിൽനിന്ന് ശേഖരിച്ചത്