കുടിവെള്ളച്ചൊല്ലുകൾ

തിരുത്തുക

ഏത്‌ സാഹചര്യത്തിലും ജീവിക്കാൻ ശീലിച്ചവരോട്‌ ബന്ധപ്പെട്ട ചൊല്ലാണ്‌ 'പുരയ്ക്കുമീതെ വെള്ളം വന്നാൽ അതുക്ക്‌ മീതെ തോണി' എന്നത്‌. അത്തരക്കാരുടെ ജീവിതം 'വെള്ളത്തിലെ ആമ്പൽ പോലെ'യാണെന്നും പറയും. വെള്ളം കൂടിയാലും കുറഞ്ഞാലും ആമ്പലില വെള്ളത്തിൽ പൊങ്ങിനിൽക്കും. കൊടിയ ക്രൂരത കാട്ടുന്നവരെ 'നീ വെള്ളമിറങ്ങി ചാകില്ല' എന്ന്‌ ശപിക്കാറുണ്ട്‌. സൃഷ്ടിച്ചവൻ തന്നെ സംഹാരകനും ആകുന്നിടത്താണ്‌ 'ഉച്ചിവെച്ച കൈകൊണ്ട്‌ തന്നെ ഉദകക്രിയ' എന്ന ചൊല്ലിന്റെ പ്രസക്തി.


നിത്യവൃത്തിയ്ക്ക്‌ മുട്ടുണ്ടാവുമ്പോൾ നിരാശയോടെ പറയും ' വെള്ളംകുടി മുട്ടിയെന്ന്‌'. 'വെള്ളമില്ലാത്തിടത്ത്‌ മുങ്ങാനൊക്കുമോ?' എന്ന ചൊല്ല്‌ പ്രതികൂല സാഹചര്യങ്ങളിൽ ഒരു കാര്യം നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ടിനെയാണ്‌ സൂചിപ്പിക്കുന്നത്‌. 'വെള്ളത്തിലെ നുര' പോലെയാണ്‌ മനുഷ്യജീവിതമെന്ന്‌ തത്വചിന്തകന്മാർ പറയുന്നു.


പുരകത്തുമ്പോൾ വാഴവെട്ടുന്നവർ തന്നെയാണ്‌ 'കുടിനീരിൽ നഞ്ചുകലക്കുന്നതും'. അവരുടെ എണ്ണംകൂടിയതാണ്‌ നമ്മുടെ മഹത്തായ ജലസംസ്കാരം തകിടംമറിയാൻ കാരണം.

"https://ml.wikiquote.org/w/index.php?title=കുടിവെള്ളച്ചൊല്ലുകൾ&oldid=6885" എന്ന താളിൽനിന്ന് ശേഖരിച്ചത്