ജവഹർലാൽ നെഹ്രു
ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി
ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി.[1][2] ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു
വചനങ്ങൾ
തിരുത്തുക- സ്വയം കാണാന് ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വികൃതമാണെന്ന് നാം അറിയുന്നില്ല . അറിഞ്ഞാല് തന്നെ ആ വൈകൃതം നമ്മുടെതാനെന്നു അംഗീകരിക്കാന് നാം വിമുഖരുമാണ്.
- "ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്"
അവലംബം
തിരുത്തുക- ↑ ജവഹർലാൽ നെഹ്രുവിന്റെ ലഘു ജീവചരിത്രം. ഫേമസ് പീപ്പിൾ. Retrieved on 2016-12-09.
- ↑ ജവഹർലാൽ നെഹ്രു - ജീവിത രേഖ. ജവഹർലാൽ നെഹ്രു മെമ്മോറിയൽ ഫണ്ട്. Retrieved on 2016-12-09.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്