തെക്കനാംകോപൂരരത്തിൽ
നെൽകൃഷിയുമായി ബന്ധപ്പെട്ട ഒരു നാടൻ പാട്ട്.
തെക്കനാംകോപൂരരത്തിൽ
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടൂമാറീ
മറുമഴ കൊള്ളുന്നല്ലോ -
കിഴക്കനാം കോപൂരത്തിൽ
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടൂമാറീ
മറുമഴകൊള്ളുന്നല്ലോ -
വടക്കനാം കോപൂരത്തിൽ
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടൂമാറീ
മറുമഴകൊള്ളുന്നല്ലോ -
നാലൂമഴയൊത്തുകൂടീ
കനകമഴപെയ്യുന്നേയ്!
കനകമഴപെയ്യുന്നേയ്
മലവെള്ളമിറങ്ങുന്നേയ്
മലവെള്ളമിറങ്ങുന്നേയ്
കോതയാറു പെരുകുന്നേയ്
തെക്കുതെക്കുപള്ളീത്തെക്ക്
പുഞ്ചപ്പാടം കൊയ്യാൻ പോണേ
നാലുമഴയൊത്തുകൂടീ
കനകമഴപെയ്യുന്നേയ്
കനകമഴപെയ്യുന്നേയ്
വെള്ളിത്തക്കക്കൊച്ചൂകാളിയേ!
എന്റെനെര കൊയ്യരുതേ -
തെക്കുതെക്കുപള്ളീത്തെക്കു
പുഞ്ചപ്പാടംകൊയ്യാൻപോണേയ്