കൂപമണ്ഡൂകന്യായം
അജ്ഞത കൊണ്ടുള്ള ദോഷമാണ് ഈ ന്യായത്തിന്റെ സാരം. കിണറ്റിൽ കിടക്കുന്ന തവളയ്ക്ക് (കൂപമണ്ഡൂകം) വിശാലമായ പുറംലോകത്തെക്കുറിച്ച് ഒന്നുമറിയില്ല. എന്നിരുന്നാലും അവൻ തന്റെ വാസസ്ഥലമായ കിണറുതന്നെയാണ് ശ്രേഷ്ഠം എന്ന് വീമ്പിളക്കുന്നു. അതുപോലെ അജ്ഞാനിയായ ഒരുവൻ വിശാലമായ ജ്ഞാനത്തെ അറിയാതെ ജീവിതം പാഴാക്കുന്നു.