1. അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
    ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!
    *നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
    നാരായവേരുകൾ, നാരകീയാഗ്നികൾ !
  2. ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ
    പതിതരേ, നിങ്ങൾതൻ പിന്മുറക്കാർ ?
  3. ഒരു യഥാർഥസുഹൃത്തിനേക്കാളുമീ
    യുലകിലില്ലെന്നിക്കൊന്നുമുപരിയായ്(ബാഷ്പാഞ്ജലി)
  4. നിഴലും വെളിച്ചവും മാറിമാറി
    നിഴലിക്കും ജീവിതദർപ്പണത്തിൽ
    ഒരു സത്യമാത്രം നിലയ്കുമെന്നും
    പരമാർഥസ്നേഹത്തിൻ മന്ദഹാസം'(ബാഷ്പാഞ്ജലി
  5. പണവും പ്രതാപവുമറ്റിടത്തും
    പ്രണയം മുളച്ചുകൂടായ്കയില്ല(രമണൻ)
  6. പ്രണയപരാജയം നിന്ദ്യമല്ല
    പ്രണയവിജയം വിദഗ്ധതയും
    നിയതിനിയോഗമനുസരിച്ചേ
    നിഴലിക്കൂ നമ്മിലതിൻ വെളിച്ചം (നിർവാണ മൻഡലം)
  7. നേരിട്ടിടാനൊരു തുചഛമാകും
    നേരമ്പോക്കാണോ വിവാഹകാര്യം?
    എന്തെല്ലാമുണ്ടതിൽ ഗാഢമായി
    ചിന്തിക്കാൻ, ചിന്തിച്ചു ചർച്ചചെയ്യാൻ!(രമണൻ)
  8. അപജയത്തിനടിത്തറ കെട്ടുമീ
    ച്ചപലയൗവനമാശിപതില്ല ഞാൻ(ബാഷ്പാഞ്ജലി)
  9. ആറിത്തണുത്ത മറവിയ,ല്ലെപ്പൊഴു
    മാളിപ്പടർന്നിടുന്നോർമതാൻ യൗവനം(ഉദ്യാനലക്ഷ്മി)
  10. അന്നരക്കാശെനിക്കില്ലായിരുന്നു,ഞാൻ
    മന്ദസ്മിതാസ്യനായ്നിന്നിരുന്നു
    ഇന്നു ഞാൻ വിത്തവാൻ, തോരുന്നതില്ലെന്റെ
    കണ്ണുകൾ,കഷ്ടമിതെന്തുമാറ്റം?
  11. പണമൊരുവനു ഭൗതികപ്രതാപ-
    ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
    ഘൃണയതിനൊരുനാളുമില്ല ജീവ
    വ്രണമതുണക്കുകയില്ല തെല്ലുപോലും.
  12. ആറിത്തണത്തൊരു മറവിയല്ലെപ്പോഴു
    മാളിപ്പടർന്നിടുമോർമത്താൻ യൗവ്വനം(ഉദ്യാനലക്ഷ്മി)
    ഓരോ ദിവസവുമത്യ 
 നർഘമായിടും ചാരുതയെ
  ന്നീ ലോകഗോളത്തെ 
പുതുക്കുന്നു.
       ബാഷ്പാഞ്ജലി




പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
 
:s
വിക്കിഗ്രന്ഥശാലയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചങ്ങമ്പുഴ_കൃഷ്ണപിള്ള&oldid=21417" എന്ന താളിൽനിന്ന് ശേഖരിച്ചത്