2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കല്ല്യാണരാമൻ.

സംവിധാനം: ഷാഫി. രചന: ബെന്നി പി. നായരമ്പലം.

പ്യാരിതിരുത്തുക

  • നാറിയല്ല, പ്യാരി...
  • അതേ, ഞാൻ തേങ്ങ ഒടച്ചപ്പളേ, ഒരു പീസ് വെള്ളത്തിൽ പോയതാണ്.
  • ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നാണല്ലോ ചൊല്ല്.
  • അങ്ങനെ കല്യാണച്ചെക്കൻ സവാരി ഗിരി ഗിരി. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ!
  • ഓ, ഹോ... അങ്ങനെയും വായിക്കാമോ? പുതിയ ലിപിയായതുകൊണ്ടാ. അല്ലെങ്കിൽ ഞാൻ കലക്കിയേനെ.
  • ചത്ത കിളിക്ക് എന്തിനാ കൂട് .

രാമൻകുട്ടിയുടെ കവിതതിരുത്തുക

സ്നേഹത്തിന്റെ ഗൗളിത്തെങ്ങളുകളിൽ മണ്ഡരിയോ
അങ്ങു പൊഖ്റാനിലെ വസന്തകാലപറവകൾക്ക് കോഴിവസന്തയോ
കാശ്മീർ തീവ്രവാദികൾക്ക് ജലദോഷമോ
എങ്കിലും സോദരാ, ഇളങ്കാറ്റിലെവിടെയോ തേങ്ങാക്കുലകളാടുന്നു

സംഭാഷണങ്ങൾതിരുത്തുക

പോഞ്ഞിക്കര: മോനെ കുറച്ചു ചോറിടട്ടേ?
ഒന്നാം ആൾ: ആയിക്കോട്ടെ.
പോഞ്ഞിക്കര: ഓ... ചേട്ടാ കുറച്ചു ചോറിടട്ടേ?
രണ്ടാം ആൾ: വേണ്ടാ.
പോഞ്ഞിക്കര: ലേശം മോരൊഴിച്ചു കഴിക്കാനായിട്ട്?
രണ്ടാം ആൾ: വേണ്ടാന്ന്.
പോഞ്ഞിക്കര: ഇത്തിരി തൈരൊഴിച്ചു കഴിക്കാൻ?
രണ്ടാം ആൾ: എടോ, തന്നോടല്ലേ പറഞ്ഞ വേണ്ടെന്ന്.
പോഞ്ഞിക്കര: ഇതെവിടെന്നു വന്നതാടാ ഈ പന്നി.
രണ്ടാം ആൾ: ടോ, അല്ലേ കുറച്ചു ചോറിട് തൈരു കൂട്ടി കഴിക്കാം.
പോഞ്ഞിക്കര: എടോ തന്നോടു ഞാൻ പതിനാറു പ്രാവശ്യം ചോറിടട്ടെ ചോറിടട്ടെ എന്നു ചോദിച്ചതല്ലേ? ചോറെന്നു തന്നെയല്ലെ ഞാൻ പറഞ്ഞത്? അക്ഷരം മാറിയതൊന്നുമില്ലല്ലോ? എനിക്കെപ്പോഴും ഇങ്ങനെ കുമ്പിടാൻ പറ്റില്ല. പഴയ ജിംനാസിയാ. താൻ എന്താ വേഷം കെട്ടെടുക്കുവാ?
രാമൻകുട്ടി: എന്താ??
പോഞ്ഞിക്കര: എന്റെ രാമൻകുട്ടി ഞാൻ ആയിരം പ്രാവശ്യം ഈ നായിന്റെ മോനോടു ചോദിച്ചതാ ചോറിടട്ടേ ചോറിടട്ടേ എന്നു. അപ്പോ അവന്റേ അമ്മേടെ...
രാമൻകുട്ടി: ഹെയ്...
പോഞ്ഞിക്കര: അവന്റെ അമ്മേടെ വീടിന്റെ തൊട്ടടുത്താ എന്റെ വീട്. എന്നിട്ടാ അവൻ എന്നോടിങ്ങനെ പെരുമാറണേ.
മൂന്നാം ആൾ: ചേട്ടാ കുറച്ച് ചോറ്.
പോഞ്ഞിക്കര: തൊട്ടപ്പുറത്ത് ഇലേന്ന് എടുത്തു കഴിക്കെടാ. ഓരൊരുത്തന്മാരു വയറു വാടകയ്ക്ക് എടുത്തു വന്നിരിക്കുവാ മനുഷ്യനെ മെനകെടുത്താനായിട്ടു. എനിക്കു പ്രാന്തായാല് ഞാൻ തുപ്പീട്ടു ചോറു വിളബൂട്ടാ.

പ്യാരി: ബോധമില്ലാപ്പെണ്ണിന്, ഡാക്ട്ടർ പയ്യൻ. ഈ മേര്യേജിന്റെ വേൾഡ് ഹിസ്റ്ററീല് ഇതാദ്യത്തെ സംഭാവായിരിക്കുള്ളു, പെണ്ണ് ബോധം കെട്ട് കിടക്കുമ്പോ ഒരു പെണ്ണ് കാണല്.
പോഞ്ഞിക്കര: ആദ്യത്തെ സംഭവൊന്നും അല്ല. എന്റെ പെണ്ണുകാണലും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഒരു വ്യത്യാസേ ഉള്ളു. എന്നെ കണ്ടതിനു ശേഷാ പെണ്ണിന്റെ ബോധം പോയത്.
പ്യാരി: എന്നിട്ടാ കല്ല്യാണം നടന്നോ?
പോഞ്ഞിക്കര : പിന്നേ... വേറൊര് തെണ്ടി വന്ന് അവളെ കല്ല്യാണം കഴിച്ച്, ഇപ്പൊ അന്തസ്സായിട്ട് ജീവിക്കണു.
പ്യാരി : അപ്പോ ചേട്ടന് കല്ല്യാണം കഴിക്കാത്തതില് യാതൊരു വേഷമോം ഇല്ലേ?
പോഞ്ഞിക്കര : വെഷമം വരുമ്പോ ഞാൻ ചട്ടകം എടുത്ത്, ചൂടുള്ള പായസത്തിലിട്ട് രണ്ടെളക്കെളക്കും. എന്നിട്ടും വെഷമം തീർന്നില്ലെങ്കി രണ്ട് പപ്പടങ്ങട്ട് കാച്ചും.

ഗൗരി: അച്ചൻ കഴിച്ചല്ലേ?
തമ്പി: ഇല്ല മോളെ അച്ഛന് വിശക്കുന്നില്ല. അച്ഛൻ പിന്നെ കഴിച്ചോളാം.
ഗൗരി: അതല്ല, അച്ഛൻ ഡ്രിങ്ക്സ് കഴിചോന്നാ ചോദിച്ചത്.
രാമൻകുട്ടി: പിന്നെ നേരത്തെ ഒരു പെപ്സി എടുത്തു കഴിക്കുന്നത്‌ കണ്ടു.
ഗൗരി: ദേഹണ്ണക്കാരനോട്‌ ചോദിച്ചില്ല.
രാമൻകുട്ടി: അങ്ങട് ഒന്നും പറഞ്ഞില്ലേ.
ഗൗരി: കഴിക്കരുതെന്നല്ലേ ഡോക്ടർ പറഞ്ഞത്. പിന്നെന്തിനാ കഴിക്കാൻ പോയത്
തമ്പി: സ്നേഹത്തോടെ ഇവര് വെച്ചുനീട്ടുമ്പോൾ എങ്ങിനാമോളേ കഴിക്കാതിരിക്കുന്നെ?
പോഞ്ഞിക്കര: സ്നേഹത്തോടെ ഇത്തരി ആട്ടുങ്കാട്ടമെടുത്തു ഉണക്കമുന്തിരിയന്നെന്നു പറഞ്ഞാൽ നിങ്ങളുതിന്നുമോ?തിന്നുമോന്നു? വെറുതെ. ഒരു മിനുട്ട്.
പോഞ്ഞിക്കര: വരട്ടെ മോളെ.

പ്യാരി: ടാ, ആ കുട്ടിയെന്താ വിളിച്ചത്? ദേഹണ്ണക്കാരനെന്നാ?
രാമൻകുട്ടി: ഏയ്... ദേഹത്ത് എണ്ണയിടണോ എന്ന് ചോദിക്ക്യ.
പ്യാരി: അതെന്താ നിന്നെ അച്ചാർ ഇടാൻ പോകുന്നോ... രാമൻകുട്ടി അച്ചാർ. സത്യം പറയെടാ. നിങ്ങൾ തമ്മിൽ ലവ് അല്ലേ?
രാമൻകുട്ടി: അതെങ്ങനെ മനസ്സിലായി?
പ്യാരി: മോനേ, കന്നിമാസം വന്നോ എന്നറിയാൻ പട്ടിക്ക് കലണ്ടർ നോക്കേണ്ട ആവശ്യമില്ല.
രാമൻകുട്ടി: ഓ... കലണ്ടർ നോക്കാണ്ടൊക്കെ നീ പറയോ?
പ്യാരി: എടാ, നീയൊന്ന് ആഞ്ഞുപിടിച്ചാൽ ഈ പന്തല് പൊളിക്കുന്നതിന് മുൻപ് ഒരു കല്യാണം കൂടി നടത്തിയിട്ട് പോകാം. നിങ്ങൾ രണ്ടു കുടുംബക്കാര് തമ്മിലുള്ള അവിഹിതബന്ധം ഒന്ന് സ്ട്രോംഗ് ആക്കുകയും ചെയ്യാം.
രാമൻകുട്ടി: എന്താ?
പ്യാരി: എടാ, home appliances of the two families, you are the link.
രാമൻകുട്ടി: ലിങ്കോ?
പ്യാരി: No no no, you are the link of the link. The two family attached to the bathroom, your family is food and accommodation.
രാമൻകുട്ടി: What do you mean?
പ്യാരി: മീൻ? അങ്ങനെയൊന്നുമില്ല. നെയ്മീൻ, ചാളമീൻ, അയിലമീൻ, തിലോത്തമീൻ...
രാമൻകുട്ടി: പോടാ...
പ്യാരി: Poor boy. ഇംഗ്ലീഷ് അറിയില്ല. എന്നിട്ടെന്നോട് സ്പീച്ചാൻ വന്നിരിക്കുന്നു. മലയാളീസ്...

പോഞ്ഞിക്കര: കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ഭാര്യും ഭർത്താവുമായിരുന്നു. നിങ്ങൾക്ക് അഞ്ചു കുട്ടികളുമുണ്ട്.
പ്യാരി: അതു തനിക്കെങ്ങനെ അറിയാം?
പോഞ്ഞിക്കര: അന്ന് ഇവന്റെ ഇളയമോൻ ഞാനായിരുന്നു. ടിന്റുന്നായിരുന്നു പേര്. മാസ്റ്റർ ടിന്റുമോൻ. നേഴ്സറിയിൽ പഠിക്കുമ്പോൾ ഷുഗർ വന്നു മരിച്ചു.
പ്യാരി: ഏതു സ്കൂളില്?
പോഞ്ഞിക്കര: ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, നടത്തറ.

രാമൻകുട്ടി: ഇതെന്ത് ഭാഷ ?
പ്യാരി: വെൽക്കം
രാമൻകുട്ടി:വെൽകമോ?. ഇത് മെല്കൗ ആണ്.
പ്യാരി: ഓഹോ. അങ്ങനെയും ഇതു വായിക്കാമോ.
രാമൻകുട്ടി:നിങ്ങളൊക്കെ ഇവിടെ പന്തല് കെട്ടാൻ വന്നതോ അതോ സർക്കസ്സ് കളിയ്ക്കാൻ വന്നതോ ? ഇങ്ങനെയുള്ളവന്മാരുടെ ശല്യം കാരണാ ചിലര് കല്യാണം ഓഡിറ്റോറിയത്തിലേക്ക് മാറ്റി വെക്കുന്നത്. എന്ത് പണിക്ക് വന്നവരായിക്കോട്ടെ, പന്തലു പണിക്ക് വന്നവരായാലും ശെരി പട്ടിയെ പിടിക്കാൻ വന്നവരായാലും ശെരി, ചെയ്യുന്ന പണി വെടിപ്പായിട്ട് ചെയ്യണം . മനസ്സും കരങ്ങളും ഒരേ സ്ഥലത്തു നില നിർത്തണം. യതോ ഹസ്ത തതോ മന: എന്നല്ലേ പ്രമാണം വല്യപ്പാ?

എന്താ ശെരിയല്ലേ അമ്മാവാ? ശെരിയല്ലേന്ന് ?

പോഞ്ഞിക്കര: എടൊ ശെരിയല്ലെങ്കി ശെരിയാന്ന് പറയടോ.
അമ്മാവൻ: ശെരിയാ ശെരിയാ.

പ്യാരി: സവാള ഗിരി ഗിരി ഗിരി ഗിരി ഗിരി. സവാള ഗിരി ഗിരി ഗിരി ഗിരി ഗിരി.
പോഞ്ഞിക്കര: താനൊന്ന് മിണ്ടാണ്ടിരിക്ക്ണ്ടാ. ഈ വാർപ്പിന്നെന്റെ കോൺസെൻട്രേഷൻ പോണുന്ന്.
പ്യാരി: പിന്നേ. വാർപ്പിനു പരീക്ഷ എഴുതല്ലേ. പണി എടുക്കറോ

പ്യാരി: സാരല്ലടാ. നീ എവടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്ന്യാണല്ലാ നിന്റെ വിധി.

പ്യാരി: (പാടുന്നു) തുമാരി ബാപ്പ് കോൻ ഹേ. ബോൽത്തീ ഹേ.
പോഞ്ഞിക്കര: എടാ പ്യാരി, കെട്ട് കഴിഞ്ഞില്ലേ?
പ്യാരി: പിന്നേ. കെട്ടും കഴിഞ്ഞു, ഫസ്റ്റ് നൈറ്റും കഴിഞ്ഞു.
പോഞ്ഞിക്കര: നിന്റെ കെട്ട് കഴിഞ്ഞില്ലേ ?
പ്യാരി: എന്റെ കെട്ടും കഴിഞ്ഞു മൂന്നാലു പിള്ളേരും ആയി.
പോഞ്ഞിക്കര: എടാ അതല്ല ചോദിച്ചത്, ഇതിന്റെ കെട്ട് കഴിഞ്ഞില്ലെന്ന്.
പ്യാരി: ഇതിന്റെ കെട്ട് കഴിഞ്ഞാ ഇതിവിടെ വന്ന് കെടക്കുവോട?
പോഞ്ഞിക്കര: നീയെന്താടാ വേഷംകെട്ടെടുക്കാ.

അഭിനേതാക്കൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കല്ല്യാണരാമൻ&oldid=20665" എന്ന താളിൽനിന്ന് ശേഖരിച്ചത്