കുറിച്ച്യരുടെ പദാവലി
വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ് കുറിച്യർ . ഇവർ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂർവ്വികർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കൻമാരുടെ പടയാളികളായി വയനാട്ടിൽ എത്തിച്ചേർന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളി ലുണ്ടായ പരിണതിയുടെ ഫലമാണ് . പഴയ വ്യവഹാര ലോകത്തിന്റെ അടയാളങ്ങളായ പദാവലികൾ കാണുക
അക്ക - ഏട്ടത്തി
അങ്ങ് - അവിടെ
അങ്ങ് ദീരത്ത് - വളരെ ദൂരത്ത്
അടക്കകിരി - അടയ്ക്കാപക്ഷി
അണ്ണക്കൊട്ടൻ - അണ്ണാൻ
അത്തായം - അത്താഴം
അന്നം - മൈന
അയ് ന് - അത്
അരിക്കത്തി - അരിവാൾ
അരിക്കല്ല് - ആലിപ്പഴം
അരിക്കുമ്മായം - ഉപ്പുകൂണ്
അറിമ്പാറ – അമ്മിക്കല്ല്
ആപ്പൻ - ഇളയച്ചൻ
ആല – തൊഴുത്ത്
ഇങ്ങോട്ട് വാ - ഇവിടെ വരിക
ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
ഇവന്ത് - അവന്റെ
ഇവളത് - അവളുടെ
ഈങ്ങക്കായ് - ഇഞ്ചക്കായ്
ഈയ്യാംപാറ്റ – ഈയൽ
ഉണ്ണിക്കാമ്പ് - വാഴപ്പിണ്ടി
ഉപ്പേരിക്കറി - തോരൻകറി
ഉമ്മാള് ദിവസം കഴിഞ്ഞിട്ട് - ദിവസങ്ങൾക്ക് ശേഷം
ഉമ്മാള്- ദിവസങ്ങൾക്ക് മുമ്പ്
ഉമ്മിയുറുമ്പ് - നെയ്യുറുമ്പ്
ഉറായെ - എട്ടുകാലി
ഉറുമാങ്കായ് - പേരയ്ക്ക
ഊടെ -ഇവിട
ഊടെത്തന്നെ - അടുത്ത്
എന്താകുന്നു - എന്തു ചെയ്യുന്നു?
എരക്കോട് - നെല്ലുകുത്തുന്ന പുര
എറപ്പ – കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന ഒരു മര ഉപകരണം
എറ്ക്ക് - ഉറുമ്പ്
എല – ഇല
എലക്ക - ഉലക്ക
എലുമ്പ – കഴുകുക
ഏക്ക് - എനിക്ക്
ഏച്ച് ല് - വെട്ടിമരം
ഏണിക്ക് - എഴുന്നേൽക്കുക
ഏരുകെട്ട് - നിലമുഴൽ
ഏര് - കാള
ഒണങ്ങിയെല – ചപ്പുചവറുകൾ (വേസ്റ്റ്)
ഒയ് ക്കു്ക – വെള്ളം ഒഴിക്കുക
ഒറക്കം -ഉറക്കം
ഓടെ - എവിടെ
കങ്ങ്മ്പാള – കവുങ്ങിൻപാള
കടച്ചക്ക – പൈനാപ്പിൾ
കടച്ചൽ – കടച്ചിൽ, വേദന
കടച്ചല് – വേദന
കണ്ടം - വയൽ
കണ്ടച്ചക്ക – ഇടിച്ചക്ക (ചെറുചക്ക)
കണ്ണഞ്ചേരി - ബുൾബുൾ പക്ഷി
കൻമെൻ - കല്ലേമുട്ടി (ഒരിനം മീൻ)
കപ്പിലാണ്ടി - കശുമാങ്ങ
കയ്പ – പാവയ്ക്ക
കയ്പ്പക്ക - പാവക്ക
കരള് - നെഞ്ച്
കറപ്പ - കറുവ (എടന)
കറുമൂസ് - പപ്പായ
കല്യാണചെക്കൻ - വരൻ
കല്യാണത്തി - വധു
കളളി - ഇല്ലിക്കൂമ്പ്
കള് വ് - കഴുക്കോൽ
കാട്ടി - കാട്ടുപോത്ത്
കായൽ - മുള
കാരക്കുണ്ട് - ഉണ്ണിയപ്പം
കാറ്റ് - വായു
കാലിചോള - കവളംകാളി(ഒരുപക്ഷി)
കിരി - തൂക്കനാം കുരുവി, ആറ്റക്കിളി
കിര് - കുരു, വിത്ത്
കുടുക്ക – മൺകലം
കുടുക്കചുള്ള – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി
കുട്ടി - തീരെ ചെറിയ കുട്ടി
കുട്ടിപ്പാർപ്പ – കടുമുടുങ്ങ, കാക്കച്ചപ്പ്
കുമ്മായം - കൂണ്
കൂമൻ - മൂങ്ങ
കൂളി - പ്രേതം
കെച്ച – കൊക്ക് (കൊക്കു പക്ഷി)
കെനിയാണം - കല്യാണം
കെരയ് - കരച്ചിൽ
കെരള് - കഴുത്ത്
കേര – മീൻ കോരാൻ ഉപയോഗിക്കുന്ന ഉപകരണം
കൈയില് - തവി
കൈയ്യെലുമ്പ - കൈകഴുകുക
കൊടല് - കുടൽ
കൊട്ട – കുട്ട
കൊമ്പൻ - മുയൽ
കൊമ്മ – സദ്യയ്ക്കും മറ്റും അരികഴുകാൻ ഉപയോഗിക്കുന്ന കുട്ട
കൊവ് - കഴുകൻ
കോയി - കോഴി
ക്ലാസ് - ഗ്ലാസ്
ചക്കക്കിര് - ചക്കക്കുരു
ചടയ്ക്കുംബട്ടി - മരവാഴ
ചളി – ചെളി
ചിമ്മിണി - മണ്ണെണ്ണ
ചിരി - ചുണ്ട്
ചീക്ക് - ചീപ്പ്
ചീരപറിങ്കി - കാന്താരിമുളക്
ചീരാപ്പ് – ജലദോഷം
ചീല് - ചൂല്
ചെക്കൻ - ചെറുപ്പക്കാർ
ചെപ്പടം - ചെമ്പുകുടം
ചെറവ - ചെരവ
ചേട്ടൻ -അണ്ണൻ
ചേര – ചോര
ചേറപ്പാമ്പ് - ചേരപ്പാമ്പ്
ചേല് – തോൾ
ചൊടി വരത് - ദേഷ്യം വരുന്നു
ചൊമര് - ഭിത്തി
ഞറമ്പ് - ഞരമ്പ്
ഞെണ്ട് - ഞണ്ട്
ഞേഞ്ഞല് - കലപ്പ
ഞൗരി - ഞൗരിപ്പലക (വയൽ നിരപ്പാക്കാൻ ഉപയോഗിക്കുന്നു)
തക്കുക – അടിക്കുക
തടിയൻമീന് - വലിയമീൻ
തമ്മന്തി - ചമ്മന്തി
തല ഈര– തലചീകുക
തലകെട്ടുക – മുടികെട്ടുക
തലനാറ് - തലമുടി
താക്കോൽ - താഴ്
താള് - ചേമ്പ്
തിന്ന് – തിന്നുക
തുമ്പ – നെല്ലു സൂക്ഷിക്കാൻ മുള കൊണ്ടു നിർമ്മിക്കുന്ന വലിയ കൂട
തുള്ളിക്കുത്തിരിക്ക്യ – ഇരിക്കുക, കുന്തംകാലിൽ ഇരിക്കുക
തൂമ്പ - കൈക്കോട്ട്
തെരിക – ചുമ്മാട് (പുല്ലു കൊണ്ട് നിർമ്മിക്കുന്നത്)
തെരിക –കലംവെക്കാനായി മുളകൊണ്ട്നിർമ്മിക്കുന്ന ഉപകരണം
തോടൻ - വട്ടോൻ(ഒരിനം മത്സ്യം)
തോല് - തോൽ, ത്വക്ക്
തോള - കക്ഷം
ദായിക്ക്ന്നത - ദാഹം
ദീരത്ത്- ദൂരത്ത്
ധായിലെ - രാവിലെ
ധാവ് - രാത്രി, അന്തി
നങ്ങള് – ഞങ്ങൾക
നാരങ്ങ – ഓറഞ്ച്
നാവ് - നാക്ക്
നൂറക്കേങ്ങ് - നൂറക്കിഴങ്ങ് (ഭക്ഷിക്കാൻ ഉപയോഗിക്കുന്നു)
നെനയ്ക്കുക – തുണി അലക്കുക
നെരി - കടുവ
നൊകം - നുകം
നോക്ക് - നോക്കുക
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
പച്ചബെള്ള – പച്ചവെള്ളം
പടഞ്ചക്ക - കൂഴച്ചക്ക
പടോലം - പടവലം
പരള് - ചെറിയ ഒരിനം മീൻ
പറങ്കി - മുളക്
പാപ്പൻ - ഇളയച്ചൻ
പായ്ക – ഓടുക
പാറ്റ - പൂമ്പാറ്റ
പാൽചൊരം - പാദസരം
പിട്ട് - പുട്ട്
പിയ്ക്ക് - പുഴുക്ക്
പിറ്റ് - പുറ്റ്
പിറ്റ് കൂണ് -പെരുങ്കൂണ്
പിലാവ് - പ്ലാവ്
പില്ല് - വൈക്കോൽ
പീച്ചത്തി - പിശ്ശാത്തി
പീടിയ - അങ്ങാടി, കട
പുള്ള് - പക്ഷി
പുവുത്തടക്ക – പഴുത്ത അടക്ക
പൂള – കപ്പ
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
പെടച്ചി - പിടക്കോഴി
പെരപൊതയ്ക്ക്യ – പുരമേയുക
പേയ – പുഴ
പേറ് - പയർ
പൈക്കുട്ടി - പശുക്കുട്ടി
പൈയ്യ് - പശു
പൊകല – പുകയില
പൊത്ത് - മാളം
പോക്കാളെ - കാട്ടുപൂച്ച
പോന്ന് - പോകുക
പൗത്ത്കൊല – വാഴപ്പഴം
പ്രാക് - പ്രാവ്
ബന്ന് - വന്നു
ബരിക്ക ചക്ക – വരിക്ക ചക്ക
ബാക്കത്തി - വെട്ടുകത്തി
ബെരള് - വിരൽ
ബൈതിനി - വഴുതന
ബൊള്ളം - വെള്ളം
മച്ചിച്ചി - നാത്തൂൻ
മച്ചുനൻ - അളിയൻ, സഹോദരി ഭർത്താവ്
മച്ചുനൻ - ഭർത്താവിന്റെ അനിയൻ
മട്ടില് - മടൽ
മതില് - മുറ്റത്തിനു ചുറ്റും നിരമ്മിക്കുന്ന മൺതിട്ട
മധുരകേങ്ങ് - മധുരകിഴങ്ങ്
മറത്തൈ - തൈ
മാമൻ - അമ്മാവൻ
മാളെ - പെൺക്കുട്ടി
മിരിക്ക് - മുരിക്കുമരം
മിറ്റം - മുറ്റം
മിറ്റം - വീട്
മിറ്റം - വീട്
മിളി - വയൽ വരമ്പ്
മിഷി - മുഷി (ഒരിനം മത്സ്യം)
മീട് - മുഖം
മീൻകൊത്തി - പൊൻമാൻ
മുട്ടില് - ഇത്തിൾകണ്ണി
മുട്ടില് - വാൽമാക്രി
മെത്തി - ഞെട്ട്
മെളഞ്ഞി- മുളഞ്ഞിൽ
മെളഞ്ഞിക്കോൽ - പശക്കോൽ
മെവ്ക- മെഴുകുക
മേല് - ശരീരം
മോണി - വാഴച്ചുണ്ട്
മോനെ – ആൺക്കുട്ടി
വട്ടി - വയർ
വർത്താനം - വർത്തമാനം
വളം - ചാണകം
വാതലു - വാതിൽ
വായക്കണ്ട – വാഴക്കുലയുടെ ഞെട്ട് (കാളാമുണ്ടൻ)
വില്ല്യച്ഛൻ - മുത്തച്ഛൻ
വില്ല്യമ്മ – മുത്തശ്ശി
വെണ്ണി - ചാരം
വെള്ളറമ്പ് - പുളിയുറുമ്പ്
വൈനേരം - വൈകുന്നേരം
വൊള്ളക്കറി - സാംമ്പാർ
സ്വാസം വിടുന്നോ - ശ്വസിക്കുക