ചതിക്കാത്ത ചന്തു
2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചതിക്കാത്ത ചന്തു.
- രചന, സംവിധാനം: റാഫി മെക്കാർട്ടിൻ.
തമ്പുരാൻ
തിരുത്തുക- വസുമതി...അതു മതി.
വരദൻ
തിരുത്തുക- വേഗം വെയിറ്റ് ചെയ്തോ, സമയം കളയേണ്ട.
- അഡ്ജസ്റ്റ്മെന്റ്റൊക്കെ എനിക്കറിയാം. താനൊരു കാമുകനല്ലേ? താൻ ഒളിച്ചോടിപ്പോവുകയല്ലേ? കുറച്ചൊക്കെ ഉത്തരവാദിത്തം വേണ്ടേ? തനിക്ക് കുറച്ച് നേരത്തെ വന്നാലെന്താ?
റോമിയോ
തിരുത്തുക- തമിഴ് പറഞ്ഞാൽ തമിഴനാവില്ല. മലയാളം പറഞ്ഞാൽ മലയാളിയാവില്ല. പക്ഷെ ഒരു കൊല ചെയ്‌താൽ...കൊലയാളിയാവും.
- ഒരാൾ ജനിക്കാൻ ദാ, ഇത്രയും സമയം മതി. പ്രേമിക്കാൻ പക്ഷെ അതിൻറെ പകുതി സമയം മതി. അത് കൊണ്ടല്ലേ പെണ്ണുങ്ങളെ കാണുമ്പോൾ ഒരു കണ്ണിറുക്കി കാണിക്കുന്നത്.
- പോലീസുകാര് വന്നത് രാത്രിയിലായിരുന്നു. ഇരുട്ടായത് കൊണ്ട് അവരെന്നെ കണ്ടില്ല.
ചന്തു
തിരുത്തുക- ഡോണ്ട് ടച്ച് മൈ മെച്യൂരിറ്റി.
- അല്ലെങ്കിലും, ഒരു ആണും പെണ്ണും ഇരട്ടകളായാൽ...അതൊന്നും ചില പരട്ടകൾക്ക് ഇഷ്ട്ടപ്പെടില്ല.
- റോമിയോ: ഞാൻ റോമിയോ, റോമി എന്ന് വിളിക്കും.
ചന്തു: ഞാൻ ചന്തു, ചന്തി...വേണ്ട, ചന്തു എന്ന് തന്നെ വിളിച്ചാൽ മതി.
- ചന്തു: അയ്യോ, ഇതെന്താ ഈ കാണിക്കുന്നേ?
റോമിയോ: ഹായ്, ഇത് കൊള്ളാം. ഇതാവുമ്പോൾ ഷഡീം വേണ്ട, ബെർമുടയും വേണ്ട. ചന്തു: അതെ, ഇത് ഞാൻ കഥ പറയുമ്പോൾ ഇടാനുള്ളതാ. റോമിയോ: കഥ പറയുമ്പോൾ ഇടുന്നതിലും നല്ലത് കക്കൂസിൽ പോകുമ്പോൾ ഇടുന്നതാടാ.
- വിക്രം: സത്യം പറ, നീയാരാ?
ചന്തു :ഞാനാരുമല്ല.
- അവളുടെ പേരറിയാൻ അവൻ അവളോട് ഇംഗ്ലീഷിൽ ചോദിച്ചു,"May I know my name?".
- അരമണ്ടൻ സാറേ, അല്ല അരവിന്ദൻ സാറേ ഇതെത്ര നേരമായി ഞാൻ വന്നിട്ടെന്നറിയുമോ.
വിക്രം
തിരുത്തുക- ഇത്രയ്ക്കു പോപ്പുലറായ എന്നെ കണ്ടിട്ടു മനസ്സിലായില്ലേടാ ജാഡത്തെണ്ടി.
- അംഗങ്ങൾക്കൊന്നും ഒരു ഭംഗവും ദൈവാധീനം കൊണ്ട് സംഭവിച്ചില്ല.
അഭിനേതാക്കൾ
തിരുത്തുക- ജയസൂര്യ – ചന്തു
- സലീം കുമാർ – വിക്രം