1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമ്മീഷണർ.

സംവിധാനം: ഷാജി കൈലാസ്. രചന: രഞ്ജി പണിക്കർ.

ഭരത് ചന്ദ്രൻ തിരുത്തുക

  • കാക്കിയിട്ടവന്റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കുകീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്റെ മുന്നിൽ വച്ച് ഈ പൊലയാടി മോന്റെ രോമത്തെ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന പൊലയാടി...
  • ഹും... നായ. എടോ, മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ചിട്ട് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി എമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേര് ചേരൂ. എനിക്കു ചേരില്ല. ഓർത്തോ, I am Bharath Chandran. Just remember that.
  • മാഡം, ഓർമ്മയുണ്ടോ ഈ മുഖം? ജീവിതത്തിൽ ഒരുപാടു മുഖങ്ങളിങ്ങനെ കേറിയിറങ്ങി പോയതല്ലേ. ചിലപ്പോൾ മറന്നുകാണും. പത്തുപന്ത്രണ്ടു കൊല്ലം മുൻപുള്ള കഥയാ. അന്നു ഞാൻ കണ്ണൂർ എ.എസ്.പി., ഓൺ പ്രൊബേഷൻ. ടൗണിലെ കുബേരന്മാരുടെ നിശാക്ലബ്ബിൽ ഉടുത്തിരുന്നതെല്ലാം ഉരിഞ്ഞെറിഞ്ഞ് കുടിച്ചു ബോധംകെട്ടവന്മാരുടെ നടുക്കു നിന്ന് record dance ചെയ്ത നിങ്ങളെ, ഞാൻ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു. രാത്രി മുഴുവൻ നിങ്ങൾ ലോക്കപ്പിലിരുന്നു കരഞ്ഞു. പിറ്റേന്നു കോടതിയിൽ ഹാജരാക്കിയപ്പോൾ പിഴയടയ്ക്കാൻ പണമില്ലാതിരുന്ന നിങ്ങൾക്കു വേണ്ടി, ഞാൻ എന്റെ പേഴ്സിൽ നിന്നു പണമെടുത്തടച്ചു. എന്നിട്ട് വണ്ടിക്കൂലിക്കും വഴിച്ചെലവിനും ആഹാരത്തിനും കൈയീന്ന് കാശു തന്ന് ഒരു കോൺസ്റ്റബിളിനെ കൂട്ടി നിങ്ങളെ വീട്ടിൽ കൊണ്ടെത്തിച്ചു. സാറിനെ ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് അന്ന് കണ്ണുനിറഞ്ഞു പറഞ്ഞതോർമ്മയുണ്ടോ, മാഡം അച്ചാമ്മ വർഗ്ഗീസിന്? പത്രക്കാർക്ക് കൊടുക്കാതെ ഇപ്പോഴും എന്റെ പേഴ്സണൽ ഫയലിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്, അന്നത്തെ പഴയ അക്കാമ്മ ചാക്കോയുടെ ഫോട്ടോയും സ്റ്റേറ്റ്മെന്റ്സും. എന്താ അതു കാണണോ, ഈ മുഖം ഓർമ്മ വരാൻ? ഒരല്പം ക്രൂരമായിപ്പോയി എന്നെനിക്കറിയാം സാർ. I'm sorry. But, ഒരപേക്ഷയുണ്ട്. സൽക്കാരവും പാർട്ടിയും സ്വാപ്പിംഗും ഡിന്നറും ബഹളവുമൊക്കെ കഴിഞ്ഞ് എപ്പോഴെങ്കിലും സാറിനും മാത്രമായി ഇവരെ ഒറ്റയ്ക്ക് കിട്ടുമെങ്കിൽ ഒന്നറിയിച്ചു കൊടുക്കണം. കഴിയുമെങ്കിൽ ഒന്നു മനസ്സിലാക്കി കൊടുക്കണം, ആണെന്ന വാക്കിന്റെ അർത്ഥമെന്താണെന്ന്.

മോഹൻ തോമസ് തിരുത്തുക

  • ഈ കേരളമെന്ന ഇട്ടാവട്ടത്തിൽ കിടന്ന് ഒരു സാദാ പോലീസ് ഓഫീസറോട് തായം കളിക്കാൻ മോഹൻ തോമസ് തയ്യാറല്ല എന്നല്ല; താല്പര്യമില്ല. I am not interested. So, എന്താണ് demand എന്നുവച്ചാൽ പറയാം. പണമെങ്കിൽ പണം. നിങ്ങൾ പറയുന്നതെന്തും. But, ഒരു ചെറിയ warning ഉണ്ട്. മോഹൻ തോമസുമായി ഒരു യുദ്ധത്തിനാണ് പുറപ്പാടെങ്കിൽ അതിന് ഭരത് ചന്ദ്രൻ ഇന്നുവരെ ശേഖരിച്ചു വച്ച ആയുധങ്ങളൊന്നും ഒരുപക്ഷേ മതിയായില്ലെന്നു വരും.

സംഭാഷണങ്ങൾ തിരുത്തുക

ബാലചന്ദ്രൻ നായർ: ഇത്രയും കാലം രാഷ്ട്രീയക്കാരെടുത്തിട്ട് ചവിട്ടിത്തേച്ചിട്ടും ഒരണുപോലും കുറയുന്നില്ലല്ലോടാ നിന്റെ ഈ വാശി. I am taken aback. എന്താടാ നീ ഇങ്ങനെ?
ഭരത് ചന്ദ്രൻ: [പതുക്കെ] തന്തയ്ക്ക് പിറന്നതുകൊണ്ട്.
ബാലചന്ദ്രൻ നായർ: What?
ഭരത് ചന്ദ്രൻ: [ഉറക്കെ] തന്തയ്ക്ക് പിറന്നതുകൊണ്ട്.


രാജൻ പി ദേവ് : ആ... പണ്ടെങ്ങാണ്ടിവൻ റിസർവ് വനത്തി കേറി മ്ലാവിനെ വെടിവച്ചെന്ന് പറഞ്ഞ് ഫോറസ്റ്റീന്ന് വിജിലൻസിലോട്ട് ഒരു കമ്പ്ലയിന്റ്....കാര്യം തിരക്കിയപ്പോ സംഗതി ശരിയാ...

പിന്നീട് വീട് റെയിഡ് ചെയ്തപ്പോ... മ്ലാവിന്റെ തോലോ പൂടയോ വാഴയ്ക്കയോ ഏതാണ്ട് കിട്ടുകയും ചെയ്തു..അതിന്റെ പുറത്താ ഈ വാറന്റ്...

അഭിനേതാക്കൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കമ്മീഷണർ&oldid=20590" എന്ന താളിൽനിന്ന് ശേഖരിച്ചത്