ചിന്താവിഷ്ടയായ ശ്യാമള
1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള.
- രചന, സംവിധാനം: ശ്രീനിവാസൻ.
സംഭാഷണങ്ങൾ
തിരുത്തുക- വിജയൻ: സ്റ്റാർട്ട്! ആക്ഷ്ൻ !കട്ട്!
- ക്യാമറാമാൻ: മനസ്സിലായില്ല.
- വിജയൻ: സ്റ്റാർട്ട്, ആക്ഷ്ൻ, കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
- ക്യാമറാമാൻ: അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേ?
- വിജയൻ: ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ.
- ക്യാമറാമാൻ: സ്റ്റോറിബോർഡ്?
- സുകു: സ്റ്റോറിബോർഡ്.... സ്റ്റോറിബോർഡ് ഉണ്ടായിരുന്നു പിന്നെ അത് വേണ്ടെന്നു വെച്ചു
- ക്യാമറാമാൻ: സ്ക്രിപ്റ്റ്?
- വിജയൻ: സ്ക്രിപ്റ്റ്... എടുക്കാൻ മറന്നു പോയി.
- ക്യാമറാമാൻ: പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?
- വിജയൻ: നടി കുളത്തിലേക്കു ചാടുന്നു. മുങ്ങി നിവരുന്നു. പ... പടവിലേക്കു കയറുന്നു. അവിടെ സോപ്പുപെട്ടിയിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്. നടി അവളുടെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേയ്ക്കയാ. എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, പരിമളാ സോപ്പ്.
- ക്യാമറാമാൻ: അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?
- വിജയൻ: നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
- ക്യാമറാമാൻ: സാറെന്തായീ പറയുന്നത് ആർടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കാണമെന്നാ ചോദിച്ചത്.
- വിജയൻ: ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ.
- വിജയൻ: ഇവിടെ എന്തുമാത്രം മലകളാ.
- സഹയാത്രികൻ: ആദ്യമായി വരികയാണോ ശബരിമലയിൽ?
- വിജയൻ: അതെ.
- സഹയാത്രികൻ: അതുകൊണ്ട് തോന്നുന്നതാ.
- വിജയൻ: അതെന്താ ഇനി വരുമ്പോൾ ഈ മലയൊന്നും ഇവിടെ കാണില്ലേ?
- വിജയൻ: ഞാൻ പോകുകയാണ് മക്കളെ...
- മക്കൾ: അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ...
അഭിനേതാക്കൾ
തിരുത്തുക- ശ്രീനിവാസൻ – വിജയൻ
- സുധീഷ് – സുകു