2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൃഷ്ണനും രാധയും.

രചന, സംവിധാനം: സന്തോഷ് പണ്ഡിറ്റ്.
  • ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്ക്കാനാകില്ല. നീ വലിയവനാകാം, എന്നു കരുതി ഞാൻ ചെറിയവനാണെന്നുള്ള അർത്ഥമില്ല.
  • ഒരു കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത്. എന്റെ മൂക്കിലൂടെ എത്ര കാലം ശ്വാസം പോകുന്നോ, അത്ര കാലം ഞാൻ ജീവിക്കും.
  • പശുവിന്റെ പാലുകുടിക്കാമെങ്കിൽ അതിന്റെ മാംസം കഴിക്കുന്നതിൽ എന്താണ് തെറ്റ്?
  • മുങ്ങിച്ചാകാൻ പോകുന്നവനെ രക്ഷിക്കണമെങ്കിൽ സ്വയം നീന്തൽ അറിയണം. അല്ലെങ്കിൽ അവനോടൊപ്പം നിങ്ങളും കൂടി മുങ്ങും. ഒരു കുരുടനെ വേറൊരു കുരുടൻ വഴി കാണിച്ചാൽ രണ്ടുപേരും കൂടെ വല്ല കുഴിയിലും പോയി വീഴും. അത്ര തന്നെ.
  • പന്നിയുടെ ഇഷ്ടഭക്ഷണം മലമാണ്. അതിന് നെയ്യും പഞ്ചസാരയും കൊടുത്തിട്ട് കാര്യമില്ല. അതുപോലെ നിന്നെയൊന്നും ഉപദേശിച്ചിട്ട് ഒരു കാര്യവുമില്ല.
  • ഒരു കിണർ കുഴിക്കുമ്പോൾ ആദ്യമായി പുറത്തേക്ക് വരുന്നത് വെള്ളമല്ല. മറിച്ച്, കല്ലുകളും മണ്ണിൻക്കട്ടകളുമാണ്. ചിലയിടത്ത് മുപ്പതടിയിൽ വെള്ളം കിട്ടും. ചിലയിടത്ത് അറുപതടി. തീർച്ചയായും എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട്.
  • ചന്ദനത്തടി ചുമക്കുന്ന കഴുതയ്ക്കും അതിന്റെ കനമേ അറിയൂ. ആ ചന്ദനത്തിന്റെ സുഗന്ധം അറിയില്ല.
  • മുയൽ എത്ര മുക്കിയാലും ആനയോളം പിണ്ടമിടില്ലെന്നാണ്.
  • അനുഭവിക്കാൻ യോഗമില്ലെങ്കിൽ ഉള്ളംകൈയിൽ കിട്ടിയാലും നഷ്ടപ്പെടും.
  • പഞ്ചസാര എന്നെഴുതി വച്ചിട്ട് നക്കി നോക്കിയാൽ മധുരം കിട്ടില്ല. അതിന് പഞ്ചസാര തന്നെ കഴിക്കണം.
  • ആകാശത്താണ് സൂര്യൻ എന്നറിയാൻ ടോർച്ച് അടിച്ചുനോക്കണ്ട കാര്യമില്ല.
  • ഒരു മനുഷ്യന് കാണാൻ രണ്ടു കണ്ണും കേൾക്കാൻ രണ്ടു ചെവിയും ഉള്ളപ്പോൾ സംസാരിക്കാൻ ഒരു വായയെ ഉള്ളൂ. അത് കണ്ടതിന്റേയും കേട്ടതിന്റേയും പകുതി മാത്രം പറയാനാണ്.
  • നേരേ പോ വളഞ്ഞു വാ.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കൃഷ്ണനും_രാധയും&oldid=15675" എന്ന താളിൽനിന്ന് ശേഖരിച്ചത്