വന്നുവല്ലോ വന്നുവല്ലോ
ഓണംവിളി നാട്ടിൽ വന്നുവല്ലോ
ആഹാഹാ ആഹാ ആഹാ
തമ്പ്രാൻറെ മാളികയിലും
ഓണംവിളി വന്നുവല്ലോ
അടിയന്റെ വാടിയിലും വന്നുവല്ലോ
നാട്ടിലെല്ലാം വന്നുവല്ലോ

ആഹാഹാ ആഹാ ആഹാ
വന്നുവല്ലോ വന്നുവല്ലോ
ഓണംവിളി വന്നുവല്ലോ
അടിയന്റെ വാടിയിലും

ഓണം വന്നാൽ കോടിയെടുക്കാം
പൊന്നിൻ കസവ് കോടിയുടുക്കാം
മാലോകമാകെ ചുറ്റി വരാം
ഓണപ്പാട്ടുകൾ പാടി നടക്കാം
കൈകൊട്ടി കൈകൊട്ടി ആടിത്തിമിർക്കാം
തുമ്പി വാ തുമ്പി വാ നീട്ടി നീട്ടി വിളിക്കാം
ഓഹോ ഓഹോ നീട്ടി ചൊല്ലി
ഊഞ്ഞാലാടി രസിക്കാം
ഭൂലോകം ഭൂലോകം മേഞ്ഞു നടക്കാം
(ആഹാഹാ ആഹാ ആഹാ...)

ഇല്ലെടി പെണ്ണേ ഇല്ലെടി പെണ്ണേ
നാട്ടുക്കൂട്ടത്തിനു ഞാനില്ല പെണ്ണേ
പിടിപ്പതു പണിയുണ്ട് പെണ്ണേ
മാവേലിത്തമ്പ്രാന്റെ ഓണത്തിന്
ഏറെ നാളുകളില്ല തേവിപെണ്ണേ
ഇല്ലെടി പെണ്ണേ ഇല്ലെടി പെണ്ണേ
നാട്ടുക്കൂട്ടത്തിനു ഞാനില്ല പെണ്ണേ
(ആഹാഹാ ആഹാ ആഹാ...)

നെല്ല് പുഴുങ്ങി ഉണക്കാനുണ്ട്
നെല്ലരി കുത്തി എടുക്കാനുണ്ട്
വാഴകുല ചെത്തി വറുക്കാനുണ്ട്
കോലായ ചെത്തി മിനുക്കാനുണ്ട്
ചാണക ചാന്ത് ചാർത്താനുണ്ട്
ഓണത്തപ്പനെ വാർക്കാനുണ്ട് പെണ്ണേ
പെണ്ണേ പെണ്ണേ ഇല്ലെടി പെണ്ണേ
നാട്ടുക്കൂട്ടത്തിനു ഞാനില്ല പെണ്ണേ

ആഹാഹാ ആഹാ ആഹാ
വന്നുവല്ലോ വന്നുവല്ലോ
തമ്പ്രാൻറെ മാളികയിലും
അടിയന്റെ വാടിയിലും
ഓണംവിളി വന്നുവല്ലോ
ആഹാഹാ ആഹാ ആഹാ

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഓണംവിളി&oldid=22021" എന്ന താളിൽനിന്ന് ശേഖരിച്ചത്