ജ്ഞാനികൾ പഴഞ്ചൊല്ലുകൾ ഉണ്ടാക്കുന്നു, വിഡ്ഢികൾ അവ ഏറ്റു ചൊല്ലുന്നു. - സാമുവൽ പാമർ
പ്രസിദ്ധമായ ചില പഴഞ്ചൊല്ലുകൾ കൂട്ടികോർക്കുക മാത്രമല്ലേ പുള്ളിക്കാരൻ ചെയ്തുള്ളൂ.- (ഷെക്സ്പിയറെപ്പെറ്റി പറയപ്പെട്ടത്)
ഒരു അർധ സത്യം ഒരു മുഴുക്കള്ളമാണ് - ഹീബ്രു മൊഴി
പ്രവർത്തികൾവാക്കുകളെക്കാൾ ഉച്ചത്തിൽ വിളിച്ചുപറയുന്നു. - റൂസെവെൽറ്റ് ??
ഒരാളിൽ നിന്നും പകർത്തിയെഴുതുന്നത് കട്ടെഴുത്താണ്,- പലരിൽ നിന്നാകുമ്പോൾ അത് ഗവേഷണവും
പൊതുധാരണകൾ പൊതുവേ തെറ്റാണ്
കുട്ടിയായിരുന്നപ്പോൾ പഴ്ഞ്ചൊല്ലുകൾ എനിക്ക് മടുപ്പായിരുന്നു. എന്നാൽ ഇന്ന് ഞാൻ ധാരാളമായി അവ ഉപയോഗിക്കുന്നു.എന്റെ വിദ്യാർഥികളെ അവ ഉപയോഗിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു, പലപ്പോഴും കാര്യങ്ങൾ ഏറ്റവും നന്നായി പറയാൻ സാധിക്കുക ചൊല്ലുകൾകാണ് - അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ദ്ധ മാർവ കോളിൻസ്
വിദ്യാഭ്യാസമുള്ള ഏതൊരുവനും ചൊല്ലുകളുടെ സമാഹാരം വായിച്ചിരിക്കണം - വിൻസ്റ്റ്ൺ ചർച്ചിൽ
ആപ്ത് വാക്യങ്ങൾ തീർത്തും ഉപയോഗശൂന്യങ്ങളാണ് - മക്കാളെ പ്രഭു
ക്രൂരമായ സത്യങ്ങൾ പലപ്പോഴും നിശ്ശബ്ദമായാണ് പറയപ്പെടുക - അഡ്ലയ് സ്റ്റീവൺസൺ
ഒരു വാക്കു മാത്രം വേണ്ടിടത്ത് രണ്ട് വാക്കുകൾ ഉപയോഗിക്കാതിരിക്കലാണ് എറ്റവും വലിയ കഴിവ് - തോമസ് ജെഫേഴ്സൺ