1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ടി.പി ബാലഗോപാലൻ എം.എ.

സംവിധാനം: സത്യൻ അന്തിക്കാട്. രചന: ശ്രീനിവാസൻ.

ബാലഗോപാലൻതിരുത്തുക

  • I am T. P. Balagopalan M.A. from Falcon Products. നിങ്ങളുടെ വീടുകൾ മോടി പിടിപ്പിക്കാനുള്ള നിരവധി കൗതുകവസ്തുക്കൾ ഞങ്ങൾ നിങ്ങള്ക്ക് വേണ്ടി നിർമ്മിച്ച്‌ തുടങ്ങിയിരിക്കുന്നു.
  • നിനക്കെന്നോട് ദേഷ്യം ഉണ്ടോ നിന്റെ കല്യാണം ഇങ്ങനെ ഒന്നും അല്ല ഞാൻ നടത്താൻ ഉദ്ദേശിച്ചിരുന്നത് പക്ഷെ സാധിച്ചില്ല മോളെ
ദേവീ എന്റെ കയ്യിൽ ഇപ്പൊ ഇതേ ഉള്ളൂ അവിടെ ചെന്നിട്ടു നിനക്ക് തന്നെ ആവശ്യങ്ങളുണ്ടാകില്ലേ ..ഇപ്പൊ കൺ മഷി വാങ്ങിക്കുക ചാന്ത് :വാങ്ങിക്കുക അങ്ങനെ ഉള്ള കാര്യങ്ങൾക്കൊന്നും നാരായൻ കുട്ടിയെ ബുധിമുട്ടിക്കെണ്ടാ

ചന്ദ്രൻ കുട്ടിതിരുത്തുക

  • വയനാട്.. താമരശ്ശേരി ചുരം...ഇമ്മളെ താമരശ്ശേരി ചുരം ന്നു .. ലാസ്റ്റ് ട്രിപ്പ്‌ 10.30നു ഫുൾ ആൾക്കാരെ കുത്തി തിരുകീക്കുണ്ട് ..ചാരൽ മഴയും ഫുൾ സ്പീഡും ഞങ്ങൾ ചുരം ഇറങ്ങി ഇങ്ങനെ വരികയാണ് 12മത്തെ ഹെയർ പിൻ വളവുണ്ടല്ലോ മുത്തശീ..അവിടെ എത്തിയപ്പോൾ ഗോമതി ഒരൊറ്റ വരവാണ് ...ഗോമതി നമ്പ്യാരുടെ ബസ് ...ഇത്ര ദൂര ഇള്ളൂ ബ്രേക്ക് ചവിട്ടാൻ ഉള്ള ദൂരം ഇല്ല ..രണ്ടും കൽപ്പിച്ചു കുഞ്ഞിക്കണ്ണൻ ഡ്രൈവർ ഒറ്റ ചവിട്ടും ഒറ്റ ഒടിക്കലും... ബസ് പന്തുരുളുന്ന മാതിരി ഇങ്ങനെ ഉരുണ്ടു ഉരുണ്ടു ഉരുണ്ടു ഒരു പത്തായിരത്തഞ്ഞൂറടി താഴോട്ടു ഇങ്ങനെ വന്നോണ്ടിരിക്കുവാ ..ഞാൻ കണക്കു ക്കൂട്ടി നോക്കിയപ്പോ ആയിരതഞ്ഞൂരടി കഴിഞ്ഞെക്കണ് ..അതിനകത്തിരുന്നു ഞാൻ ഒരൊറ്റ വിളി ആണ് മുത്തശ്ശിയെ രക്ഷിക്കണേ എന്ന് ..ഇത് വിളിച്ചതും എനിക്ക് ഓർമ്മയുണ്ട് എന്റെ മുത്തശ്ശീ പിന്നെ ഞാൻ കണ്ണ് തുറന്നു നോക്കുന്പോ ബസ് അവിടെ ഇങ്ങനെ നിക്കുകയാ ...എന്താ സംഭവം എന്നറിയോ ഈ ഓണങ്ങിയ മൂന്നാല് വാഴ ഇങ്ങനെ നിക്കുന്നുണ്ടായിരുന്നു..അതിൽ തട്ടീട്ടു ഇങ്ങനെ നിക്കുവാണ്... എന്റെ മുത്തശ്ശീ മുത്തശ്ശി ആണെന്നെ രക്ഷിച്ചത്
  • freezing എന്ന് പറഞ്ഞാൽ ഒരു സിംഗ് ഫ്രീ ആയി അതാണ്‌ ഫ്രീസിംഗ്


കഥാപാത്രങ്ങൾതിരുത്തുക


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ടി.പി._ബാലഗോപാലൻ_എം.എ.&oldid=17805" എന്ന താളിൽനിന്ന് ശേഖരിച്ചത്