പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളാണ് കടങ്കഥകൾ.

തിരുത്തുക

ചക്കപ്പഴം
അകത്തറുത്താൽ പുറത്തറിയും.

തിരുത്തുക

കുരുമുളക്
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.

തിരുത്തുക

വെറ്റില മുറുക്ക്
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.

തിരുത്തുക

മൂക്ക്
അകത്ത് രോമം, പുറത്തിറച്ചി.

തിരുത്തുക

ഛായാഗ്രാഹി (ക്യാമറ)
അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.

തിരുത്തുക

പപ്പടം
അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.

തിരുത്തുക

വൈക്കോൽത്തുറു.
അകം എല്ലും തോലും പുറം പൊന്ത പൊന്തം

ഇതും കാണുകതിരുത്തുക

കടങ്കഥകൾ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കടങ്കഥകൾ_വിഷയാനുസാരം&oldid=20034" എന്ന താളിൽനിന്ന് ശേഖരിച്ചത്