കഥ പറയുമ്പോൾ

മലയാള ചലച്ചിത്രം

2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കഥ പറയുമ്പോൾ.

സംവിധാനം: എം.മോഹനൻ രചന: ശ്രീനിവാസൻ.

അശോക്‌ രാജിന്റെ പ്രസംഗം തിരുത്തുക

വേദിയിലും സദസ്സിലും ഉള്ള വിശിഷ്ട വ്യക്തികളെ, പ്രിയപ്പെട്ടവരേ.
അധ്യക്ഷൻ പറഞ്ഞതുപോലെ ഏതെങ്കിലും ഒരുനാൾ ഈ സ്കൂളിൽ വരുമെന്നോ നിങ്ങളുടെ മുൻപിൽ ഇങ്ങനെ നിൽക്കുമെന്നോ ഞാനും വിചാരിച്ചതല്ല. എല്ലാം നിമിത്തങ്ങളാണ്. ഇന്നോളം എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതൊന്നും ഞാൻ മുൻകൂട്ടി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. അതുകൊണ്ടാണ് നിമിത്തങ്ങളിൽ ഞാൻ വിശ്വസിക്കുന്നത്. ആരെങ്കിലും വന്നു ക്ഷണിച്ചാലും ഇല്ലെങ്കിലും ഞാനിന്നിവിടെ എത്തിപ്പെടുക എന്നത് ഒരു നിയോഗമാണ്. ഗുരുത്വാകർഷണം കണ്ടുപിടിച്ചാലും ഇല്ലെങ്കിലും ആപ്പിൾ താഴോട്ടു തന്നെ വീഴും എന്ന് പറയുന്ന പോലെ. സുരക്ഷാ പ്രശ്നം ഉള്ള കൊണ്ടാണ് നാട്ടുകാർക്ക് ഷൂട്ടിംഗ് കാണാൻ പറ്റാതെ വന്നത്... ഇപ്പൊ ഞാൻ തന്നെ ഇടപെട്ട് കമാന്റോസിനെ ഒക്കെ ഒഴിവാക്കി ..' ഗുജറാത്ത് ' എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ചില ആളുകൾ എന്റെ വീടാക്രമിച്ചു ..ഏതെങ്കിലും ഒരു സിനിമ കണ്ടിട്ട് ഒരാൾ കൊലപാതകിയോ കവർച്ചക്കാരനോ സന്ന്യാസിയോ മത മൌലിക വാദിയോ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കലാ സൃഷ്ടികൾക്ക് സമൂഹത്തിൽ അത്രയധികം സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണെന്റെ വിശ്വാസം ..വൈലോപ്പള്ളിയുടെ മാമ്പഴം എന്ന കവിതയിൽ പൂങ്കുല പറിച്ചതിൽ കുഞ്ഞിനെ ശാസിച്ചതോർത്തു തേങ്ങിയ അമ്മയുടെ വേദന മലയാളികളുടെ ഹൃദയത്തെ ആഴത്തിൽ അസ്വസ്ഥമാക്കുക ഉണ്ടായി എന്നാൽ ആ കാവ്യം വായിച്ചു അസ്വസ്ഥരായവർ പിന്നീട് കുഞ്ഞുങ്ങളെ തല്ലാതിരുന്നിട്ടില്ല...പൂങ്കുല നുള്ളിയ കുഞുങ്ങൾ പിന്നീടും ധാരാളമായി തല്ലു മേടിച്ചിട്ടുണ്ട്..മുന്നിലിരിക്കുന്ന കുട്ടികലോടെനിക്ക് പറയാനുള്ളത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലൂടെയാണ്‌ നിങ്ങൾ കടന്നു പോകുന്നത്. ഈ പ്രായത്തിൽ ഉള്ള സൌഹൃദം ആയിരിക്കും ഏറ്റവും വിലപ്പെട്ട സൌഹൃദം ആയി പിൽകാലത്ത് അനുഭവപ്പെടുക.നിങ്ങളെ കാണുമ്പോൾ എനിക്കെന്റെ കുട്ടികാലം ഓർമ്മ വരികയാണ് ...നിങ്ങൾക്കിപ്പോൾ കഴിക്കാൻ ആഹാരമുണ്ട് ഉടുക്കാൻ കുപ്പായമുണ്ട് പല നിറത്തിലുള്ള വർണ്ണകടലാസിൽ പൊതിഞ്ഞ പുസ്തകങ്ങളുണ്ട് ഇതൊന്നുമില്ലാത്ത അശോക്‌ രാജ് നെകുറിച്ച് നിങ്ങൾക്ക് സങ്കല്പ്പികാൻ കഴിയുമോ... അന്നവൻ വെറും അശോകനായിരുന്നു ..നിര്ധനനായ രാജന്റെ മകനായിരുന്നു .മഴയത് നനയാതിരിക്കാൻ കുട ഇല്ലാത്തത് കൊണ്ട് വാഴയില വെട്ടി അതും ചൂടി കൊണ്ട് സ്കൂളിൽ പോയി കൊണ്ടിരുന്ന അശോക്‌... ഓരോ വ്യക്തിയുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുകയും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനം ആയി തീരുകയും ചെയ്യുന്ന ഏതെങ്കിലും ഒരാളുണ്ടാകും കാതിൽ ചുവന്ന കടുക്കനിട്ട ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു .ഒന്നുമില്ലാത്ത അശോകനെ എന്തെങ്കിലും ഒക്കെ ആക്കി തീർത്ത ബാലചന്ദ്രൻ എന്റെ പ്രിയപ്പെട്ട ബാലൻ സ്കൂളിൽ ഉച്ചയ്ക്ക് പച്ച വെള്ളമാണ് കുടിക്കുന്നതെന്ന് മനസിലാക്കി എന്റെ മുന്നിലേക്ക്‌ ചോറ്റുപാത്രം നീട്ടി തന്നെ എന്റെ ബാലൻ... അവന്റെ അച്ഛൻ കാണാതെ മോഷ്ടിചെടുത്ത പണം കൊണ്ട് സിനിമാ ടാക്കീസിലെ ബെഞ്ചിലിരുന്നു ഞങ്ങൾ സിനിമകൾ കണ്ടു കടലമുട്ടായി വാങ്ങി തിന്നു സ്വന്തം ജീവിതത്തെക്കാൾ ഞാൻ നന്നാവനമെന്നും വളർന്നു വലിയവനാകണമെന്നും അവൻ ആഗ്രഹിച്ചു ...അവന്റെ അച്ഛൻ ഊണ് കഴിക്കാൻ പോകുന്ന തക്കം നോക്കി അവൻ എനിക്ക് മുടി വെട്ടി തന്നു ..എനിക്ക് വായിക്കാൻ പുസ്തങ്ങൾ തരും... എന്നിലൊരു നടൻ ഉണ്ടെന്നു ആദ്യമായിട്ട് പറഞ്ഞത് അവനായിരുന്നു അവനിലൂടെ ആണ് ഞാൻ ലോകം കണ്ടത് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അവനായിരുന്നു ഒടുവിൽ സിനിമ പഠിക്കാൻ മദിരാശിയിലേക്ക് പോകുന്പോൾ ക ,കാതിലെ കടുക്കൻ വിട്ട കാശുമായി അവൻ എന്റെ അടുത്തേക്ക് വന്നു ...[ശബ്ദം ഇടറുന്നു] നിറ കണ്ണകളോടെ ഞാൻ ചോദിച്ചു ബാല ഈ കടങ്ങൾ ഒക്കെ ഞാൻ എങ്ങനെ വീടുമെന്നു ...അപ്പൊ അവൻ പറഞ്ഞു എനോക്കൊന്നും വേണ്ടാ നാളെ ഇത് പോലെ സഹായം ആവശ്യപെട്ടു ഒരാൾ നിന്നെ തേടി വരും നിനക്കത് ചെയ്യാൻ കഴിയുമെങ്കിൽ അപ്പോൾ മാത്രം എന്നെ ഓർത്താൽ മതിയെന്ന് ..ഒരു പ്രണയത്തിൽ അകപെട്റ്റ് നാട്ടു വിട്ടു പോയ ബാലനെ ഞാൻ ഓർത്തു കൊണ്ടേ ഇരിക്കും ഓരോ ആൾകൂട്ടം കാണ് മ്പോഴും അശോകാ എന്ന അവന്റെ വിളിക്ക് വേണ്ടി ഞാൻ കാതോർക്കും അവന്റെ അശോകനു മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടായപ്പോൾ അവനില്ലല്ലോ എന്ന വേദനയോടെ ഒരു തേങ്ങലോടെ അല്ലാതെ എന്റെ ബാലനെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല.

കഥാപാത്രങ്ങൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കഥ_പറയുമ്പോൾ&oldid=20227" എന്ന താളിൽനിന്ന് ശേഖരിച്ചത്