കൺഫ്യൂഷ്യസ്
ചൈനീസ് തത്ത്വചിന്തകന്
സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷസ് (Confucius) (551 – 479 BCE). ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും ഇദ്ദേഹമാണ്.
കൺഫ്യൂഷ്യസിന്റെ മൊഴികൾ
തിരുത്തുക- പ്രതികാരം വീട്ടാനായി ഇറങ്ങിതിരിക്കുന്നതിന് മുമ്പ് രണ്ട് ശവകുഴികൾ ഒരുക്കുക.
- ഞാൻ ക്കേൾക്കുന്നത് മറക്കുന്നു, കാണുന്നത് ഓർക്കുന്നു, ചെയ്യുന്നത് മനസ്സിലാക്കുന്നു.
- അജ്ഞത മനസ്സിന്റെ രാത്രിയാണ് .എന്നാൽ നിലാവും നക്ഷത്രവുമില്ലാത്ത രാത്രി.
- യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല. നിർത്താതെ തുടരുക.
- നിങ്ങൾ നിങ്ങളെ തന്നെ ബഹുമാനിക്കുക .എങ്കിൽ മറ്റുള്ളവരും നിങ്ങളെ ബഹുമാനിച്ചുകൊള്ളും.
- സത്യം മനസ്സിലാക്കിയശേഷം അത് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്തമാണ്
- കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.
- തുല്യരെ മാത്രം സുഹൃത്തായി സ്വീകരിക്കുക
- ഒരിക്കലും ചതിക്കാത്ത ആത്മസുഹൃത്താണ് മൗനം
- നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അധ്വാനിക്കേണ്ടി വരില്ല.
- ആയിരം കാതങ്ങളുടെ യാത്രയായിരുന്നാലും തുടങ്ങുന്നത് ഒരൊറ്റ ചുവടുവെയ്പ്പോടെയാണ്
- അന്യൂനമായ കല്ലിനെക്കാൾ നല്ലത് പോരായ്മയുള്ള വജ്രമാണ്
- ജീവിതം ലളിത തരമാണ്, നാമാണ് അതിനെ ക്ലേശതരമാക്കുന്നത്
- നല്ല ഭരണക്കർത്താക്കൾ ഭരിക്കുന്ന രാജ്യത്ത് ദാരിദ്ര്യം ലജ്ജാകരമാണ്. ദുർഭരണമാണ് നടമാടുന്നതങ്കിൽ , സമ്പത്ത് ലജ്ജാകരമാണ്.
- അവനവന്റെ അജ്ഞത തിരിച്ചറിയുക എന്നതാണ് യഥാർഥ ജ്ഞാനം
- വീഴ്ച്ചകൾ ഒന്നുംതന്നെ പറ്റാതിരിക്കുന്നതിലല്ല മാഹാത്മ്യം. ഒരോ തവണയും എഴുന്നേൽക്കുന്നതിലാണ്.
- ഐശ്വര്യം ഉണ്ടാവുമ്പോൾ എല്ലാം കൂടി ഒരുമിച്ച് ചെലവഴിക്കരുത്.
- എല്ലാത്തിലും സൗന്ദര്യമുണ്ട്. എന്നാൽ എല്ലാവരും അതു കാണുന്നില്ല
- കുടുംബ ഭദ്രതതിലാണ് ദേശസുരക്ഷത.
- ഇരുട്ടിനെ ശപിക്കാതെ. ഒരു മെഴുകുതിരി കത്തിക്കൂ.
- , കർത്തവ്യങ്ങൾ മറക്കുന്ന മകനോളം കുറ്റക്കാരനാണ് അവനെ കർത്തവ്യങ്ങൾ പഠിപ്പിക്കാത്ത പിതാവും.
- ദുഷ്ടന്മാരെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നത് ദുഷ്ടതയുടെ തുടക്കമായിരിക്കും.
കാളിദാസന്റെ മൊഴികൾ
തിരുത്തുക- "കോന്യോ ഹുതവഹാദ്ദൃഗ്ദ്ധും പ്രഭവിഷ്യതി"
അഗ്നിയല്ലാതെ മറ്റെന്താണ് ദഹിപ്പിക്കുവാൻ ശക്തിയുള്ളത് ?(ശാകുന്തളം അങ്കം നാല്)
2 "വിവക്ഷിതം ഹി അനുക്തമനുതാപം ജനയതി"
പറയണമെന്നാഗ്രഹിച്ച കാര്യം പറയപ്പെടാതിരിക്കുമ്പോൾ അനുതാപം ഉളവാകുന്നു.(ശാകുന്തളം അങ്കം മൂന്ന്)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്