<<< കൂടുതൽ നാടൻ പാട്ടുകൾ

താന തന തന താന തന തന താന തന തന തന്തിനനോ (3)

ഒരു ചാലുഴുതില്ല

ഒരു വിത്തും വിതച്ചില്ല

താനേ മുളച്ചൊരു പൊൻതകര

താന തന തന താന തന തന താന തന തന തന്തിനനോ (3)

ഒരു നാളൊരു വട്ടി

രണ്ടാം നാൾ രണ്ടു വട്ടി

മൂന്നാം നാൾ മൂന്നു വട്ടി

തകര വെട്ടി

താന തന തന താന തന തന താന തന തന തന്തിനനോ (3)

അപ്പൂപ്പനമ്മൂമ്മ

അയലത്തെ കേളുമ്മാവൻ

വടക്കേലെ നാണിക്കും വിരുന്നൊരുക്കി

താന തന തന താന തന തന താന തന തന തന്തിനനോ (3)

മീന മാസം കഴിഞ്ഞപ്പോൾ തകര കരിഞ്ഞു

ഇനിയെന്തു ചെയ്യും വൻകുടലെ

ആറാറു മടക്കിട്ട്‌ അറുപത്‌ കുടുക്കിട്ട്‌

അനങ്ങാതെ കിടന്നു വൻകുടല്

താന തന തന താന തന തന താന തന തന തന്തിനനോ (3)

<<< കൂടുതൽ നാടൻ പാട്ടുകൾ

"https://ml.wikiquote.org/w/index.php?title=തകരപ്പാട്ട്&oldid=7085" എന്ന താളിൽനിന്ന് ശേഖരിച്ചത്